ഞങ്ങൾ വീട് പൂട്ടി ഇറങ്ങി . ശ്രീലുവിനെ വിളിച്ച് കടയിൽനിന്നും വല്ലതും കൊണ്ടു വരണോ എന്ന് ചോദിച്ചു അനു , ഫോൺ കട്ട് ചെയ്ത് അവൻ വണ്ടിടെ വാവി തന്നു . ” ഒന്നോടിച്ച് നോക്കീട്ട് പറ എങ്ങനെ ഉണ്ടെന്ന് ? ”
അങ്ങനെ തിരിച്ച് വരുന്നവഴിക്ക് പട്ടാമ്പി റോഡിൽ പൊന്നാനി മീനിന്റെ സ്റ്റാളിൽ പോയി കുറച്ചു ആവോലിയും കുറച്ചു വത്തളും ( നെത്തോലി ) വാങ്ങി തിരിച്ചു വിട്ടു . വണ്ടി പൊളി ആയിരിക്കുന്നു . എന്താ സ്മൂത്ത് , എന്താ ഒരു സൗണ്ട് ഒറിജിനൽ യമഹ സൗണ്ട് .
————————*————————
അങ്ങനെ മീനും കൊണ്ട് ഞങ്ങൾ വീട്ടിലെത്തി , നേരെ കിച്ചണിലേക്ക് കയറി . ശ്രീലു ചപ്പാത്തി റെഡി ആക്കിയിട്ടുണ്ട് കൂടെ പുതിയാപ്ല കോര വറുത്തതും , സോയാബീൻ കുറുമയും , സലാഡും , കപ്പ കിഴങ്ങുകൊണ്ട് സ്റ്റൂവും ( പെരിന്തൽമണ്ണയിലും മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും അതിനു വേറെ പേരാണ് പറയുന്നത് . അതിപ്പോ ഇവിടെ പറയുന്നില്ല . തല്ക്കാലം കപ്പ മതി , മരച്ചീനിയും , കൊള്ളി കിഴങ്ങും എല്ലാം ടപ്പിയോക്ക … കിട്ടും ).