അപ്പോളാണ് ശ്രീലു രാമേട്ടൻ വന്ന് വീടുകാണൽ ക്ഷണിച്ച കാര്യം പറഞ്ഞത് . പിന്നെ അതിനെ പറ്റിയായി സംസാരം . അത് കഴിഞ്ഞു മമ്മി എൻറെ ക്ളാസിന്റെ പറ്റി ചോദിച്ചു . ചെക്കനും പെണ്ണും കൂടി അപ്പോളെക്ക് കാര്യമൊക്കെ വെടിപ്പായിട്ടങ്ങോട്ട് വിളമ്പി .
” മമ്മീ അനിയേട്ടൻ സ്വപ്നത്തിൽ കണ്ടു എന്നൊക്കെ പറയുന്ന ഒരു പെൺകുട്ടി ഇല്ലേ , ആ കുട്ടി ഏട്ടന്റെ ക്ലാസിൽ ഉണ്ടത്രേ . ഭാഗ്യ ശ്രീ എന്നത്രെ പേര് . ” എനിക്കുള്ള താങ്ങാണെങ്കിലും രണ്ടിന്റേം ഒത്തൊരുമ . പൊന്നോ .
“ഒക്കെ ശെരിയാക്കാടാ . നമ്മക്ക് നോക്കാ , ഞങ്ങൾ അങ്ങട്ട് വരട്ടേ . ” മമ്മി പറഞ്ഞു .
” പിന്നെ മമ്മീ വീടൊക്കെ വെള്ളിയാഴ്ചക്ക് റെഡിയാകും അന്ന് ക്ളീനിംഗും കൂടി കഴിഞ്ഞാൽ പിന്നെ നമുക്ക് തിങ്കളാഴ്ച മുതൽ അവിടെ കൂടാം . അപ്പോളെക്ക് നിങ്ങളും വരൂലേ . തിങ്കളാഴ്ച ഗണപതിഹോമം കൂടി നടത്തിക്കാം . അത് ഇപ്പൊത്തന്നെ ജയശങ്കറിനോട് വിളിച്ച് പറയാം , ഉണ്ണി നമ്പൂരിനെ വിളിച്ചാലും ഇപ്പോൾ ജയനെയാണ് പറഞ്ഞു വിടുക . അവനാണെങ്കിൽ ഇപ്പൊ ക്ളാസൊക്കെ കഴിഞ്ഞു PSC കോച്ചിങ് ചെയ്യുകയാണ് . അടുത്ത മാസം മുതൽ അവൻ എന്റെ ഓഫീസിൽ വരൻ പറഞ്ഞിട്ടുണ്ട് . ഏതെങ്കിലും സ്കൂളിൽ കേറുന്നത് വരെ അയാൾക്ക് വല്ല വരുമാനവും വേണ്ടേ . ” ശ്രീലു പറഞ്ഞു .