റോയ്ച്ചൻ പപ്പയുടെ ഫ്രണ്ട് ആണ് കാൺപൂർ പ്ലാസ്റ്റിപാക് എന്ന കമ്പനിയിൽ എൻജിനീയർ ആണ് . ജെസ്സി അമ്മായി ഒരു ബ്യുട്ടീഷൻ ആണ് , മകൻ ജിബിൻ ഇപ്പോൾ MBA കഴിഞു , അവന് ഇറ്റലിയിൽ ഒരു ജോലി ശെരിയായിട്ടുണ്ട് . നാട്ടിലേക്ക് വരുകയാണ് . അവര് നാട്ടിൽ ഇരിങ്ങാലക്കുട ആണ് .
അപ്പൊ അനു ചോദിച്ചു ” അപ്പൊ നമ്മടെ കാറോ ? ”
എന്റെ കാറെന്ന് സൂചിപ്പിച്ചത് ഒരു കോണ്ടസ്സ ക്ലാസിക് ആണ് . നമ്മടെ കാറെന്നത് പപ്പടെ പടക്കുതിര , ഹ്യുണ്ടായി അക്ക്സന്റ് ആണ് .
“അത് ഇവിടെ തന്നെ വിറ്റിട്ടാണ് വരുന്നത് . വന്നിട്ട് ഒരു ബ്രീസയോ മറ്റോ എടുക്കാന്ന് പറഞ്ഞു പപ്പ . പപ്പടേം എന്റേം സ്കൂട്ടി പാർസൽ വിടാം . പിന്നെ തറവാട്ടിലേക്ക് എന്തൊക്കെ കൊണ്ടരണം . ഇവിടന്ന് ഫർണിച്ചർ ഒക്കെ പൊതിഞ്ഞു കെട്ടണോ ?” മമ്മി ചോദിച്ചു .
” വേണ്ട ആ ചൂരലിന്റെ ഫർണിച്ചർ മാത്രം മതി . പിന്നെ ക്യൂരിയോസ് , ഷോപീസുകൾ ഒക്കെ എടുത്താൽ മതി . അപ്ലയൻസും ഫർണിച്ചർസും ഒക്കെ ഏറ്റി കൊണ്ടു വരണ്ട . പഴയ മെത്തയും തലയിണയും ഒന്നും കെട്ടിപ്പെറുക്കാൻ നിൽക്കണ്ട . അതിനൊക്കെ ആളെ റെഡിയാക്കാൻ റോയ്ച്ചായനോട് പറഞ്ഞാൽ മതി . ” ഞാൻ പറഞ്ഞു .
” മമ്മീ ഏതു പാർസൽ സർവീസാണ് ബുക്ക് ചെയ്യന്നത് ? ” അനു ചോദിച്ചു .