“രാജിടെ . ഈ ശനിയാഴ്ച യാണ് ട്ടോ . നിങ്ങൾ മൂന്നാളും വരണം . ഒരു 10 . 30 ആവുമ്പോളേക്കും അവരൊക്കെ വരും എന്നാണ് പറഞ്ഞത് .” രാമേട്ടൻ പറഞ്ഞു .
” അല്ല എവിഡെ ഉള്ള കൂട്ടരാ , ചെക്കൻ എന്താ പരിപാടി ? ” ഞാൻ ചോദിച്ചു .
“ചെക്കൻ അനമങ്ങാട് ഉള്ളതാണ് . ഇവിടെ ഹൌസിങ് കോളനിയിലെ പോളി ക്ലിനിക്ക് ഇല്ലേ . അവിടുത്തെ മാനേജർ ആണ് . രാഗേഷ് ന്നാണ് പേര് ” രാമേട്ടൻ പറഞ്ഞു .
” രാജിന്റെ ഡിഗ്രി കഴിഞ്ഞോ ? ” ശ്രീലു ചോദിച്ചു .
” ഇല്ല അവളിപ്പോ സെക്കന്റിയർ ആയി . രാഗേഷിന്റ അനിയത്തിയും അവളുടെ ക്ളാസിൽ തന്നെ ആണ് പഠിക്കുന്നത് ” രാമേട്ടൻ പറഞ്ഞു .
“അപ്പൊ വീടുകാണലിന് എത്ര ആളുകൾ വരും രാമേട്ടാ ? എന്താണ് ചെയ്യാൻ കണ്ടിട്ടുള്ളത് . പുറത്ത് ഏൽപ്പിക്കുകയാണോ ? ” അനു ചോദിച്ചു .
” അവരൊരു 20 ആൾക്കാർ വരും ,പിന്നെ നമ്മളൊരു 50 ന്റെ അടുത്തും . ഞാൻ താടി ഉണ്ണിക്കുട്ടനെണ് ആദ്യം ഉദ്ദേശിച്ചത് . അവന്റെ ഭാര്യടെ അനിയത്തില്ലേ ജയ , വയനാടിലേക്ക് കല്യാണം കഴിച്ച് കൊണ്ടയ . അവളുടെ വീട് കുടിയിരിക്കലാണത്രെ . അപ്പൊ ഞാൻ ബഷീറിനെ ഏല്പിച്ചു . ” രാമേട്ടൻ പറഞ്ഞു .