” എന്നിട്ട് ഏട്ടന് ആ കുട്ടീനെ ഇഷ്ടപ്പെട്ടോ ? ” നമുക്ക് ആലോചിച്ചാലോ ഏട്ടാ ? ” പെണ്ണ് വിടാനുള്ള ഭാവം ഇല്ലല്ലോ .
ഇതിനിടക്ക് ചെക്കൻ ചാടി ക്കേറി പറഞ്ഞു . ” ഏട്ടനൊക്കെ ഇഷ്ടപ്പെടും . ഇനി അവളെ കൊണ്ട് ഏട്ടനേയും ഇഷ്ടപ്പെടുത്തും . അതൊക്കെ നമക്ക് സമയം ഉണ്ട് . ഇപ്പൊത്തന്നെ ചാടിക്കേറി അതിനെ പേഡിപ്പിക്കണ്ട . കണ്ടിട്ട് ഒരു പഠിപ്പി ലുക്കൊക്കെ ഉണ്ട് .എന്തായാലും മമ്മിയും പപ്പയും വരട്ടെ . ഈ സെമ്മ് എന്തായാലും കഴിയണ്ടേ . അതുവരെ നമുക്ക് സമയമുണ്ട് ” . ഇവനിത്രക്ക് മെച്യൂരിറ്റി ഒക്കെ വന്നോ . എന്തായാലും പോലീസ് ബുദ്ധി കൊള്ളാം .
” അത് പറഞ്ഞപ്പോളാ ഓർത്തത് . മമ്മി വിളിച്ചിരുന്നു . റിലീവിങ് ഓർഡർ കിട്ടീന്ന് . ഫ്രൈഡേ ഒരു സെൻഡോഫ് ഉണ്ട് . അപ്പൊ അതുകഴിഞ്ഞിട്ട് സാറ്റർ ഡേ പാക്ക് ചെയ്ത് സാധനങ്ങളൊക്കെ അയക്കും ത്രെ . സാറ്റർഡേ നൈറ്റ് കാൺപൂർ ഡൽഹി സ്പൈസ് ജെറ്റിന് ടിക്കറ്റ് റെഡിയാണെന്ന് . സൺഡേ മോർണിങ് ഫ്ളൈറ്റിൽ അവിടെന്ന് കേറും ന്ന് . ബാംഗ്ലൂർ കണക്ഷനാണ് അപ്പൊ കരിപ്പൂര് രാത്രി ഒരു 8 മണിയോടെ വന്നിറങ്ങും എന്നാണ് പറഞ്ഞെ . രണ്ടാളും വന്നിട്ട് വീഡിയോ കാൾ ചെയ്യാൻ പറഞ്ഞു .” ശ്രീലു പറഞ്ഞു .
ടിങ് … ടോങ് ….