ഭാഗ്യ സൂക്തം 02 [ഏക-ദന്തി] 91

അതെന്താ ? ” പെണ്ണ് നിഷ്കളങ്ക ഭാവത്തോടെ ചോദിച്ചു .

അതൊക്കെ ഞാൻ മേല്കഴുകി വന്നിട്ട് പറഞ്ഞു തെരാട്ടോ .” ന്നും പറഞ്ഞു അവളുടെ മണ്ടക്കൊരു കിഴുക്കും കൊടുത്ത്  ഞാൻ റൂമിലേക്ക് നടന്നു .

മേല്കഴുകി ഒരു ട്രാക്ക് സ്യുട്ടും റൗണ്ട് നെക്ക് ടി ഷർട്ടും കേറ്റി ഞാൻ ഹാളിലേക്ക് വന്നു . അനു ജീൻസ് മാറ്റി ഒരു കളർ മുണ്ട് ഉടുത്ത്  സെറ്റിയിൽ ഇരിക്കുകയാണ് . നരസിംഹം സ്റ്റൈലോ ഷാജിപാപ്പൻ സ്റ്റൈലോ ഏതോ ഒന്നാണ് , നേരത്തെ ഇട്ട ടി ഷർട് തന്നെയാണ് . ഞാൻ അടുത്ത് ചെന്ന് ഇരുന്നു . അപ്പോഴേക്കും ശ്രീലു കോഫിയും സ്നാക്സും കൊണ്ടുവന്ന ടീപ്പോയിൽ വെച്ചു . ഇന്നിപ്പോ അവളുടെ പരീക്ഷണ ദിവസമാണ് . റവയും കടലമാവും മിക്സ് ആക്കി അതിൽ ഉണ്ടാക്കിയ ബജ്ജി . മുളക് , ഏത്തക്ക , മുട്ട ഇങ്ങനെ കുറെ ബജ്ജികൾ . പിന്നെ ഇതേ കൂട്ട് കൊണ്ടുള്ള ഉള്ളി വടയും മുറുക്കും .  കൊള്ളാം അപ്പോൾ ഇന്ന് രാത്രി ഒന്നും കഴിക്കേണ്ട . അതിനുള്ള സ്ഥലം ഉണ്ടാകില്ല .

അങ്ങനെ കോഫീ കുടിച്ച് തുടങ്ങി . പിന്നെ ഞങ്ങൾ തമ്മിലുള്ള ഒരു മത്സരമായിരുന്നു . ആരാദ്യം തീർക്കും . അനുമോദ് SI മത്സരത്തിൽ വിജയിച്ചു . അവന്റെ സ്കോർ  4 മുളക് ബജ്ജി , 2 ഏത്തക്ക ബജ്ജി  1 മുട്ട ബജ്ജി , 2 ഉള്ളി വട , 3 മുറുക്ക് . എന്റേത്  3 മുളക് ബജ്ജി , 2 ഏത്തക്ക ബജ്ജി  2 മുട്ട ബജ്ജി , 1  ഉള്ളി വട , 3  മുറുക്ക് . ശ്രീലുവും ഒട്ടും തൊട്ടു പിന്മാറാതെ കട്ടക്ക് പിടിച്ച് നിന്നു .  3 മുളക് ബജ്ജി , 1 ഏത്തക്ക ബജ്ജി  2 മുട്ട ബജ്ജി , 2 ഉള്ളി വട , 4  മുറുക്ക് . അങ്ങനെ യുദ്ധം കഴിഞ്ഞു ക്ഷീണിച്ച് സോഫയിലേക്ക് ചരിഞ് ഇരിക്കുന്നതിനിടെ ശ്രീലു ചോദിച്ചു .