ഭാഗ്യ സൂക്തം 02
Bhagya Sooktham Part 2 | Author : Eka-Danthy
[ Previous Part ]
വീണ്ടും ഭാഗ്യശ്രീ യിലേക്ക് തിരിച്ചുവരാം …ഭാഗ്യയുടെ വാക്കുകളിലൂടെ .
നൂസിനെ അവളുടെ വീട്ടിലിറക്കി ഞാൻ വീട്ടിലേക്ക് പോയി. ” അമ്മോ….യ് ..” ന്നും വിളിച്ച് കാറി ഞാൻ കേറിച്ചെല്ലുമ്പോൾ അനിയൻ ഉണ്ട് ലിവിങ് റൂമിൽ ഇരുന്ന് ഗെയിം കളിക്കുന്നു .. ബ്ലഡി ബഗ്ഗു ..
അവന്റെ പ്ലേ സ്റ്റേഷൻ കൊണ്ടന്ന് കണക്ട് ചെയ്തിട്ടുണ്ട് ഇവിടുത്തെ LCD ടി വി യിൽ . ചെക്കൻ ഭയങ്കര കളിയിലാണ് . കാർ റേസിങ്ങിനെ കളി . നീഡ് ഫോർ സ്പീഡ് . പണ്ട് ഞാനും ഇത് കമ്പ്യുട്ടറിൽ കളിച്ചിരുന്നു . പക്ഷെ അന്ന് ഇത്രക്ക് എഫക്ടോന്നും ഉണ്ടായിരുന്നില്ല .
ഞാൻ പോയി സോഫയിൽ അവന്റെ അടുത്തതായി ഇരുന്നു . പറ്റിയാൽ അവന്റെ കയ്യിൽ നിന്ന് ജോയ്സ്റ്റിക് തട്ടിപ്പറിച്ച് ഒരു റൌണ്ട് എനിക്കും കളിക്കണം . ആ നേരം മതാശ്രീയുടെ അശരീരി മുഴങ്ങി …
” പോയി മേലുകഴുകിയിട്ട് വാടി “
…. ഹും ദുഷ്ട .. മകൾ പടിച്ച് ക്ഷീണിച്ച് ഉള്ള വരവാണ് . അപ്പൊ കണ്ടില്ലേ ഒരു സ്നേഹോല്ലാതെ .. പോയി മേലുകഴുകിവാടീ ന്ന് . ഒരു ചായ തന്നാൽ എന്താണ് ഈ സാദനത്തിന് . ആ പിന്നെ നൂസിന്റെ ഒപ്പം പോയി ആ അവിൽ മിൽക്ക് അടിച്ചതോണ്ട് വല്ലാതെ മേത്തിക്ക് എടുക്കുന്നില്ല (വിശപ്പ് ) ..
അതിനിടക്ക് വേറെ ഒരു അശരീരി ..
” അപ്പൂ നീ ആ ഗെയിം കളി നിർത്തി രണ്ടക്ഷരം പഠിക്കാൻ നോക്കാ . പരീക്ഷ ആവാറായി ചെക്കന് . ഒരക്ഷരം പടിക്കണത് പോട്ടെ , ആ പുസ്തകം ഒന്ന് മറച്ച് നോക്കാറില്ല .. എപ്പോ നോക്കിയാലും ഗെയിം . “
എനിക്ക് സന്തോഷമായി , അവനും കണക്കിന് കേട്ടുലോ … ഞാൻ എന്റെ റൂമിലേക്ക് നടന്നു . എന്റെയും അനിയന്റെയും റൂമുകൾ മുകളിലാണ് . സ്റ്റെയർസ് കേറുമ്പോൾ വീണ്ടും അടുത്ത അശരീരി .
” ഡാ , നിന്നോട് ഒരു കാര്യം പറഞ്ഞാൽ കേൾക്കാൻ വയ്യേ . ഗെയിം നിർത്തിയിട്ട് പോയിരുന്ന് പടിക്കടാ “
ചെക്കൻ എന്തോ പിറുപിറുക്കുന്നുണ്ട് . അവൻ ഗെയിം ഓഫ് ചെയ്തെന്നു തോന്നുന്നു . ഞാൻ ഓടി റൂമിലേക്ക് കയറി . ( ഈ സിൽമേൽ ഒക്കെ പറയില്ലേ മുറിവേറ്റ സിങ്കത്തിന്റെ ഗർജനം …. അതിനേക്കാള് ഭയാനകമാണ് ചില നേരത്ത് ദേഷ്യം വന്നാൽ ഗിരിജ ടീച്ചറുടെ ഗർജ്ജനം , അടി ചോദിച്ചു വാങ്ങേണ്ട ആവശ്യമില്ലല്ലോ . )