Previous Part: Lucifer : The Fallen Angel [ 5 ] മെയ്സ് കഴിക്കാനായി ഫുഡ് ഉണ്ടാക്കുകയായിരുന്നു. “മെയ്സ്…” അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു. “എന്താണ്… ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താണെന്ന് നിനക്കറിയില്ലേ…?” അവനും മറുപടി കൊടുത്തു. “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട… അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്… അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് […]
Author: Tom D Azeria
Lucifer : The Fallen Angel [ 5 ] 183
Previous Part: Lucifer : The Fallen Angel [ 4 ] വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു. ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു. “ഹേയ്… നഥി…” മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ […]
Lucifer : The Fallen Angel [ 4 ] 203
Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ് കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു […]
Lucifer : The Fallen Angel [ 3 ] 200
Previous Part: Lucifer : The Fallen Angel [ 2 ] അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. “ഹലോ…” അവളുടെ മുഖത്തിന് മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി. അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. “താൻ ഒക്കെയല്ലേ…?” അവൻ വീണ്ടും ചോദിച്ചു. “യെസ് ഒക്കെ…” മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി. പണ്ടെങ്ങോ […]
Lucifer : The Fallen Angel [ 2 ] 226
Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ […]
Lucifer : The Fallen Angel [ 1 ] 248
View post on imgur.com ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി! – യെശയ്യാവ് 14:12 ആരംഭിക്കുന്നു നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. “പ്രഭു… പ്രഭു….” അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ അയ്യാൾ തിരിഞ്ഞു.ഓടി […]
മരണാനന്തരം സുകു 56
ഹായ് ഗൂയ്‌സ്… എല്ലാർക്കും ഹാപ്പി വിഷു ചുമ്മാ എഴുതിയതാണ് ഇഷ്ടപ്പെടുവൊന്ന് അറിയൂല്ല ?… ______________________________________ “എടാ ദേ എത്തി…” അതും പറഞ്ഞു സുകു വണ്ടി എടുത്തു. അടുത്ത വളവിന് വണ്ടി വീശി എടുത്തതും ദേണ്ടേ മുന്നിൽ കേരളത്തിന്റെ സ്വന്തം ആനവണ്ടി. ആനവണ്ടിക്കറിയോ സുകു ആനവണ്ടി പ്രാന്തൻസ് അസോസിയേഷൻ പ്രസിഡന്റ് ആണെന്ന് വെച്ചു അടിച്ചു കൊടുത്തില്ലേ നരകത്തിലേക്കുള്ള വിസയും പാസ്സ്പോർട്ടും. സുകു അങ്ങനെ പടമായി. *** ചെവിക്കകത്തു കാറ്റടിക്കുന്നത് അറിഞ്ഞു കണ്ണ് […]
സ്ത്രീ സുരക്ഷ 91
“അവസാനമായി പ്രതിപക്ഷ നേതാവ് ശ്രീ രഘുവിനോട് ഒരു ചോദ്യം കൂടി…” ചർച്ചയുടെ അവസാനചോദ്യം ചോദിക്കാനായി റീന ഒരുങ്ങി. “ശ്രീ രഘു താങ്കളുടെ വിദ്യാർത്ഥി സംഘടനയിലെ ഒരു നേതാവിനെതിരെയാണ് ഇങ്ങനെ ഒരു പരാതി ലഭിച്ചിരിക്കുന്നത്, താങ്കൾക്ക് എന്താണ് അതിൽ പറയാൻ ഉള്ളത്” “സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഞങ്ങൾ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല അത് ഞങ്ങളുടെ സ്വന്തം പാർട്ടിയിലുള്ള ആളായാലും…” “അത് തന്നെ ആണ് ഓരോ മലയാളികൾക്കും പറയാൻ ഉള്ളത്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഒരിക്കലും വച്ചു പിടിപ്പിക്കാൻ പാടില്ല…. […]