Lucifer : The Fallen Angel [ 2 ] 228

അതിൽ കണ്ട കാഴ്ചകൾ അദ്ദേഹത്തിനെ ഞെട്ടിച്ചു. അദ്ദേഹം പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു.

“ഫാദർ എന്ത് പറ്റി…?”

ഫാദറിനെ വെട്ടിവിയർക്കുന്നത് കണ്ടു ആദം ചോദിച്ചു.

മുഖത്തെ വിയർപ്പു തുള്ളികൾ ഒരു തൂവാല ഉപയോഗിച്ച് തുടച്ചകൊണ്ട് അദ്ദേഹം പറഞ്ഞു.

“ഏയ്യ് ഒന്നുമില്ല… നിങ്ങൾ ഒന്നും പേടിക്കണ്ട നഥിക്ക് ഒന്നും സംഭവിക്കില്ല…”

അവർക്കു സംശയം തോന്നാതെ ഇരിക്കാൻ ഉള്ളിലെ പേടി പ്രകടിപ്പിക്കാതെ അദ്ദേഹം പറഞ്ഞു.

എന്നാൽ നന്ദിനിക്കും ആദത്തിനും എന്തോ പന്തികേട് തോന്നിയിരുന്നു പക്ഷെ നഥിയ്ക്ക് ഒന്നും പറ്റില്ല എന്നത് കേട്ടതോടെ അവർക്ക് പാതി ആശ്വാസം ആയിരുന്നു.

“എന്നാൽ ഞങ്ങൾ പോകട്ടെ ഫാദർ…”

ആദം യാത്രയായി പറഞ്ഞു കാറിനു സമീപത്തേക്ക് നടന്നു.

“നന്ദു വാ പോകാം…”

അവളെ ഒന്ന് വിളിക്കാനും അവൻ മറന്നില്ല.

“ഫാദർ…”

ഒരു യാത്ര പറച്ചിൽ എന്ന പോലെ ഒന്ന് വിളിച്ച ശേഷം നന്ദിനിയും കാറിലേക്ക് കയറി.

അവരുടെ കാർ പള്ളിയുടെ കോമ്പൗണ്ട് വിട്ടു കണ്ണിൽ നിന്ന് മറയുന്നതുവരെ അദ്ദേഹം നോക്കി നിന്ന്.

അപ്പോളും ഫാദറിന്റെ ഉള്ളിൽ താൻ കണ്ട കാഴ്ചകളുടെ ഭീകരത തന്നെ ആയിരുന്നു. അത് അദ്ദേഹത്തെ ഒന്ന് കൂടി തളർത്തിയിരുന്നു.

അദ്ദേഹം താൻ കണ്ട കാഴ്ചകൾ ഒന്നും തന്നെ നടക്കരുതേ എന്ന് മൗനമായി ഒരുനിമിഷം പ്രാർത്ഥിച്ച ശേഷം തിരികെ നടന്നു.

***

11 വർഷങ്ങൾക്ക് ശേഷം…

മെസക്കീൻ നഥിയുടെ സംരക്ഷണത്തിനായി എത്തിയതിൽ പിന്നെ മുൻപ് നടന്നതുപോലെ ഉള്ള അപകടങ്ങൾ നഥിക്ക് ഉണ്ടാകുന്നത് നിലച്ചു.

നന്ദിനിയും ഫാദർ ഗബ്രിയേലിന്റെ പ്രാർത്ഥനയുടെ ഫലം ആണ് അത് എന്ന് വിശ്വസിച്ചിരുന്നു.

ഫാദർ മരിച്ചതിൽ പിന്നെ അനാഥാലയത്തിന്റെ കാര്യങ്ങൾ നോക്കാനായി മറ്റൊരു പുരോഹിതനെ ഏൽപ്പിച്ചിരുന്നു. ആദം ആണ് നിലവിൽ അവർക്കു വേണ്ട പകുതിയിലധികവും ഫണ്ട്‌ എല്ലാം നൽകുന്നത്.

അവർ കുടുംബപരമായി തന്നെ മെച്ചപ്പെട്ടിരുന്നു. ആദത്തിന് വളരെ വേഗം തന്നെ ബിസ്സിനെസ്സിൽ വളർച്ചയുണ്ടായി. ന്യൂയോർക്കിൽ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളായി ആദം മാറിയിരുന്നു.

നന്ദിനി അതിന്റെയെല്ലാം ക്രെഡിറ്റ്‌ നഥിക്ക് കൊടുക്കാമായിരുന്നു.

അങ്ങനെ ഇരിക്കെയാണ് ആദത്തിന്റെയും നന്ദിനിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം വന്നെത്തിയത്.

നഥി തന്റെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടു ലൊസ് ഏയ്ഞ്ചൽസിൽ പോയിരിക്കുകയായിരുന്നു.

“നന്ദു…”

കിച്ചണിൽ ഫുഡ്‌ ഉണ്ടാക്കിക്കൊണ്ടിരുന്ന നന്ദിനിയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് ആദം വിളിച്ചു.

“ശേ… നിങ്ങൾക്കൊരു നാണവും ഇല്ലേ

കല്യാണം കഴിഞ്ഞു കൊച്ചിനെ കെട്ടിക്കാറായി. ഇപ്പളും കൊച്ചു ചെറുക്കൻ ആണെന്ന വിചാരം…”

11 Comments

Add a Comment
  1. Good story bro. ഇപ്പോഴാണ് രണ്ട് പാർട്ടും വയിച്ചത് keep going

  2. ♥️♥️♥️♥️♥️♥️

  3. Kuttan കിട്ടുന്നില്ലലോ

  4. കുറച്ചുകൂടി വലിയ പാർട്ട്‌ ആകാമായിരുന്നു.. സാരമില്ല നല്ല കഥയാണിട്ടൊ.. ?ബാക്കി അറിയാനായി കാത്തിരിക്കുന്നു.. നഥേല.. ആഹ് പേര് അടിപൊളി ആണ്.. ലൂസിഫർ എല്ലാവർക്കും കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന രൂപം, അതിനു പ്രണയത്തിന്റെ ആവിഷ്കാരം കൊടുത്ത് ഒരു വെറൈറ്റി ആക്കിയല്ലോ… അടിപൊളി.. ✨️

    1. Thanks Brother??

      (കഥയ്ക്ക് വരുന്ന comments എനിക്ക് approve ആക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു ഇപ്പോളാണ് ശ്രദ്ധിച്ചത്. Sorry)

  5. ??ലൂസിഫർ വില്ലനോ നായകനൊ?

    1. നമുക്ക് കണ്ടറിയാം… ?

  6. Kolam nanyitund?

    1. Thanks Brother??

Leave a Reply

Your email address will not be published. Required fields are marked *