Lucifer : The Fallen Angel [ 6 ] 182

  • Previous Part:
  • Lucifer : The Fallen Angel [ 5 ]

    മെയ്സ് കഴിക്കാനായി ഫുഡ്‌ ഉണ്ടാക്കുകയായിരുന്നു.

    “മെയ്സ്…”

    അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു.

    “എന്താണ്…

    ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?”

    അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

    “എന്താണെന്ന് നിനക്കറിയില്ലേ…?”

    അവനും മറുപടി കൊടുത്തു.

    “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട…

    അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്…

    അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് നിനക്കറിയാമല്ലോ…”

    അൽപനേരം ആലോചിച്ച ശേഷം അവൾ പറഞ്ഞു.

    ലൂസിഫറിന്റെ മുഖം മെല്ലെ മാറി. അവൻ അവളെ വിട്ടു അകന്നു.

    “ലൂസി…

    നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല…

    അത് സത്യമാണ് അത് ഉൾക്കൊണ്ടേ പറ്റു…

    സന്തോഷിക്കാൻ ഉള്ള സമയം ആയിട്ടില്ല…”

    അവൾ അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

    ലൂസി ഒന്നും പറയാതെ തന്നെ അവിടെ നിന്നും മുറിയിലേക്ക് പോയി.

    മെയ്‌സിനും അത് വലിയ വിഷമം ആയി അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.

    പക്ഷെ അതായിരുന്നു സത്യമെന്ന് അവൾക്ക് അറിയാമായിരുന്നു.

    ലൂസിക്കും…

    ***

    “ഹലോ… നഥിക്കുട്ടി…

    എന്തൊക്കെ ഉണ്ട് വിശേഷം…”

    രാത്രിയോട് അടുത്തപ്പോൾ ആദം അവളെ വിളിച്ചു.

    “ഇവിടെ എന്ത് വിശേഷം നിങ്ങളല്ലേ പാവപ്പെട്ട ഒരു പെൺകുട്ടിയെ ഒറ്റയ്ക്കാക്കിയിട്ടു കറങ്ങി നടക്കുന്നത്…”

    അവൾ പരിഭവം അഭിനയിച്ചുകൊണ്ട് പറഞ്ഞു.

    ആദം അത് കേട്ടു ചിരിച്ചു.

    “പപ്പാ ഞാനൊരു കാര്യം പറയട്ടെ…”

    പെട്ടന്ന് ലൂസിയുടെ കാര്യം ഓർത്തുകൊണ്ട് അവൾ പറഞ്ഞു.

    “ഹ്മ്മ്‌… പറ…”

    “എനിക്കില്ലേ ഒരു പുതിയ ഫ്രണ്ടിനെകിട്ടി… പറഞ്ഞാൽ പപ്പ വിശ്വസിക്കില്ല…”

    അവൾ എക്‌സൈറ്റ്മെന്റൊടെ അവൾ പറഞ്ഞു.

    “ആഹാ…

    ആരാണ് ഭാഗ്യവാൻ…”

    അയ്യാൾ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

    “ഹും പോ…”

    അവൾ പരിഭവത്തോടെ പറഞ്ഞു.

    “ഹാ…

    പറയന്നേ…”

    അയ്യാൾ നിർബന്ധിച്ചു.

    “പറയാം പക്ഷെ…

    പപ്പാ ചിരിക്കല്ല്…”

    “ഇല്ല ചിരിക്കില്ല…”

    അയ്യാൾ ചിരി ഒതുക്കിക്കൊണ്ട് പറഞ്ഞു.

    “ലൂസിഫർ…

    ലൂസിഫർ മോർണിങ്സ്റ്റർ…”

    അവളുടെ വാക്കുകൾ അയ്യാളുടെ കാതുകളിൽ പതിച്ചു. ആ ഒരു നിമിഷം ഭൂമിയിലെ തന്നെ മറ്റൊരു ശബ്ദവും അയ്യാൾ കേട്ടില്ല.

    ആ പേര് കേട്ടതും അയ്യാളെ വെട്ടി വിയർക്കാനായി തുടങ്ങി.

    “ഹലോ…

    പപ്പാ…

    ഹലോ…”

    അയ്യാളുടെ പ്രതികരണം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ അവൾ വിളിച്ചു.

    “എന്താ മനുഷ്യാ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്…?”

    നന്ദിനി അവിടെ നിന്നു ആദത്തിനോട് ചോദിക്കുന്നത് കേട്ടു.

    “ഹാ മോളെ…

    എന്ത് പറ്റി നീ എന്താ പപ്പയോടു പറഞ്ഞെ…”

    അവൾ അയ്യാളുടെ കയ്യിൽ നിന്നും ഫോൺ മേടിച്ചുകൊണ്ട് നഥിയോട് ചോദിച്ചു.

    “അത് ഞാനും പപ്പയും തമ്മിൽ ഉള്ള ഒരു സീക്രെട് ആണ്…

    മമ്മി അറിയണ്ട..”

    അവൾ നന്ദിനിയെ ഒന്ന് ദേഷ്യപ്പെടുത്താനായി പറഞ്ഞു.

    “ഹും പപ്പയുടെയും മോളുടെയും ഒരു സീക്രെട്…”

    “അതൊക്കെ പോട്ടെ മമ്മി…”

    അവൾ ആ വിഷയം മാറ്റിക്കോണ്ട് പറഞ്ഞു.

    “ഹ്മ്മ്‌…

    നീ വല്ലതും കഴിച്ചോ…?”

    അവൾ കടുത്ത ശബ്ദത്തിലും നഥിയോടുള്ള സ്നേഹം വെളിവാക്കിക്കൊണ്ട് ചോദിച്ചു.

    “ഹാ മമ്മി കഴിച്ചു…”

    “എന്നാൽ പോയി കിടന്നുറങ്ങ്…

    സമയം ഒരുപാടായില്ലേ…

    ഞങ്ങൾ ഒന്ന് നടക്കാൻ ഇറങ്ങുവാ…”

    “ഹാ ശരി മമ്മി…”

    അത്രയും പറഞ്ഞു അവർ ഫോൺ വച്ചു.

    നഥി ഫോൺ ഓഫ്‌ ചെയ്തു ഉറങ്ങാനായി കിടന്നു. ഒരു മനോഹരമായ സ്വപ്നം അവളെ കത്തിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയിൽ.

    ***

    “എന്താ മനുഷ്യ നിങ്ങൾ ഇങ്ങനെ ഇരിക്കുന്നെ…?”

    ആദത്തിന്റെ ഭാവം കണ്ടുകൊണ്ട് നന്ദിനി ചോദിച്ചു.

    “ഒന്നുമില്ല നന്ദു…

    നീ ഒന്ന് വെയിറ്റ് ചെയ്യൂ…

    ഞാനിപ്പോ വരാം…”

    അയ്യാൾ തന്റെ ഫോണും എടുത്തു റൂമിനു പുറത്തേക്ക് നടന്നു. നേരം പുലർന്നു വരുന്നതേയുള്ളായിരുന്നു.

    അയ്യാൾ അവിടെ അല്പം മാറി നിന്നെകൊണ്ട് ആ പരിസരത്തായി ആരെങ്കിലുമുണ്ടോ എന്ന് നോക്കി.

    ആരുമില്ല എന്ന് ഉറപ്പാക്കിയ ശേഷം ഫോൺ എടുത്തു ഒരു നമ്പറിലേക്കു വിളിച്ചു.

    അൽപനേരം ബെൽ അടിച്ചതിനു ശേഷം മറുവശത്തു നിന്നും കോൾ അറ്റൻഡ് ചെയ്തു.

    “ഹലോ സർ…”

    “ഹലോ…

    നിങ്ങൾ ഇപ്പോൾ എവിടെയാണ്…?”

    ആദം അയാളോട് ചോദിച്ചു.

    “ഞങ്ങൾ സാറിന്റെ വീടിനു പരിസരങ്ങളിൽ തന്നെ ഉണ്ട് സാർ…”

    അയ്യാൾ മറുപടി കൊടുത്തു.

    “നഥേല അവൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ…”

    “ഇല്ല സാർ…”

    “ഇന്ന് അവൾ എവിടെയൊക്കെപ്പോയി…

    ആരുടെയൊക്കെ കൂടെ ആയിരുന്നു പോയത്…?”

    ആദം തന്റെ ടെൻഷൻ മറച്ചു വായിക്കാതെ തന്നെ ചോദിച്ചു.

    “സാർ മാം രാവിലെ എവിടേക്കും പോയില്ല…

    ഉച്ചയ്ക്ക് ശേഷം ഒരു ചെറുപ്പക്കാരനൊപ്പം വെളിയിലേക്ക് പോയിരുന്നു…

    മാം അയ്യാളുടെയൊപ്പം ഹാപ്പി ആയിരുന്നു…

    അയ്യാളുടെ ഭാഗത്തു നിന്നും ഒരു അറ്റാക്കിനുള്ള മൂവ് ഉണ്ടായിട്ടില്ല ഞങ്ങളുടെ 20 ഏജന്റുസും ഫുൾ ടൈം മാമിനെയും വീടും വാച്ച് ചെയ്യുന്നുണ്ട്…

    ഇതുവരെ സംശസ്പദമായി ഒന്നും തന്നെ കണ്ടിട്ടില്ല സാർ..”

    അയ്യാൾ പറഞ്ഞു നിർത്തി.

    “ഒക്കെ എപ്പോളും നിങ്ങൾ അവിടെ തന്നെ ഉണ്ടാവണം…

    അവളുടെ മേൽ ഒരു പോറൽ പോലും ഉണ്ടാവാൻ പാടില്ല…

    ഞാൻ ഉടനെ തന്നെ അവിടെക്ക് എത്താം…”

    “ഒക്കെ സാർ…”

    അത്രയും പറഞ്ഞു അയ്യാൾ ഫോൺ കട്ട്‌ ചെയ്തു.

    അപ്പോളും ആദത്തിന്റെ വെപ്രാളം മാറിയിരുന്നില്ല. അയ്യാൾ ഒരു കൈകൊണ്ടു വിയർപ്പ് തുടച്ചു.

    ശേഷം തിരികെ റൂമിലേക്ക് തന്നെ പോയി.

    ***

    “എന്താ ആദം…”

    അയ്യാൾ റൂമിലേക്ക് കയറിയപ്പോൾ തന്നെ നന്ദിനി ചോദിച്ചു.

    “നന്ദു അത്…”

    “ആദം… എനിക്ക് സത്യം എന്താണെന്ന് അറിയണം… എന്തിനാ എന്റെ അടുത്ത് നിന്നും മറച്ചു വയ്ക്കുന്നത്…?”

    ആദം പറയാൻ ഒരുങ്ങിയത് തടഞ്ഞുകൊണ്ട് നന്ദിനി പറഞ്ഞു.

    ആദം ഒരു ദീർഘശ്വാസം എടുത്തു വിട്ടു. അയ്യാൾ ഒരിക്കൽ കൂടി ആലോചിച്ചു നന്ദിനിയോട് അത് പറയണോ എന്ന്.

    എന്നാൽ അയാൾക്ക് അത് പറയുക എന്നത് മാത്രം ആയിരുന്നു ആകെയുള്ള ഓപ്ഷൻ. അവസാനം അയ്യാൾ തന്റെ മനസ്സ് തുറക്കാൻ തീരുമാനിച്ചു.

    “നന്ദു…

    നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം… നിനക്കെന്നോട് ദേഷ്യം തോന്നിയേക്കാം പക്ഷെ ഇപ്പോൾ അതിനുള്ള സമയം അല്ല…”

    “നീ കാര്യം എന്താണെന്ന് പറ…

    മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ…”

    നന്ദിനിയും അവന്റെ സംസാരവും ഭാവവും കണ്ടു വളരെ പിരിമുറുക്കത്തിൽ ആയിരുന്നു.

    “നന്ദു…

    നമ്മുടെ കല്യാണം കഴിഞ്ഞു നഥി ജനിക്കുന്നതിനു വളരെ കുറച്ചുനാൾ മുൻപ് നീ ഗർഭിണി ആയിരിക്കുന്ന സമയമാണ് എല്ലാത്തിന്റെയും തുടക്കം…

    ഞാൻ ബിസ്സിനെസ്സ് തുടങ്ങി ആദ്യമൊക്കെ നല്ല രീതിയിൽ പോയെങ്കിലും പിന്നീട് പല തരത്തിൽ ഉള്ള കാരണങ്ങൾ കൊണ്ട്. മെല്ലെ മെല്ലെ കമ്പനി ലാഭത്തിൽ നിന്നും നഷ്ടത്തിലേക്ക് എത്തി…

    എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു. നിന്റെ അവസ്ഥ അതായിരുന്നതുകൊണ്ട് തന്നെ ഞാൻ നിന്നെ അറിയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നത്…”

    അയ്യാൾ ഒന്ന് നിർത്തി. നന്ദിനിയും ഈ സംഭവങ്ങൾ ഒന്നും അറിയാത്തതിനാൽ തന്നെ വല്ലാത്ത ഒരു അവസ്ഥയിൽ അതെല്ലാം കേട്ടുകൊണ്ടിരുന്നു.

    അയ്യാൾ തുടർന്ന്.

    “അങ്ങനെ ഇരിക്കെയാണ് എനിക്കൊരു ഓഫർ വരുന്നത്. ഒരു ഓർഗനൈസേഷന്റെ ഭാഗത്തു നിന്നായിരുന്നു അത്…

    എന്റെ കടം മുഴുവൻ വീട്ടും കമ്പനിക്ക് വലിയ രീതിയിൽ ഉള്ള ഇൻവെസ്റ്റിമെന്റും നടത്തും, പക്ഷെ ഞാൻ ആ ഓർഗനൈസേഷനിൽ അംഗമാകണം…

    എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരേയൊരു വഴി ആയിരുന്നു അത് അതുകൊണ്ട് ഞാൻ അത് തിരഞ്ഞെടുത്തു…

    അങ്ങനെ ഞാൻ അവരുടെ മെമ്പർ ആയി മാറി.

    ഏകദേശം അറുപതോളം ആളുകൾ ഉണ്ടായിരുന്ന ഒരു ഓർഗനൈസേഷൻ ആദ്യമൊക്കെ എനിക്ക് പ്രശ്നം ഒന്നും തോന്നിയില്ല…

    പിന്നീട് നമ്മുടെ കമ്പനിയുടെ മറവിൽ പല തരത്തിൽ ഉള്ള ബസ്സിനെസ്സും നടത്തേണ്ടി വന്നു. കൂട്ടുനിന്നില്ലെങ്കിൽ നീയും നഥിയും ജീവനോടെ ഉണ്ടാവില്ല എന്നായിരുന്നു മറുപടി…

    അപ്പോളാണ് ഞാൻ എത്ര വലിയ ഒരു ഊരക്കുടുക്കിൽ ആണ് വന്നു ചാടിയതെന്നു മനസ്സിലായത്…

    പിന്നീട് കമ്പനി നല്ല രീതിയിൽ തന്നെ വളർന്നു നമ്മുടെ സുരക്ഷയ്ക്കും കമ്പനിയുടെ വളർച്ചയ്ക്കും വേണ്ടി ഞാൻ അവരുടെ പ്രവർത്തികൾ എല്ലാം കണ്ടില്ലെന്നു വച്ചു…

    പക്ഷെ നഥി ജനിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ഒരു പേരുണ്ട്…

    ലൂസിഫർ… ലൂസിഫർ മോർണിംങ്ങ്സ്റ്റർ…

    ആകെ ഉണ്ടായിരുന്ന വിവരം ഇങ്ങനെ ഒരാളുമായി എനിക്ക് ഒരിക്കലും ഒരു തരത്തിലുമുള്ള റിലേഷനും ഉണ്ടാവാൻ പാടില്ല എന്നാണ്. അങ്ങനെ ഉണ്ടായാൽ അവർ നമ്മളെ മുഴുവനായും നശിപ്പിക്കും..

    പക്ഷെ ഇപ്പൊ അവൻ ഇരുട്ടിൽ നിന്നും മറനീക്കി വന്നിരിക്കുന്നു. നഥിയുമായി അവൻ സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞു…

    നമ്മൾ ഇവിടേയ്ക്ക് തിരിക്കുന്നതിനു മുൻപ് തന്നെ ലൂസിഫർ ന്യൂയോർക്കിൽ ഉണ്ട് എന്ന വിവരം എനിക്ക് കിട്ടിയിരുന്നു. പക്ഷെ അവൻ നഥിയേ ആയിരിക്കും ലക്ഷ്യം വയ്ക്കുക എന്ന് ഞാൻ കരുതിയില്ല…

    അതുകൊണ്ട് തന്നെയാണ് ഞാൻ ഇവിടേയ്ക്ക് മാറി നിന്നതും…”

    ആദം വീണ്ടും നിർത്തി അയാൾക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. നന്ദിനിക്ക് തലയുടെ ഉള്ളിലൂടെ മിന്നൽ കടന്നു പോയെന്നു തോന്നി.

    “…നമ്മൾക്ക് എത്രയും വേഗം തിരിച്ചു പോയെ പറ്റു നീ വേഗം റെഡി ആകു ഞാൻ ഫ്ലൈറ്റ് ബുക്ക്‌ ചെ…. ”

    അത്രയും പറയാനേ അയാൾക്ക് കഴിഞ്ഞുള്ളു അതിനു മുൻപ് തന്നെ നന്ദിനിയുടെ കൈ അയ്യാളുടെ കവിളിൽ പതിഞ്ഞിരുന്നു.

    അയ്യാൾ അത് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതോടുകൂടി അയ്യാൾ വല്ലാത്ത ഒരു മനസ്സികാവസ്ഥയിലേക്കായി.

    “എന്റെ മോളെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടി ആണോടാ ഇതൊക്കെ കാണിച്ചു കൂട്ടിയെ…”

    അവളുടെ കണ്ണുകൾ ജ്വലിച്ചു അതിലെ അഗ്നി തന്നെ ദാഹിപ്പിക്കുമെന്ന് ആദത്തിന് തോന്നി.

    “നന്ദു ഞാൻ…”

    “വേണ്ടാ…

    എനിക്കിനി ഒന്നും കേൾക്കണ്ട എത്രയും പെട്ടന്ന് തിരിച്ചു വീട്ടിൽ എത്തണം…”

    അവൾ അലറി.

    ആദത്തിന്റെ മുഖത്ത് ഭയം നിറഞ്ഞു അയാൾക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.

    ഇത്രയും കാലത്തിൽ നന്ദിനിയുടെ ഇങ്ങനെ ഒരു രൂപം അവൻ കണ്ടിട്ടില്ലയിരുന്നു. അല്ലെങ്കിൽ മക്കൾക്കെന്തെങ്കിലും സംഭവിക്കുമെന്നയാൽ അമ്മമാർക്ക് നോവും.

    “കേട്ടില്ലേ…”

    അടികൊണ്ടു നിലത്തായി മുട്ടുകുത്തി നിൽക്കുന്ന ആദത്തിനെ നോക്കി അവളുടെ ശബ്ദം വീണ്ടും പൊങ്ങി.

    ഉടൻ തന്നെ ആദം ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള കാര്യങ്ങൾക്കായി പോയി. അയ്യാളുടെ കവിളിൽ നാല് വിരൽപാടുകൾ ചുവന്നു കിടന്നു.

    എന്നാൽ അയ്യാളുടെ ഉള്ളിലെ വേദന അതിന്റെ വേദനയെ ഇല്ലാതെയാക്കി.

    ***

    “നന്ദു…”

    ടിക്കറ്റ് ബുക്ക്‌ ചെയ്ത ശേഷം തിരികെ വന്ന ആദം നന്ദിനിയെ വിളിച്ചു. അവൾ തിരികെ പോകാനായി റെഡി ആയിരുന്നു.

    “നിങ്ങളെന്റെ പേര് വിളിച്ചു പോകരുത്…”

    അവൾ അയ്യാളെ നോക്കികൊണ്ട് അലറി.

    “ഫ്ലൈറ്റ്… വൈകിട്ടാത്തെക്കാണ്…”

    അയ്യാൾ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.

    നന്ദിനി ഒന്നും തന്നെ പറഞ്ഞില്ല. ആദത്തിന്റെ ഉള്ളിൽ കുറ്റബോധം ആയിരുന്നതിനാൽ അയ്യളും ഒന്നും തന്നെ സംസാരിച്ചില്ല.

    ***

    “ഹലോ…

    ലൂസി…”

    രാവിലെ തന്നെ ലൂസിഫറിനു നഥിയുടെ കോൾ എത്തി.

    “ഹ്മ്മ്‌…

    എന്താണ്…?”

    മെയ്സ് പറഞ്ഞത് അപ്പോഴും അവന്റെ ഉള്ളിലുണ്ടായിരുന്നു.

    “അതെ ലൂസി…

    ഒരു കാര്യം ചോദിക്കട്ടെ…?”

    “ഹ്മ്മ്‌… ചോദിച്ചോളൂ…”

    “എനിക്കില്ലേ ആ കഥയൊന്നു പറഞ്ഞു തരാമോ…?”

    അവൾ അല്പം കൊഞ്ചിക്കൊണ്ട് ചോദിച്ചു.

    “ഏതു കഥ…?”

    അവൻ ഒന്നും അറിയാത്തതുപോലെ തിരിച്ചു ചോദിച്ചു.

    “ഓ അറിയാത്തതുപോലെ…

    അത് പറയാമോ…?

    വിഷമം ഒന്നും ആകില്ലെങ്കിൽ മതി…”

    അൽപനേരം ലൂസി ഒന്ന് ആലോചിച്ചു ശേഷം അവളോട്‌.

    “ഒരുപാട് വലിയ കഥയാണ് അത്…

    എങ്കിലും പറയാം…”

    അത് കേട്ടതും അവൾക്ക് വളരെ സന്തോഷമായി.

    “അപ്പോൾ ശെരി ഞാൻ ദേ റെഡി ആകുവാ പെട്ടന്ന് വന്നു എന്നെ പിക്ക് ചെയ്യ്…”

    അവൾ ഫോൺ കട്ട്‌ ചെയ്തു പെട്ടന്ന് തന്നെ ഒരുങ്ങാനായി പോയി.

    ***

    ലൂസി നഥിയെയും പിക്ക് ചെയ്തു അമോർ ബീച്ചിന് തീരത്തായുള്ള മാൽഡിസിയോൺ എന്ന സ്പാനിഷ് റെസ്റ്റോറന്റിലേക്കു പോയി.

    “ഇതെന്താ ആരും തന്നെ ഇല്ലല്ലോ ഇവിടെ…?”

    സാധാരണ നല്ല തിരക്കുണ്ടാവറുള്ള റെസ്റ്റോറന്റ് ആയിരുന്നു മാൽഡിസിയോൺ.

    “ഞാൻ ഒരു ദിവസത്തേക്ക് ഇത് ഫുള്ള് ബുക്ക്‌ ചെയ്തു…”

    ലൂസി ഒരു ചിരിയോടെ പറഞ്ഞു.

    “ഏഹ്…

    തനിക്കു ഭ്രാന്താണോ…?”

    അവൾ ഞെട്ടിക്കൊണ്ട് ചോദിച്ചു.

    ലൂസി ഒന്ന് ചിരിച്ചു.

    “ചിലപ്പോ ഡിസ്റ്റർബ്ൻസ് ഒക്കെ ഉണ്ടാവും സോ അതിനു മുൻപേ ഒരു മുൻകരുതൽ…”

    “ഇതാണോ മുൻകരുതൽ…

    വല്ലാത്ത മുൻകരുതൽ തന്നെ…”

    അവനെ നോക്കികൊണ്ട് അവൾ പറഞ്ഞു.

    ശേഷം അവർ രണ്ടുപേരും റെസ്റ്റോറെന്റിന് ഉള്ളിലേക്ക് കടന്നു.

    ഫസ്റ്റ് ഫ്ലോറിലായി നല്ല വ്യൂ ഉള്ള ഒരു ടേബിളിലായി ഇരുന്നു.

    അപ്പോളേക്കും അവർ ഓർഡർ ചെയ്ത വെൽക്കം ഡ്രിങ്ക് എത്തിയിരുന്നു.

    “അപ്പൊ തുടങ്ങാം…”

    ലൂസി അവളോട്‌ ചോദിച്ചു.

    “ഹ്മ്മ്‌…”

    ലൂസിഫർ ഒന്ന് ചിരിച്ച ശേഷം ആ കഥ പറഞ്ഞു തുടങ്ങി.

    “പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും മുൻപ് ശൂന്യത മാത്രമായിരുന്നു ഉണ്ടായിരുന്നത് ആ ശൂന്യതയിൽ ഒറ്റയ്ക്കായിരുന്നു ദേവി…”

    അവളുടെ മുഴുവൻ ശ്രദ്ധയും അവന്റെ വാക്കുകളിലും അവന്റെ പൂച്ച കണ്ണുകളിലുമായിരുന്നു. അവൾ അവന്റെ കഥയിലേക്ക് ആഴ്ന്നിറങ്ങാൻ തയ്യാറായി

    ചെകുത്താന്റെ കഥയിലേക്ക്…

    ദൈവത്തിന്റെ ഏറ്റവും പ്രീയപ്പെട്ടവൻ ചെകുത്താൻ ആയ കഥയിലേക്ക്…

    ലൂസിഫറിന്റെ ശാപത്തിന്റെ കഥയിലേക്ക്…

    തുടരും…

    4 Comments

    Add a Comment
    1. Adipoli.. please continue

      1. Thanks Brother??

    2. ❤❤❤❤❤❤❤

    Leave a Reply

    Your email address will not be published. Required fields are marked *