Lucifer : The Fallen Angel [ 12 ] 127

“ലൂസിഫർ…”

കണ്ണുകൾ തുറന്ന അവൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടുകൊണ്ട് വിളിച്ചു.

തുറന്ന ജനാലയിലൂടെ ചെറിയ കാറ്റ് മുറിയിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു.

ലൂസിഫർ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു. അവന്റെ മുഖം അവിടെ പരന്നിരുന്ന പ്രകാശത്തിൽ അവൾ വ്യക്തമായി കണ്ടു അതിൽ എപ്പോളും ഉണ്ടാവാറുള്ള ആ ചിരി ഉണ്ടായിരുന്നു.

***

ന്യൂ യോർക് സിറ്റിയുടെ മേലെ നിലാവ് പരന്നിരുന്നു. ലൂസിയുടെ അപാർട്ട്മെന്റിനു സമീപമായി കുറച്ചധികം വാനുകൾ വന്നു നിന്നു.

അതിൽ നിന്നു ജോണും കൂട്ടാളികളും ഇറങ്ങി. അവർ ആ ബിൽഡിങ്ങിന്റെ സ്റ്റെപ്പുകൾ കയറി ആറമത്തെ ഫ്ലോറിൽ ഉള്ള ഒരു അപാർട്ട്മെന്റിന്റെ വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് കയറി.

ആകെ കിച്ചണിൽ നിന്നു കേൾക്കുന്ന ഏതോ ഇംഗ്ലീഷ് ഗാനത്തിന്റെ ശബ്ദം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ജോൺ കിച്ചണിലേക്ക് നടന്നു അവിടെ ഒരു സ്ത്രീ എന്തൊക്കെയോ പാചകം ചെയ്യുകയായിരുന്നു.

ജോൺ അവളുടെ നേരെ തോക്ക് ചൂണ്ടി.

“ഹേയ് ലേഡി…”

അവന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് നിന്നു. ശേഷം മെല്ലെ തിരിഞ്ഞു അവനെ നോക്കി അടുത്ത നിമിഷം തന്നെ അവന്റെ തൊട്ടു മുന്നിലേക്ക്‌ ആ രൂപം പാഞ്ഞെത്തി.

അവളുടെ കൈ ശക്തിയോടെ ജോൺ തോക്ക് പിടിച്ചിരുന്ന കൈകളിലേക്ക് പതിച്ചു.

അവൻ നോക്കി നിൽക്കെ അവന്റെ കയ്യുടെ ആ ഭാഗം ഒടിഞ്ഞു താഴേക്ക് തൂങ്ങി നിന്നു.

ക്ഷണനേരം കൊണ്ട് ഇത്രയും സംഭവിച്ചത് കണ്ട വെപ്രാളത്തിൽ ജോൺ അലറനായി വാ തുറന്നതും അവന്റെ കീഴ്ത്താടിയിൽ തന്നെ അടുത്ത ഇടി കൊണ്ട് ആ ഇടിയിൽ താടിയെല്ല് മുതൽ തലയുടെ അസ്ഥി വരെ തകർന്നു തളർന്നു നിലത്തേക്ക് വീണു.

ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു ജോണിനോടൊപ്പം വന്ന കൂട്ടാളികൾ. അവരുടെ നേരെ മെയ്സ് മെല്ലെ മുഖം ഉയർത്തിനോക്കി.

അവളുടെ മുഖത്ത് പൈശാചികമായ ഒരു ചിരിയുണ്ടായിരുന്നു.

ചെകുത്താന്റെ സഹോദരിയായ മെയ്‌സിന്റെ ചിരി. അതിനു അകമ്പടിയെന്നോണം ആ ഇംഗ്ലീഷ് ഗാനം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.

***

“ഹയാമി മരിച്ചു…”

ഉറക്കമുണർന്ന നഥിയെ നോക്കി ലൂസി പറഞ്ഞു.

“ഹ്മ്മ്‌… ഞാൻ അവിടേക്ക് പോയിരുന്നു…”

അവൾ ദുഖത്തോടെ മറുപടികൊടുത്തു.

“ഹ്മ്മ്മ്…”

അവൻ അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നുകൊണ്ട് ഒന്ന് മൂളി.

“ലൂസിയാണോ ബോഡി കൊണ്ടുപോയത്…?”

അവനെനോക്കിക്കൊണ്ട് അവൾ ചോദിച്ചു.

“ഹ്മ്മ്‌…”

അപ്പോളും ഒരു മൂളൽ മാത്രം.

“എനിക്ക് ഒന്ന് കാണണം…”

പ്രതീക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

“ഹ്മ്മ്മ്…

ഒരു ദിവസം കൊണ്ടുപോയി കാണിക്കാം…

തൽക്കാലം താൻ ഉറങ്ങിക്കോ…”

അവളുടെ തലയിൽ ഒന്ന് തലോടിയ ശേഷം അവൻ മെല്ലെ ജനാലയിലൂടെ വെളിയിലേക്ക് ഇറങ്ങി.

6 Comments

Add a Comment
  1. Mathi onnu nirthamo…..

    1. കുറച്ചൂടി ഉണ്ട് അത് കഴിഞ്ഞു നിർത്താം ???

  2. ജിബ്രീൽ

    സുൽത്വാൻ എന്ന എന്റെ കഥയുടെ എട്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ച്ചയായി …
    ഞാനയച്ച ഒരു മെയിലിനും അഡ്മിൻസ് റിപ്ലെ തന്നിട്ടില്ല …..
    എന്താണ് പ്രശ്നമെന്ന് ആർക്കെങ്കിലും അറിയാമോ ….

    NB TOM bro sorry for using your coment box for this enquiry

    1. ?കുഴപ്പമില്ല

  3. ❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *