Lucifer : The Fallen Angel [ 2 ] 216

ആദം പറഞ്ഞു തുടങ്ങി.

“നിങ്ങൾ ഇങ്ങനെ മുഖവര ഇടാതെ കാര്യം എന്താണെന്ന് പറയു…”

“ഫാദർ ആദ്യം ഞങ്ങൾ ഇത് വലിയ കാര്യം ആയി എടുത്തിരുന്നില്ല. എന്നാൽ പിന്നെ നന്ദുവും എന്നോട് ഇങ്ങനെ ഒരു സംശയം പറഞ്ഞു അതുകൊണ്ടാണ് ഞങ്ങൾ ഫാദറിനോട് സംസാരിക്കാം എന്ന് തീരുമാനിച്ചെ…”

“ഫാദർ നഥി ജനിച്ച അന്ന് മുതൽ ഒരുപാടധികം ആക്സിഡന്റ്‌സ് ഉണ്ടായിട്ടുണ്ട് അതിൽ പലതും അവളുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ വരെ സാധ്യത ഉണ്ടായിരുന്നതാണ്…”

നന്ദിനി ആയിരുന്നു അത് പറഞ്ഞത്.

“ഒക്കെ…

നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്…”

സംശയത്തോടെ ഫാദർ ചോദിച്ചു.

“നഥിക്ക് എന്തെങ്കിലും പ്രേത്യേകതയുണ്ടോ ഫാദർ… ഐ മീൻ ഒരു ഈവിൾ സ്പിരിറ്റ്‌ അവളെ പിന്തുടരുന്നതുപോലെ ആണ് എല്ലാം നടക്കുന്നത്.പക്ഷെ അതിൽ നിന്നെല്ലാം അവൾ അത്ഭുതകരമായി രക്ഷപ്പെടുന്നുണ്ട്…”

ആദം തങ്ങളുടെ പേടി പങ്കുവച്ചു.

“ഇപ്പൊ ഇങ്ങനെയെല്ലാം തോന്നാൻ ഉണ്ടായ കാരണം എന്താണ്…”

ഫാദറിന്റെ ചോദ്യത്തിന് നന്ദിനി കഴിഞ്ഞ രാത്രിയിൽ നടന്ന സംഭവങ്ങൾ പങ്കുവെച്ചു.

അതെല്ലാം കേട്ട് കഴിഞ്ഞതും ഫാദർ മെല്ലെ മുറിയുടെ ഒരു കോണിലായുള്ള ജനലിനരികിലേക്ക് ചെന്നു. അല്പം അകലെ മറ്റ് കുട്ടികളുടെയൊപ്പം കളിക്കുന്ന നഥിയേ ഒന്ന് നോക്കി.

“ഹ്മ്മ്മ്… അവൾ ജനിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള കുട്ടിയാണ് അവളെന്നു. പക്ഷെ നിങ്ങളിപ്പോ പറഞ്ഞ കാര്യം വച്ചു നോക്കുമ്പോ അവൾക്കെന്തോ നിയോഗം ഉള്ളതുപോലെ എനിക്ക് തോന്നുന്നു…”

ഫാദർ അവരോടായി പറഞ്ഞു.

“ഫാദർ എന്തായാലും ഒന്ന് പ്രാർത്ഥിക്കണം…”

നന്ദിനി പറഞ്ഞു.

“ഹ്മ്മ്‌…”

അദ്ദേഹമൊന്നു മൂളി.

അത്രയും പറഞ്ഞ ശേഷം അവർ ചായ കുടിച്ചു വെളിയിലേക്ക് ഇറങ്ങി.

അപ്പോളും നഥി അവിടെ ഉണ്ടായിരുന്നു കുട്ടികളുടെയൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“നഥി…”

നന്ദിനി അവളെ വിളിച്ചു.

അത് കേട്ടതും നഥി അവിടേക്കു കുണുങ്ങി ചിരിച്ചുകൊണ്ട് ഓടിയെത്തി.

“പപ്പയുടെ മുത്ത് വന്നേ…”

അവളെ ഇരു കൈകളിലും കോരിയെടുത്തു വട്ടം കറക്കി ആദം ഒക്കത്തായിരുത്തി.

അത് കണ്ടതും ഫാദറും നന്ദിനിയും ചിരിച്ചു.

“എന്തൊക്കെയുണ്ട് നഥിക്കുട്ടി വിശേഷങ്ങൾ…”

ഫാദർ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.

“നല്ല വിശേഷ…

ഫാദറിനോ…?”

അവൾ തിരിച്ചു ചോദിച്ചു.

“എനിക്കും നല്ല വിശേഷമാണല്ലോ നഥിക്കുട്ടി…”

അദ്ദേഹം കവിളിൽ നിന്ന് അവളുടെ തലയിലേക്ക് കൈ വച്ചു തലോടിക്കൊണ്ട് പറഞ്ഞു.

ശേഷം കണ്ണ് അടച്ചു അദ്ദേഹത്തിന്റെ ഉൾക്കാഴ്ച്ചയിൽ പ്രകാശം നിറഞ്ഞു.

ഒരു തിരശ്ശീലയിൽ എന്നപോലെ ചില ദൃശ്യങ്ങൾ തെളിഞ്ഞു വന്നു.

10 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Kuttan കിട്ടുന്നില്ലലോ

  3. കുറച്ചുകൂടി വലിയ പാർട്ട്‌ ആകാമായിരുന്നു.. സാരമില്ല നല്ല കഥയാണിട്ടൊ.. ?ബാക്കി അറിയാനായി കാത്തിരിക്കുന്നു.. നഥേല.. ആഹ് പേര് അടിപൊളി ആണ്.. ലൂസിഫർ എല്ലാവർക്കും കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന രൂപം, അതിനു പ്രണയത്തിന്റെ ആവിഷ്കാരം കൊടുത്ത് ഒരു വെറൈറ്റി ആക്കിയല്ലോ… അടിപൊളി.. ✨️

    1. Thanks Brother??

      (കഥയ്ക്ക് വരുന്ന comments എനിക്ക് approve ആക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു ഇപ്പോളാണ് ശ്രദ്ധിച്ചത്. Sorry)

  4. ??ലൂസിഫർ വില്ലനോ നായകനൊ?

    1. നമുക്ക് കണ്ടറിയാം… ?

  5. Kolam nanyitund?

    1. Thanks Brother??

Leave a Reply

Your email address will not be published. Required fields are marked *