സ്ത്രീ സുരക്ഷ 90

“അവസാനമായി പ്രതിപക്ഷ നേതാവ് ശ്രീ രഘുവിനോട് ഒരു ചോദ്യം കൂടി…”

ചർച്ചയുടെ അവസാനചോദ്യം ചോദിക്കാനായി റീന ഒരുങ്ങി.

“ശ്രീ രഘു താങ്കളുടെ വിദ്യാർത്ഥി സംഘടനയിലെ ഒരു നേതാവിനെതിരെയാണ് ഇങ്ങനെ ഒരു പരാതി ലഭിച്ചിരിക്കുന്നത്, താങ്കൾക്ക് എന്താണ് അതിൽ പറയാൻ ഉള്ളത്”

“സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഞങ്ങൾ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല അത് ഞങ്ങളുടെ സ്വന്തം പാർട്ടിയിലുള്ള ആളായാലും…”

“അത് തന്നെ ആണ് ഓരോ മലയാളികൾക്കും പറയാൻ ഉള്ളത്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഒരിക്കലും വച്ചു പിടിപ്പിക്കാൻ പാടില്ല…. ഈ ചർച്ചയിൽ പങ്കെടുത്ത ശ്രീ രഘു, മറ്റു എല്ലാവർക്കും നന്ദി നൈറ്റ്‌ ഹവർ അവസാനിക്കുന്നു.”

ചാനെൽ ചർച്ചയുടെ അവസാനം തങ്ങളുടെ അഭിപ്രായം അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചർച്ച അവസാനിപ്പിച്ചു മീഡിയ വിഷൻന്റെ ബിൽഡിങ്ങിൽ നിന്നു വെളിയിലേക്കു ഇറങ്ങി.

“ഡോ എന്തായി എവിടെയാ അവൻ?”

കാറിൽ ഇരുന്നുകൊണ്ട് തന്റെ പീ എ രാജുവിനോട് രഘു ചോദിച്ചു.

“നമ്മുടെ പൂട്ടികിടക്കുന്ന പഴയ തടി മില്ലിൽ ഉണ്ട്”

“അവനോട് എത്രയും വേഗം പോലീസിൽ കീഴടങ്ങാൻ പറയണം”

“പക്ഷേ സാർ അവനെ പോലീസുകാര് എന്തെങ്കിലും ചെയ്യും…”

“താൻ പറയുന്നത് അങ്ങ് കേട്ടാൽ മതി…”

“ഓക്കേ സാർ”

“പിന്നെ അവനോടു പറയണം ഉടനെ തന്നെ സത്യം തെളിയിച്ചു അവനെ പുറത്തുകൊണ്ടുവരാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് എന്ന്”

“ഒക്കെ സാർ”

അപ്പോഴേക്കും വണ്ടി രഘുവിന്റെ ഗസ്റ്റ് ഹൗസ്സിലേക്ക് എത്തിയിരുന്നു.

***

“ഹലോ ടാ…. ഞാൻ രാജു ആണ്”

“ഹാ ചേട്ടാ?”

“എടാ നിന്നോട് രാവിലെ തന്നെ കീഴടങ്ങാൻ രഘു സാർ പറഞ്ഞു”

“പക്ഷേ ചേട്ടാ….”

“എടാ നീ പറയുന്നത് കേൾക്കു നിന്നെ ഇറക്കാൻ ഉള്ള എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്തിട്ടിട്ടുണ്ട്…. മാത്രവുമല്ല നീ ഇങ്ങനെ ഒളിവിൽ കഴിഞ്ഞാൽ നീ കുറ്റം ചെയ്തു എന്ന് എല്ലാവരും വിചാരിക്കുകയും ചെയ്യും”.

“ചേട്ടാ എനിക്ക് അമ്മയെയും അച്ഛനെയും ഒന്ന് കാണാമായിരുന്നു.”

“എടാ ഞാൻ അവരോടു എല്ലാം പറഞ്ഞു മനസ്സിലാക്കിക്കോളാം നീ പേടിക്കുകയൊന്നും വേണ്ട”

“പക്ഷേ…”

“ഒരു പക്ഷേയുമില്ല നീ പറയുന്നതങ്ങ് ചെയ്‌താൽ മതി”

അത്രയും പറഞ്ഞു രാജു ഫോൺ കട്ട്‌ ചെയ്തു. രാഹുൽ ഒന്ന് ദീർഘാശ്വാസം വിട്ടു. തനിക്കുവേണ്ടി നഗരത്തിൽ പോലീസ്‌കാർ തിരച്ചിൽ നടത്തുന്നുണ്ടെന്നു അവനു അറിയാമായിരുന്നു.

***

പിറ്റേന്ന് പുലർച്ചെ ന്യൂസ്‌ ചാനലുകളിൽ ചാകരയായിരുന്നു.

എസ് എഫ് വൈ അംഗമായ പെൺകുട്ടിയെ സൗഹൃദംനടിച്ചു പീഡിപ്പിച്ച കെ എസ് ക്യൂ നേതാവ് രാഹുൽ അറസ്റ്റിൽ.

എന്നായിരുന്നു മിക്ക ചാനലുകളിലെയും ബ്രേക്കിങ് ന്യൂസ്‌.

കേരളം മുഴുവൻ എൽ ഡീ പീ യുടെ പ്രതിഷേധം അരങ്ങേറുകയായിരുന്നു.

***

 

ഇതേ സമയം കോളേജിലെ എസ് എഫ് വൈയുടെ ഓഫീസിൽ ആഘോഷം നടക്കുകയായിരുന്നു. എസ് എഫ് വൈ നേതാക്കളും മറ്റു കുറച്ചു അംഗങ്ങളും മാത്രം ഉള്ള ഒരു ആഘോഷം. തങ്ങൾ തീരുമാനിച്ചിരുന്നതുപോലെ തന്നെ കോളേജിൽ എല്ലാവർക്കും പ്രിയങ്കരനായ രാഹുലിനെ കുടുക്കിയതിൽ ഉള്ള സന്തോഷത്തിലായിരുന്നു അവർ.

എന്നാൽ അതിൽ നിന്നും മാറി മറ്റൊരു ക്ലാസ്സിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു റെയ്ച്ചൽ. അവൾ അപ്പോളും നല്ല പരിഭ്രമത്തിൽ ആയിരുന്നു.

“റെയ്ച്ചൽ താൻ എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നെ അവിടെ അല്ലെ അവരെല്ലാരും?”

റെയ്ച്ചലിന്റെ കാമുകനും പാർട്ടിയിലെ പ്രധാനിയുമായ രോഹൻ അവൾ ഒറ്റയ്ക്ക് മാറി നിൽക്കുന്നത് കണ്ടു ചോദിച്ചു.

“അല്ലടാ നമ്മൾ കൊടുത്ത കേസ് കള്ള കേസ് ആണെന്ന് തെളിയില്ലേ?”

“ഏയ്യ് അതിനുള്ളതെല്ലാം ഞാൻ റെഡി ആക്കിയിട്ടുണ്ട് കേസ് അന്വേഷിക്കുന്നവരും എല്ലാം നമ്മുടെ ആൾക്കാരാ അവനെ നമ്മൾ കുടുക്കും.”

“എടാ എന്നാലും അവന്റെ ഭാവി പോകില്ലേ?”

“ഡീ നീ അതൊന്നും ആലോചിക്കേണ്ട. ഈ യൂണിവേഴ്സിറ്റി ഇലക്ഷനിൽ അവൻ നമുക്ക് വല്യ ഒരു എതിരാളി തന്നെ ആയിരുന്നു.”

“എടാ അതെല്ലാം ഓക്കേ പക്ഷേ നീ എന്നെ ഈ കാര്യം കൊണ്ട് ഒഴിവാക്കരുത്. നമ്മുടെ പ്ലാൻ ഒന്നും തന്നെ അപ്പനോട് പോലും പറഞ്ഞിട്ടില്ല”

“എടി ഞാൻ അല്ലെ ഈ പ്ലാൻ ഇട്ടതും നടത്താൻ തീരുമാനിച്ചതും നിന്റെ വിശുദ്ധി എനിക്കറിയാം ബാക്കി ആളുകൾ എന്ത് വിചാരിച്ചാൽ എന്താ?”

അവന്റെ വാക്കുകൾ അവൾക്കു കുറച്ചെങ്കിലും ആശ്വാസം നൽകി. എന്നാൽ അവന്റെ മുഖത്തെ ചിരി അവൾ ശ്രദ്ധിച്ചില്ല അത് ഒരിക്കലും ഒരു നല്ലകാര്യത്തിന് വേണ്ടി ആയിരുന്നില്ല.

***

 

അന്നത്തെ ദിവസം ഏകദേശം രാത്രിയോട് അടുത്തതോടെ പോലീസുകാരുടെ സഹായത്തോടെ റെയ്ച്ചലിന്റെ അപ്പനും എൽ ഡീ പ്പിയിലെ തന്നെ തലമൂത്ത രാഷ്ട്രീയക്കാരനുമായ റെജി രാഹുലിന്റെ അടുക്കലെത്തി പോലീസുകാരുടെ മർദ്ദനത്തിൽ നിന്നു തന്നെ തീരെ അവശനായിരുന്നു അവൻ. റെജിയെ കണ്ടപാടേ അവന്റെ മുഖത്ത് ഭീതിയുടെ ഒരു ഭാവം വീണു. അയ്യാളുടെ മുഖത്ത് തന്റെ വിലപ്പെട്ട ഒന്നിനെ നശിപ്പിച്ചവനെ കൊല്ലാൻ ഉള്ള പകയും ഉണ്ടായിരുന്നു.

***

 

പിറ്റേ ദിവസം ആ വാർത്ത പടർന്നു കസ്റ്റഡി മർദ്ദനത്തെ തുടർന്നു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി രാഹുൽ മരിച്ചു.

പലരും ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, ട്വിറ്റെറിലും
“അവനു കിട്ടേണ്ടത് കിട്ടി പോലീസിന് ബിഗ് സല്യൂട്ട്”
എന്ന് കുറിച്ച് വിട്ടു.

അവരെ എല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു പിന്നീട് ഉണ്ടായ സംഭവങ്ങൾ.

രാഹുലിന്റെ മരണ വാർത്ത അറിഞ്ഞതിനു തുടർന്നു റെയ്ച്ചൽ പത്രമാധ്യമങ്ങളെ വിളിച്ചു കൂട്ടി.

“രാഹുൽ ഒരിക്കലും എന്നെ ഒന്നും ചെയ്തിട്ടില്ല ഞാൻ നൽകിയ കേസ് ഒരു കള്ള കേസ് ആയിരുന്നു. പാർട്ടിയുടെ നിർബന്ധപ്രകാരം ആണ് ഞാൻ അതിനു തയ്യാറായതു എന്നാൽ അത് രാഹുലിന്റെ മരണത്തിനു കാരണം ആകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കാരണം ഒരാൾ മരിക്കുക എന്നത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇതിൽ എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്….”

അവളുടെ ഒരോ വാക്കുകളും എൽ ഡീ പീ പാർട്ടി പ്രവർത്തകർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഓരോ വീട്ടിലെയും കണ്ണുകൾ ന്യൂസ്‌ ചാനലുകളിൽ ആയിരുന്നു.

കേരളം മുഴുവൻ യു ഡീ പീ പാർട്ടിയുടെ പ്രതിഷേധം ആരംഭിച്ചു. എന്നാൽ അത് വൈകാതെ തന്നെ ഒരുപാട് ആളുകൾ ഏറ്റെടുത്തു രാജ്യവ്യാപകമായി രാഹുലിന്റെ മരണം ചർച്ച ചെയ്യപ്പെട്ടു ഒരു ദിവസംകൊണ്ട് തന്നെ എൽ ഡീ പീ പാർട്ടിയിൽ ഉണ്ടായിരുന്ന വിശ്വാസം ആളുകളിൽ നിന്നു നഷ്ടപ്പെടാൻ ആരംഭിച്ചു.

***

രാഹുൽ മരിച്ച ദിവസം വൈകുന്നേരം മീഡിയ വിഷൻ ചാനലിൽ വീണ്ടും രഘുവിനെ ചർച്ചയ്ക്കായി ക്ഷണിച്ചു.

“ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്ന കാഴ്ച്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യമായതു. നിർഭാഗ്യവശാൽ രാഹുലിന്റെ ജീവനായിരുന്നു. താൻ നിരപരാധി ആണ് എന്ന് തെളിയിക്കാൻ നൽകേണ്ടി വന്നത്. ഇതിനെക്കുറിച്ച് ശ്രീ രഘുവിനു എന്താണ് പറയാൻ ഉള്ളത്.”

വെറും ഒരു ദിവസം മുൻപ് രാഹുലിനെ ഒരു നീചനായി കീറിമുറിച്ച റീന ഇന്ന് അവനെ കുറിച്ചോർത്തു തൊണ്ട ഇടറുന്നതോർത്തു രഘുവിനു ഒരു പുച്ഛം തോന്നി.

“രാഹുൽ തീർച്ചയായും ഞങ്ങളുടെ ഒരു കൂടപ്പിറപ്പ് തന്നെ ആയിരുന്നു. എന്നാൽ ഇന്നേ ദിവസം ഇരയെന്നു പറയപ്പെട്ടിരുന്ന പെൺകുട്ടിയുടെ വാർത്ത സമ്മേളനം നടക്കുന്ന സമയം വരെയും ഞങ്ങൾ പോലും അവനെ ഒരു നീചനായി ആണ് കണ്ടിരുന്നത്. ഒരു കുറ്റവാളി ആയി ആയിരുന്നു കണ്ടിരുന്നത്. ഇത് ഞങ്ങളുടെ പാർട്ടിയെ തകർക്കുക എന്നാ ലക്ഷ്യത്തിടെ ചെയ്തതാണെന്ന് പെൺകുട്ടിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.

പക്ഷെ അതല്ല ഇവിടെ എനിക്ക് പറയാൻ ഉള്ളത്. ഇവിടെ സ്ത്രീകളെ സംരക്ഷിക്കാൻ നിയമം ഉണ്ട്. എന്നാൽ പുരുഷന്മാർക്ക് ഇവിടെ എന്ത് സുരക്ഷയാണുള്ളത്??

സ്ത്രീകളെ സംരക്ഷിക്കരുത് എന്നൊന്നും ആരും പറയുന്നില്ല തീർച്ചയായും സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നടത്തുന്നവരെ കണ്ടു പിടിക്കയും ശിക്ഷിക്കയും വേണം പക്ഷേ ഇവിടെ നടക്കുന്നതെന്താണ് വ്യക്തിപരമായും സംഘടനപരമായുള്ളതുമായ എതിർപ്പുകൾ മൂലം പുരുഷന്മാരെ കരിവാരിതേക്കാനും ഉപദ്രവിക്കാനുമായി പലരും ഈ നിയമങ്ങൾ ദുരുപയോഗപ്പെടുത്തുന്നു. ഇവിടെ ഉള്ള ഏതൊരു സ്ത്രീക്കും ഏതൊരു പുരുഷനെയും അല്പംനേരമെങ്കിലും ഒരു കുറ്റവാളിയായി ചിത്രീകരിക്കാർ കഴിയും. എല്ലാ സ്ത്രീകളും അങ്ങനെ ആണെന്നല്ല എന്നാൽ ഇവിടെ നല്കപ്പെടുന്ന പീഡനകേസുകളിൽ കുറച്ചെങ്കിലും കള്ളകേസുകൾ തന്നെയാണ്. വനിതാ കമ്മിഷൻ വനിതകളേ സംരക്ഷിക്കാനായി പലകാര്യങ്ങളും ചെയ്യുന്നു. എന്നാൽ അതൊരിക്കലും മറ്റൊരാളുടെ ജീവനോ ജീവിതത്തിനോ ദോഷം ഉണ്ടാക്കുന്ന രീതിയിൽ ആവരുത്….

നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കുക ഇതുപോലെ ഒരു കള്ളക്കേസ് നിങ്ങളുടെ കുടുംബത്തിലുള്ള ഒരു പുരുഷന് എതിരെ ആണ് വരുന്നതെങ്കിൽ അയ്യാളും ഇതെല്ലാം തന്നെ അനുഭവിക്കേണ്ടി വരും എന്നത്….

‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്നാണ്‌ ഇന്ത്യൻ പീനൽ കോഡ് പറഞ്ഞിരിക്കുന്നത്. അതിന്റെയർത്ഥം ഒരിക്കലും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കണം എന്നല്ല ഒരു നിരപരാധിയേപ്പോലും ശിക്ഷിക്കരുത് എന്നാണ്‌. പുരുഷന്മാർക്കും സംരക്ഷണം വേണം ഇതുപോലെ ഉള്ള സ്ത്രീകളിൽ നിന്നു. ഇവരാണ് ബാക്കി ഉള്ള സ്ത്രീകൾക്ക് കൂടി ശാപം അവർക്കു കൂട്ട് നിൽക്കുന്നത് നിങ്ങളെപ്പോലെയുള്ള ന്യൂസ്‌ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ആണ്….

ഇവിടെ ഉള്ള ആണുങ്ങൾ എല്ലാവരും മാന്യന്മാരാണെന്നല്ല പറയുന്നത്.അങ്ങനെ ഉള്ള ആളുകൾതീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ ബാക്കി ഉള്ള ആണുങ്ങൾക്ക്‌ ഇവിടെ ജീവിക്കണം…. ”

അത്രയും പറഞ്ഞ ശേഷം രഘു തന്റെ മൈക്കും ഊരി വച്ചു കൈ കൂപ്പിയ ശേഷം അവിടെ നിന്നു ഇറങ്ങി. റീന പോലും എന്തെങ്കിലും പറയണം ഇന്നു വിചാരിച്ചെങ്കിലും ഒന്നും അവളുടെ ഉള്ളിൽ നിന്നു പുറത്തേക്കു വന്നില്ല. അയ്യാളുടെ ചോദ്യങ്ങൾക്ക് അവകൂടെ കൈകളിലും ഉത്തരമില്ലായിരുന്നു.

അയ്യാൾ ഉന്നയിച്ച ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ തന്നെ തുടരുന്നു.

“പുരുഷന്മാർക്ക് ഇവിടെ എന്ത് സുരക്ഷയാണ് ഉള്ളത്???”

 

 

~അവസാനിച്ചു~

 

ഈ കഥ ഒരു ജൻഡറിനെയും അധിഷേപിക്കുന്നതല്ല ?


 

Updated: March 9, 2022 — 4:41 pm

16 Comments

  1. വെടിക്കെട്ടിന് തിരി കൊളുത്താൻ ഇതാ മറ്റൊരു പോസ്റ്റ്‌ കൂടി കിട്ടിയിരിക്കുന്നു.. എല്ലാവരും എത്രയും പെട്ടെന്ന് സ്റ്റേജിന്റ മുന്നിൽ ഹാജരാവുക ??????‍♂️?‍♂️??????????❤❤❤

  2. ഈ കഥ ഉദ്ദേശിച്ചത് പുരുഷന്മാരുടെ നിയമ സുരക്ഷയിലുള്ള പോരായ്‌മയാണെങ്കിലും ശരിക്കും മനസ്സിൽ പതിഞ്ഞത് വ്യാജ മാധ്യമധർമ്മമാണ്. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാക്കി നാട്ടുക്കാരെക്കൊണ്ട് തല്ലിക്കൊല്ലിക്കുന്ന മാധ്യമങ്ങളുടെ ധർമ്മം

    1. Sariyane.
      Keralathile madhyamamgal.Avarkku engane engilum sensational news undakkuvan edhu attum vare pokum.t.v channalukale nirodhichal nattile pakuthi prsnam thirum.
      Adine pattiyakkunnavar.

  3. ഇവിടെ ഇപ്പൊ ഇതാണല്ലോ ട്രെൻഡ് ?
    ബിത്വ, ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കണോ!

    1. പുതിയ ട്രെൻഡുകൾ ?

      1. എഴുത്ത് ഒട്ടും ഓർഗാനിക്ക് ആയി തോന്നീല്ല – ഈ വിഷയം അവതരിപ്പിക്കാൻ വെച്ചു കെട്ടിയ കുറെ സന്ദർഭങ്ങൾ ചുമ്മാ ചേർത്തു വെച്ചത് പോലെ! അല്ലെങ്കിൽ പിന്നെ കഥ രൂപത്തിൽ അവതരിപ്പിക്കേണ്ടായിരുന്നു ?

        By the way, കമ്മീഷൻ ഇല്ലെങ്കിലും ശാന്തിവിള ദിനേശ്ജിയുടെ നേതൃത്വത്തിൽ AKMA (ALL KERALA MENS ASSOCIATION ) ഉണ്ട് കേട്ടോ ?

        1. കഥാരൂപത്തിൽ അവതരിപ്പിച്ചത് നന്നായി. ഇല്ലെങ്കിൽ അതും വികലമായി പോയേനെ ?

    2. ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന wonder എന്ന കഥയിലും ഈ പറഞ്ഞ കണ്ടന്റുകൾ പ്ലാൻ ചെയ്തതായിരുന്നു. ഇനി അതൊക്കെ എഴുതണോന്നുള്ള ആലോചനയിലാണ്?. ഇതിനു മുൻപു വന്ന ക്ലിഷേ ബ്രേക്കിങ്ങ് ട്രെൻഡ് കാരണം നേരത്തെ ഒരു പ്രമുഖൻ ചെറുതായിട്ടൊന്ന് കൊട്ടിയിരുന്നു?

  4. അങ്ങോട്ടും ഇങ്ങോട്ടും മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇങ്ങനെ ഉള്ള തെണ്ടിത്തരങ്ങൾ ചെയ്യുന്നുണ്ട് ( രാഷ്ട്രീയത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ ചെയ്യുന്നവർക്ക് ഇതൊന്നും ഒന്നും അല്ലല്ലോ )
    ഇങ്ങനെ ഉള്ള കെണികളിൽ പെടുന്നത് പാവപ്പെട്ട പ്രവർത്തകരും സാധാരണക്കാരും ആണ് മിക്കവാറും.
    രാഷ്ട്രീയ “നേതാക്കളുടെ” കാര്യത്തിൽ പലപ്പോഴും ഇങ്ങനെ വരുന്ന കേസുകുകൾ സത്യം ആണെന്ന് തോന്നാറുണ്ട് അവരുടെ സമൂഹത്തിലെ പിടുപാടുകൾ ഉബയോഗിച്ച് അതെല്ലാം മായ്ച്ച് കളയുന്നതായും ( എല്ലാ കേസുകളും അല്ല ) അത് എല്ലാ പാർട്ടികളിലും കണ്ടുവരുന്നു.

    1. @Mr mackMr mackMarch 9, 2022 at 5:47 pm
      ഈ കഥ കൊള്ളാം ഇപ്പൊ ഇവിടെ നടക്കുന്നത്……….

    2. Keralathila vidhiyarthi rashtriyam avasanipikkanam ennu high kodadhi paranjittu varshangal kazhinju.
      Arengilum nadapakkiyo.

  5. ഈ കഥ കൊള്ളാം ഇപ്പൊ ഇവിടെ നടക്കുന്നത് മിക്കതും ഇത് തന്നെയാണ് പെണുങ്ങൾ എന്ത് പറഞ്ഞാലും അതിനാണ് മുൻതൂക്കം ഇവിടെ ആണുങ്ങളെക്കാൾ അപകടകാരികൾ ആണ് പെണ്ണുങ്ങൾ മിക്കവരും ഈ ഊമ്പിയ നിയമം മാറ്റണം ? പക്ഷെ രാഷ്ട്രീയ പാർട്ടികളെ റോൾ തമ്മിൽ മാറ്റി കൊടുത്താൽ ഇത്തിരി ഒർജിനാലിറ്റി വന്നേനെ കാരണം ഇത്പോലെ sfi നേതാവിനെ കുടുക്കാൻ ksu കൊറേ കള്ളകേസു കിടുത്ത എത്രയോ സംഭവങ്ങൾ ഉണ്ടായിരിക്കുന്നു

  6. കുഞ്ഞുമോൻ

    Well written… congratulations

  7. It was something different.
    Nice try

Comments are closed.