Lucifer : The Fallen Angel [ 9 ] 154

ദൈവത്തിനും മനസ്സിൽ സന്തോഷം ഉണ്ടായി. എന്നാൽ തിരികെ സ്വർഗ്ഗത്തിലേക്കെത്തിയ ദൈവം പല കാര്യങ്ങളും തീരുമാനിച്ചിരുന്നു.

***

സ്വർഗ്ഗത്തിലെ മണി മുഴങ്ങി…

മാലാഖമാർ എല്ലാവരും അണി നിരന്നു. ദൈവത്തിന്റെ മുഖം അത്രയും നാൾ കണ്ടിട്ടില്ലാത്ത രീതിയിൽ ഗൗരവം ഉള്ളതായിരുന്നു.

“ഈ പ്രപഞ്ചത്തിന്റെയും ശൂന്യതയുടെയും അധിപനായ ദൈവമെന്ന ഞാൻ ഇന്ന് നിങ്ങളെല്ലാവർക്കും ഒരു കല്പന നൽകാനായാണ് ഇവിടെ വിളിച്ചു വരുത്തിയിരിക്കുന്നത്…”

മാലാഖമാർ അത് കെട്ട് പരസ്പരം നോക്കി. ദൈവം അത്രയും ഔദ്യോഗികമായ രീതിയിൽ ഇതുവരെ ഒരു കാര്യങ്ങളും തങ്ങളോട് പറഞ്ഞിട്ടില്ല എന്ന തോന്നൽ അവരിൽ ഉണ്ടായി.

“… മനുഷ്യർ, അവർ എന്റെ മക്കൾ ആണ് അവർ ചെയ്ത പാപം ഞാൻ ക്ഷമിച്ചു. എന്നാൽ അവർ അങ്ങനെ ഒരു പാപം ചെയ്യാൻ കാരണം ആയതു ആരാണെന്നു ഞാൻ അറിഞ്ഞിരിക്കുന്നു…”

ലൂസിഫറിന്റെ തലച്ചോറിലൂടെ ഒരു ഇടിമിന്നൽ കടന്നുപോയി.

“… അത് ആരാണെന്നു ഞാൻ തല്ക്കാലം പറയുന്നില്ല. അതുകൊണ്ട് തന്നെ മാലാഖമാരായ നിങ്ങൾ മനുഷ്യരെ മുൻപ് സംരക്ഷിച്ചിരുന്നതുപോലെ സംരക്ഷിക്കണം…”

അയ്യാൾ ഒന്ന് നിർത്തി.

“… ഇത്രയും ആണ് പറയാൻ ഉള്ളത്. ഇനി എല്ലാവർക്കും പോകാം…”

അയ്യാൾ തിരിഞ്ഞു നടന്നു. ദേവിക്കും ഒന്നും മനസ്സിലായിരുന്നില്ല. മാലാഖമാരിൽ പലരും തിരികെ പോകാനായി ഇറങ്ങി.

“ആരും പോകരുത്… ഒരു നിമിഷം ഞാൻ പറയുന്നതുകൂടി നിങ്ങൾ കേൾക്കണം…”

പോകാനായി തിരിഞ്ഞവർ എല്ലാം ആ ശബ്ദം കേട്ട് നിന്നു. ലൂസിഫർ ആയിരുന്നു ആ പറഞ്ഞത്.

“… ഞാനാണ് മനുഷ്യനെ പാപം ചെയ്യാനായി പ്രേരിപ്പിച്ചത്…”

ലൂസിഫർ തുറന്നു പറഞ്ഞു അതുകേട്ടു ഡാനിയും മെയ്സും ഞെട്ടി.

മാലാഖമാരും ദൈവവും തിരികെ തങ്ങളുടെ സ്ഥാനത്തേക്ക് വന്നു.

“… അത് പക്ഷെ നിങ്ങൾക്ക് കൂടി വേണ്ടിയാണ്…

ദൈവത്തിന്റെ മക്കളായ നമ്മൾ ഒരു സൃഷ്ടിയെ സംരക്ഷിക്കേണ്ടതുണ്ടോ…?

പിതാവ് മനുഷ്യനെ വളരെയധികം സ്നേഹിക്കുന്നു. ഒരു കഴിവും ഇല്ലാത്തവരായ മനുഷ്യരെ ദൈവികമായ കഴിവുകളുള്ള നമ്മളുമായി താരതമ്യം ചെയ്യുന്നു. നമ്മൾ അവരെ സംരക്ഷിക്കണം എന്ന് പറയുന്നു. നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക് നമ്മൾ ആണോ അവരെ സംരക്ഷിക്കേണ്ടത്…

ഇനി നിങ്ങളാരൊക്കെ അതിനു കൂട്ട് നിന്നാലും ഞാൻ എതിർക്കും… ”

മാലാഖമാരോടായി ലൂസി പറഞ്ഞു.

“ലൂസി…”

ദൈവം സ്വർഗ്ഗം വിറക്കുമാർ വിളിച്ചു.

“…എന്നെ ധിക്കരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് മാത്രമല്ലാതെ എന്റെ വാക്കുകളെ എതിർക്കാനും നിനക്ക് ധൈര്യമായോ…”

ദൈവം അലറി.

“എതിർക്കും അത് ദൈവം ആയാലും എതിർക്കും ഇതിന്റെ പേരിൽ യുദ്ധം ആണ് ചെയ്യേണ്ടതെങ്കിൽ യുദ്ധം തന്നെ ചെയ്യാം…”

10 Comments

Add a Comment
  1. (ജിബ്രീൽDecember 6, 2023 at 6:18 pm Edit
    ഞാനും ഒരു കഥ അയച്ചിരുന്നു രണ്ടു ദിവസമായി
    Author option kittan endhaaa vazhi)

    Author ആകണമെങ്കിൽ admin approve ചെയ്യണം ബ്രോ. ഞാൻ 2 വർഷം മുന്നേ തന്നെ author ആയാരുന്നു ഈ site peak ഇൽ നിന്നിരുന്ന time. But ആ ടൈം ചെറിയ കഥകളെ ഇട്ടിട്ടുള്ളു.

    അന്ന് author ആയതുകൊണ്ട് ഇപ്പൊ ഗുണം ആയി?

    1. ജിബ്രീൽ

      Admins Mails ന് റിപ്ലെ തരുന്നില്ല ……..

      Your story is too Good Bro lucifer സീരീസ് എന്റെ ഏറ്റവും ഇഷ്ട സീരിസുകളിലൊന്നാണ്

      ഇപ്പോ താങ്കളുടെ ചെകുത്താന്റെ(Lucifer) കഥയും

      1. Admins Active അല്ല bro?

        കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം??

  2. ♥️♥️♥️♥️♥️♥️

  3. പുതിയ കഥ ഒന്നും ഇപ്പൊ വരുന്നില്ലേ???

      1. ഞാൻ ഒരു കഥ അയച്ചിരുന്നു പബ്ലിഷ് ആയില്ല ?

        1. ഞാൻ author ആണ് അതുകൊണ്ട് എനിക്ക് തന്നെ എന്റെ കഥ publish ചെയ്യാം ?. Author അല്ലെങ്കിൽ admin approve ചെയ്യണം?

          1. ജിബ്രീൽ

            ഞാനും ഒരു കഥ അയച്ചിരുന്നു രണ്ടു ദിവസമായി
            Author option kittan endhaaa vazhi

Leave a Reply

Your email address will not be published. Required fields are marked *