Previous Part: Lucifer : The Fallen Angel [ 15 ] ആദം വിറയലോടെ ലൂസിഫറിനെ നോക്കി. ലൂസിഫർ മെല്ലെ ഇരിപ്പീടത്തിൽ നിന്നെഴുന്നേറ്റ് ആദത്തിന് അരികിലേക്ക് നടന്നു ലൂസിഫർ ഓരോ കാലടികൾ വയ്ക്കുമ്പോളും അവനു ചവുട്ടാനായി പടികൾ നിലത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു. ആദം പേടിയോടെ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു. തന്റെ സമീപത്തേക്ക് ലൂസിഫർ അടുക്കുന്തോറും അവന്റെ മുഖം കൂടുതൽ അയ്യാളുടെ മുന്നിൽ വ്യക്തമായി. ഒടുവിൽ അവൻ അയ്യാളുടെ തൊട്ട് മുന്നിലായി തന്നെയെത്തി. […]
Author: Tom D Azeria
Lucifer : The Fallen Angel [ 15 ] 93
Previous Part: Lucifer : The Fallen Angle [ 14 ] ഏകാന്തതയുടെ ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു. നഥി തന്റെ പ്രീയപ്പെട്ട മമ്മിയുടെ വളരെ സ്വകാര്യമായ ഒരു ഡയറി കണ്ടെത്തി. അതിൽ തന്റെ ജീവിതത്തിൽ നടന്ന വളരെ പ്രധാനം എന്ന് തോന്നിയ ചില കാര്യങ്ങൾ മാത്രം അവൾ കുറിച്ചിരുന്നു. നഥി അതിന്റെ ഓരോ താളുകളായി മറിച്ചു വായിച്ചു. ആദത്തിനെ കണ്ടുമുട്ടിയതും ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും നഥിക്കുണ്ടായ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടതും അവളുടെ സംശയങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നു. […]
Lucifer : The Fallen Angle [ 14 ] 93
Previous Part: Lucifer : The Fallen Angel [ 13 ] നഥി കണ്ണുകൾ തുറന്നു അവളുടെ ശരീരത്തിൽ ചെറിയ രീതിയിൽ ഉള്ള വേദന അനുഭവപ്പെട്ടു. കണ്ണുകളിലേക്ക് ശക്തിയോടെ പ്രകാശം അടിക്കുന്നത് അവളെ ബുദ്ധിമുട്ടിച്ചു. ഒരു വിധത്തിൽ കണ്ണ് തുറന്ന അവൾ ചുറ്റും നോക്കി. ഒരു ആശുപത്രി മുറിയിൽ ആയിരുന്നു അവൾ കിടന്നിരുന്നത്. മുറിയുടെ ഒരു വശത്തായി എന്തോ ചെയ്തുകൊണ്ടിരുന്ന നഴ്സിനെ അവൾ കണ്ടു. “ഹെ… ഹലോ…” അവളുടെ ശക്തി കുറഞ്ഞ ശബ്ദം കേട്ടു നേഴ്സ് […]
Lucifer : The Fallen Angel [ 13 ] 102
Previous Part: Lucifer : The Fallen Angel [ 12 ] രാത്രി പാതിയിൽ എത്തിയിരുന്നു. നന്ദിനി കുളിയെല്ലാം കഴിഞ്ഞു മുറിയിലേക്ക് വന്നു. ആദം അപ്പോഴും മുറിയിലെ ടേബിളിന് അടുത്തായി ഇരിക്കുകയായിരുന്നു. അവന്റെ മനസ്സിൽ വല്ലാത്ത ആധി ആയിരുന്നു. “കിടക്കുന്നില്ലേ…?” നന്ദിനി അയാളോട് ചോദിച്ചു. “ഇല്ല നന്ദു താൻ കിടന്നോ…” അവനും മറുപടി കൊടുത്തു. നന്ദിനിക്ക് കൂടുതൽ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല അവൾ കണ്ണുകളടച്ചു ഉറങ്ങി. അല്പ നേരം കഴിഞ്ഞപ്പോൾ തന്റെ കാലിലായി എന്തോ നനവ് […]
Lucifer : The Fallen Angel [ 12 ] 131
Previous Part: Lucifer : The Fallen Angel [ 11 ] രാത്രി പാതിയോടടുത്തിരുന്നു കട്ടിലിൽ കണ്ണ് തുറന്നു ഉറക്കം വരാതെ കിടന്നിരുന്ന ആദത്തിന്റെ ഫോണിലേക്കു ഒരു കോൾ വന്നു. ജോണിന്റേ കോൾ ആയിരുന്നു അത്. “ഹലോ ആദം… ഞങ്ങൾ അവൻ താമസിക്കുന്ന വീട് കണ്ടെത്തി… പറഞ്ഞതുപോലെ നാളെ നേരം വെളുക്കുമ്പോൾ മുതൽ നിനക്ക് ഒരു കാവലിന്റെയും ആവശ്യമുണ്ടാവില്ല…” ജോൺ ആദത്തിനോട് പറഞ്ഞു. “ജോൺ നീ അവനെ കൊല്ലാൻ പോവുകയാണോ…” കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റുകൊണ്ട് […]
Lucifer : The Fallen Angel [ 11 ] 138
Previous Part: Lucifer : The Fallen Angel [ 10 ] നഥിയെ ഡ്രോപ്പ് ചെയ്തു തിരികെ പോകുന്നതിനിടയിൽ ലൂസിഫറിന്റെ വണ്ടിയെ കുറച്ചധികം മുഖം മൂടി ധരിച്ച ആളുകൾ തടഞ്ഞു. ലൂസിഫർ ഒന്ന് ചിരിച്ചു. അത് ചെകുത്താന്റെ ചിരി ആയിരുന്നു. *** പിറ്റേ ദിവസം രാവിലെ തന്നെ നന്ദിനിയും ആദവും ന്യൂയോർക്കിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു നഥി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അല്പം കഴിഞ്ഞു നഥി എഴുന്നേറ്റപ്പോൾ ആണ് ആദവും […]
Lucifer : The Fallen Angel [ 10 ] 153
ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു. അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്. അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി. പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു […]
Lucifer : The Fallen Angel [ 9 ] 157
Previous Part: Lucifer : The Fallen Angel [ 8 ] ലൂസിഫർ ഡാനികയോടൊപ്പം തങ്ങളുടെ വീട്ടിലായിരുന്നു. പെട്ടന്ന് സ്വർഗ്ഗത്തിൽ നിന്നും വലിയ ഒരു മണിയടി ശബ്ദം കേട്ടു. അവൻ അവളുമായി അവിടേക്ക് പുറപ്പെട്ടു. *** ദൈവം എല്ലാവരെയും തന്നെ അങ്ങോട്ടേക്ക് വിളിച്ചു കൂട്ടിയതായിരുന്നു. ലൂസിയും ഡാനിയും അവിടേക്കു എത്തിയപ്പോളേക്കും എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. അവർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ അവർ ഇരുന്നു. “ലൂസി…” ദൈവം അവനെ വിളിച്ച ശേഷം അവന്റെ അടുത്തേക്കായി ചെന്നു. ലൂസി […]
Lucifer : The Fallen Angel [ 8 ] 155
Previous Part: Lucifer : The Fallen Angel [ 7 ] അവിടെ അവരുടെ മുന്നിലായ് നദി പോലെ ചെറിയ ഒരു പലമുണ്ടായിരുന്നു. അവൾ മെല്ലെ ചുറ്റിനും നോക്കി ഒരു വലിയ തടകത്തിനു മദ്യഭാഗം തൊട്ടു മുന്നിൽ അഗാധമായാ ഒരു താഴ്ച അതിലേക്കു വെള്ളം ഒഴുകി വീണുകൊണ്ടിരിക്കുന്നു. ആകെ ഉള്ളത് ആ പാലം മാത്രമായിരുന്നു അതിന്റെ മറ്റേ അറ്റത്തായി താഴ്ചയുടെ മദ്യഭാഗത്ത് എവിടെയും സ്പർശിക്കാത്ത വായുവിൽ നിൽക്കുന്ന ചെറിയ ഒരു ദ്വീപ് അവിടെ മുഴുവൻ കടുംചുവപ്പാർന്ന […]
Lucifer : The Fallen Angel [ 7 ] 184
Previous Part: Lucifer : The Fallen Angel [ 6 ] പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി. അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു. ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു. ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ […]
Lucifer : The Fallen Angel [ 6 ] 188
Previous Part: Lucifer : The Fallen Angel [ 5 ] മെയ്സ് കഴിക്കാനായി ഫുഡ് ഉണ്ടാക്കുകയായിരുന്നു. “മെയ്സ്…” അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ലൂസി വിളിച്ചു. “എന്താണ്… ഭയങ്കര സന്തോഷത്തിൽ ആണല്ലോ…?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “എന്താണെന്ന് നിനക്കറിയില്ലേ…?” അവനും മറുപടി കൊടുത്തു. “ലൂസി ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഓർത്ത് നീ സന്തോഷിക്കണ്ട… അവളുടെ ഉള്ളിലെ ഓർമ്മകളാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്… അത് അറിയുന്ന നിമിഷം എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് എന്ന് […]
Lucifer : The Fallen Angel [ 5 ] 177
Previous Part: Lucifer : The Fallen Angel [ 4 ] വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു. ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു. “ഹേയ്… നഥി…” മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ […]
Lucifer : The Fallen Angel [ 4 ] 196
Previous Part: Lucifer : The Fallen Angel [ 3 ] വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു. അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി. ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്. അവൾക്ക് ശരീരത്തിലൂടെ കറന്റ് കടന്നു പോകുന്നതുപോലെ തോന്നി. ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു […]
Lucifer : The Fallen Angel [ 3 ] 194
Previous Part: Lucifer : The Fallen Angel [ 2 ] അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. “ഹലോ…” അവളുടെ മുഖത്തിന് മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി. അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു. “താൻ ഒക്കെയല്ലേ…?” അവൻ വീണ്ടും ചോദിച്ചു. “യെസ് ഒക്കെ…” മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി. പണ്ടെങ്ങോ […]
Lucifer : The Fallen Angel [ 2 ] 219
Previous Part: Lucifer : The Fallen Angel [ 1 ] പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു. നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു. ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു. ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ അടുത്തായി […]
Lucifer : The Fallen Angel [ 1 ] 241
View post on imgur.com ഉഷസിന്റെ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി! – യെശയ്യാവ് 14:12 ആരംഭിക്കുന്നു നരകത്തിലെ ഓരോ മുറികളിലും ആത്മക്കൾ ശാന്തിയ്ക്കായി അലഞ്ഞുകൊണ്ടിരുന്നു.ലൂസിഫർ അതിനു നടുവിലൂടെ മെല്ലെ നടന്നുകൊണ്ടിരുന്നു ഓരോ കോണിലും അയ്യാളുടെ കണ്ണുകൾ എത്തുന്നുണ്ടായിരുന്നു ഓരോ മുറികളിൽ നിന്നും നിലവിളികളും അലറികരച്ചിലുകളും കാതിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. “പ്രഭു… പ്രഭു….” അകലെ നിന്ന് തന്നെ വിളിക്കുന്ന ആ ശബ്ദത്തിന് നേരെ […]
മരണാനന്തരം സുകു 56
ഹായ് ഗൂയ്‌സ്… എല്ലാർക്കും ഹാപ്പി വിഷു ചുമ്മാ എഴുതിയതാണ് ഇഷ്ടപ്പെടുവൊന്ന് അറിയൂല്ല ?… ______________________________________ “എടാ ദേ എത്തി…” അതും പറഞ്ഞു സുകു വണ്ടി എടുത്തു. അടുത്ത വളവിന് വണ്ടി വീശി എടുത്തതും ദേണ്ടേ മുന്നിൽ കേരളത്തിന്റെ സ്വന്തം ആനവണ്ടി. ആനവണ്ടിക്കറിയോ സുകു ആനവണ്ടി പ്രാന്തൻസ് അസോസിയേഷൻ പ്രസിഡന്റ് ആണെന്ന് വെച്ചു അടിച്ചു കൊടുത്തില്ലേ നരകത്തിലേക്കുള്ള വിസയും പാസ്സ്പോർട്ടും. സുകു അങ്ങനെ പടമായി. *** ചെവിക്കകത്തു കാറ്റടിക്കുന്നത് അറിഞ്ഞു കണ്ണ് […]
സ്ത്രീ സുരക്ഷ 91
“അവസാനമായി പ്രതിപക്ഷ നേതാവ് ശ്രീ രഘുവിനോട് ഒരു ചോദ്യം കൂടി…” ചർച്ചയുടെ അവസാനചോദ്യം ചോദിക്കാനായി റീന ഒരുങ്ങി. “ശ്രീ രഘു താങ്കളുടെ വിദ്യാർത്ഥി സംഘടനയിലെ ഒരു നേതാവിനെതിരെയാണ് ഇങ്ങനെ ഒരു പരാതി ലഭിച്ചിരിക്കുന്നത്, താങ്കൾക്ക് എന്താണ് അതിൽ പറയാൻ ഉള്ളത്” “സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഞങ്ങൾ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല അത് ഞങ്ങളുടെ സ്വന്തം പാർട്ടിയിലുള്ള ആളായാലും…” “അത് തന്നെ ആണ് ഓരോ മലയാളികൾക്കും പറയാൻ ഉള്ളത്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഒരിക്കലും വച്ചു പിടിപ്പിക്കാൻ പാടില്ല…. […]