?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

ബാല്യകാലസഖി 3

BalyaKaalasakhi Part 3 | Author : Kuttappan

[ Previous Part ]

 

ഹായ് കൂട്ടുകാരെ. കഥയുടെ അവസാനഭാഗമാണ്. എന്നും പറയുന്നത് പോലെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2 വാക്ക്. നേരെ കഥയിലേക്ക്

 

ഉറക്കമുണർന്ന് ഒരു കുളിയൊക്കെ പാസാക്കി ദേവിക താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മമാർ രണ്ടുപേരും രാവിലെതന്നെ അടുക്കളയിൽ ഹാജർ വച്ചിട്ടുണ്ട്. പുട്ടാണ് ഉണ്ടാക്കുന്നത്.

അവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നൊക്കെ ഉണ്ടായിരുന്നു.

 

” എന്താണ് രണ്ടും രാവിലെതന്നെ. ഭയങ്കര ചിരീം കളീം ഒക്കെയാണല്ലോ “

 

ദേവിക അങ്ങോട്ടേക്ക് നടന്നുകൊണ്ട് കുറച്ച് ഉറക്കെ ചോദിച്ചു.

 

” ദേ കുഞ്ഞു നീ രാവിലെതന്നെ എന്റെ കയ്യീന്ന് വാങ്ങുംട്ടോ “

 

സരസ്വതി അവളെ നോക്കി കണ്ണുരുട്ടി.

 

” ഓ… അധികം കണ്ണുരുട്ടണ്ട… ഇളകി താഴെ വീഴും “

അവൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.

 

അത് കേട്ട് ലക്ഷ്മിയും സരസ്വതിയും ചിരിച്ചു.

 

” ഈ പെണ്ണ്… വളർന്നു ഡോക്ടർ ഒക്കെ ആയീന്നെ ഉള്ളു… കുട്ടിക്കളി ഇനീം മാറീട്ടില്ല… ഇങ്ങനാണേൽ ഇവള് നോക്കുന്ന രോഗികളുടെ അവസ്ഥ എന്താകുവോ കൃഷ്ണ “

 

സരസ്വതി ലക്ഷ്മിയോട് പറഞ്ഞ് നെഞ്ചിൽ കൈ വച്ചു.

പിന്നെ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

 

തന്റെ തൊഴിലിനെ കളിയാക്കിയപ്പോ  അവൾക്ക് ദേഷ്യം വന്നു.

 

” ഓ… എന്റെ പേഷ്യന്റ്സിന് ഒന്നും ഒരു കുഴപ്പല്യാണ്ട് ഞാൻ നോക്കുന്നുണ്ട്. “

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.