?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

അപ്പു എന്തോ കാര്യമായി ചിന്തിച്ചിരിക്കുകയായിരുന്നെന്ന് അവൾക്ക് മനസിലായി. അവൾ കുട്ടിക്കളിയൊക്കെ വിട്ട് സീരിയസ് ആയി.

 

” അപ്പുവേട്ട… ഏട്ടനെ എന്തോ ഒരു കാര്യം അലട്ടുന്നുണ്ട്. അതെന്താ എന്ന് ഇനി ചോദിക്കണ്ട എന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടതാ… പക്ഷെ ഏട്ടനിങ്ങനെ ഇരിക്കണ കാണുമ്പോ… എനിക്ക് പറ്റണില്ലേട്ടാ… എന്നോട് പറയാമ്പറ്റുന്ന കാര്യമാണെങ്കിലെന്നോട് പറ. ഇല്ലെങ്കി ലക്ഷ്മിയമ്മയോടെങ്കിലും പറഞ്ഞൂടെ. ഇതിങ്ങനെ മനസിലിട്ട് നടന്നാ സങ്കടവും ടെൻഷനുമൊക്കെ കൂടത്തെയുള്ളു. “

 

അവൾ അവനോട് പറഞ്ഞു.

 

അവനൊന്നും ദീർഘമായി നിശ്വസിച്ചു.

 

” ദേവൂ… നിന്നോടിന്നെല്ലാം തുറന്ന് പറയണം എന്ന് കരുതിത്തന്നെയാ ഞാൻ ഇങ്ങോട്ടേക്കു വരാം എന്ന് സമ്മതിച്ചത് തന്നെ. ഒരുപക്ഷെ നിനക്കെന്റെ മാനസികാവസ്ഥ മനസിലായെക്കും. “

 

അവൻ പറഞ്ഞു നിർത്തി അവളെ നോക്കി.

അവൾ അവന്റെ കയ്യിൽ ചുട്ടിപ്പിടിച്ചു. അവന്റെ മുഖത്തേക്ക് തന്നെനോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ അവനെന്താണ് പറയാൻ പോകുന്നതെന്ന ആകാംഷ നിറഞ്ഞുനിന്നിരുന്നു. 

 

അവൻ പയ്യെ പറഞ്ഞുതുടങ്ങി.

 

********************

 

ദേവികയും സരസ്വതിയമ്മയും ബാംഗ്ലൂരിലെ അമ്മാവന്റെയടുത്തേക്ക് താമസം മാറിയതോടെ വീട്ടിൽ എല്ലാർക്കും സങ്കടമായിരുന്നു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.