?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

” ഹ്മ്മ്… അന്ന് എല്ലാരും നല്ലോണം പേടിച്ചു…  “

അവൻ പറഞ്ഞു.

 

” ഇപ്പൊ എന്തിനാ ഏട്ടാ അത് പറയുന്നേ… “

അവൾ സംശയം ചോദിച്ചു. 

 

” ഏയ്… ഒന്നുല്ല…. ഇവിടെയിങ്ങനെയിരിക്കുമ്പോ ഒക്കെ എനിക്ക് ആദ്യം അതാ ഓർമ വരുന്നേ… അതോണ്ട് പറഞ്ഞൂന്നേയുള്ളു… “

 

” അപ്പുവേട്ട… ഞാനൊരു കാര്യം ചോദിക്കട്ടെ… “

 

ദേവിക ചോദിച്ചു.

 

” എന്തിനാ ദേവൂ അനുവാദമൊക്കെ… നിനക്കെന്നോട് എന്തും ചോദിക്കാലോ “

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

 

” അതേ…. അത്… എനിക്കൊരു ഐസ്ക്രീം

വാങ്ങിത്തരാവോ “

 

അവളുടെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് അപ്പു അറിയാത്തെ പൊട്ടിച്ചിരിച്ചുപോയി.

 

” ഹും.. ഹും .. ഏട്ടാ… പ്ലീസ്… വാ… നമുക്ക് പുറത്തൊക്കെ പോയിവരാം… എനിക്കിവിടെയിരുന്നു ബോറടിക്കുന്നു. “

 

അവൾ കൊച്ചുകുട്ടികളെപ്പോലെ ചിണുങ്ങി.

 

അങ്ങനെ അവർ അമ്മമാരോട് പറഞ്ഞ് അടുത്തുള്ള ഒരു കൂൾ ബാറിലേക്ക് തിരിച്ചു.

 

കൂൾബറിൽ ഒഴിഞ്ഞുകിടന്ന ഒരു ടേബിളിലേക്ക് അവർ ഇരുന്നു. 

 

” നിനക്കിന്നും വാനില തന്നെയാണോ ദേവു… “

കൂൾ ബാറിൽ കയറി ഓഡർ കൊടുക്കാന്നേരം അപ്പു അവളോട് ചോദിച്ചു.

 

” ഉം… എനിക്ക് വാനില മതി “

അവൾ മറുപടി പറഞ്ഞു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.