?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

” അതുപിന്നെ..  ഒരേ കളറ് ഡ്രസ്സ്‌ എന്ന് സരോമ്മ പറഞ്ഞപ്പോ അറിയാണ്ട് നോക്കിപ്പോയതല്ലേ…. ഞാനൊന്ന് നോക്കീന്ന്  വച്ചിപ്പോയെന്ത… ഊ… ഇറച്ചി പറിഞ്ഞു പോയെന്നാ തോന്നുന്നേ… “

 

അവൻ അവൾ നുള്ളിയയിടം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

 

” ഓ… കണക്കായിപ്പോയി.. “

 

അവൾ പുച്ഛിച്ചു…

 

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടവർ ആശുപത്രിയിൽ എത്തി.

 

” അപ്പുവേട്ട… ഏട്ടന്റെ നമ്പർ ദേവൂന്റെകൈയിലില്ലല്ലോ… നമ്പർ തന്നേ… ഞാൻ ഇറങ്ങാറാകുമ്പോ വിളിക്കാം… ഏട്ടൻ പോയിട്ട് അപ്പൊ വന്നാമതി… “

 

അവൻ അവളുടെ ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്ത് അവളുടെ കയ്യിൽ കൊടുത്തു. അവളപ്പൊത്തന്നെ അപ്പുവേട്ടൻ എന്നപേരിൽ അത് സേവ് ആക്കി. അവനെ നോക്കി പുഞ്ചിരിച്ചു പോയിവരാം എന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് നടന്നു.

 

അവൾ പോകുന്നതുംനോക്കി അപ്പു കാറിൽ തന്നെയിരുന്നു. പിന്നെ പയ്യെ കാർ മുന്നോട്ടെടുത്തു. അവൾ ഒന്നിച്ചുള്ളപ്പോൾ മറ്റൊന്നും തന്നെ അലട്ടുന്നില്ല എന്ന് അവൻ മനസിലാക്കി. കുറേ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ചിരിക്കുന്നതതന്നെ.

തന്നെ അലട്ടുന്ന കാര്യങ്ങൾ ദേവികയോട് തുറന്ന് പറയാൻ അവൻ തീരുമാനിച്ചു. ഒരുപക്ഷെ അവൾക്ക് തന്റെ മാനസികാവസ്ഥ മാറ്റിയെടുക്കാൻ പറ്റിയെക്കും എന്നവന് തോന്നി.

 

***********************************

 

” ദേവൂ… “

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.