?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

അവൾ ആവേശത്തോടെ പറഞ്ഞു.

 

” ഉം… ഉം… മനസിലാകുന്നുണ്ട്… അപ്പുവേട്ടൻ എന്ന് പറയുമ്പോ പെണ്ണിന്റെ ആവേശം കണ്ടില്ലേ… “

 

രേണുക കളിയാക്കിയപ്പോ ദേവികയുടെ മുഖമൊക്കെ ചുവന്നുതുടുത്തു.  

 

” ഡോക്ടർ… സർജറിക്ക് സമയമായി… വിഷ്ണു ഡോക്ടർ തിരക്കുന്നുണ്ട്. “

 

അവിടേക്ക് വന്ന സമ്പൂർണ സിസ്റ്റർ ദേവികയോടായി പറഞ്ഞു.

 

” ആ… ദേ വരുന്നു… രേണുവേച്ചി പിന്നെ കാണാട്ടോ… “

 

ദേവിക രേണുകയോട് പറഞ്ഞ് വേഗം തന്റെ മുറിയിലേക്ക് കയറി. എന്നിട്ട് സർജറി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം ഒക്കെ ധരിച്ചു ഫേസ് മാസ്ക് ഒക്കെ കെട്ടി ഓപ്പറേഷൻ തിയേറ്ററിലേക്ക് ചെന്നു.

 

*******************

 

” ഹലോ… അപ്പുവേട്ട… ദേവുവാ…

ഞാൻ ഫ്രീയായിട്ടോ…

ആ… പയ്യെവന്നാമതി… പാർക്കിങ്ങിൽ എത്തീട്ട് വിളിച്ചാമതി.. ഞാൻ താഴേക്ക് വന്നോളാ… ഓക്കേ വെക്കുവാണേ “

 

ദേവിക ഫോൺ കട്ട്‌ ചെയ്തു.

 

അവൾ ഫോണിലെ ഗാലറി തുറന്ന് ചെറുപ്പത്തിൽ അപ്പുവുമൊത്തുള്ള ഫോട്ടോസ് ഒക്കെ നോക്കിക്കൊണ്ടിരുന്നു.

 

പെട്ടന്ന് റൂമിന്റെ വാതിൽ തുറന്ന് രേണുക അകത്തേക്ക് വന്നു.

 

” എന്താണ് ഡോക്ടറെ മുഖത്ത് ചിരിയൊക്കെയുണ്ടല്ലോ. “

അകത്തേക്ക് കയറിയ ഉടനെ അവർ അവളോട് ചോദിച്ചു.

 

” ഏയ്… കുഞ്ഞുന്നാളിലെ ഫോട്ടോസ് ഒക്കെ നോക്കുവായിരുന്നു ചേച്ചി. അതൊക്കെ നോക്കിയപ്പോ കുട്ടിക്കാലമൊക്കെ ഓർമവന്നു “

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.