?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

ഇനിയിപ്പോ ബലം പിടിച്ചിട്ടൊന്നും കാര്യമില്ലെന്ന് മനസിലായപ്പോ അവനൊന്നയഞ്ഞു.  

 

അവന്റെ തലയിലൊന്ന് കിഴുക്കിയിട്ട് അവളോടിപ്പോയി. ഓടുന്നതിനിടെ

” പെട്ടന്നായ്കോളൂട്ടൊ… ” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

 

എന്നോ നഷ്ടപ്പെട്ട സന്തോഷം തിരിച്ചുവരുന്നതുപോലെ തോന്നി അവന്. പുഞ്ചിരിച്ചുകൊണ്ടിരുന്ന അവന്റെ മുഖത്ത് പെട്ടന്ന് ആ നിർവികാരത നിറഞ്ഞുവന്നു.

അവന്റെ എന്തോ ചിന്ത അവനെ വീണ്ടും പഴയ നിർവികാരതയിലേക്ക് തള്ളിയിട്ടു.

 

എങ്കിലും അവന്റെ മനസിന്റെ ഏതോ കോണിൽനിന്നും അവനോട് അവളോടൊപ്പം പോകാൻ ആരോ മന്ത്രിക്കുന്നത് പോലെയവന് തോന്നി.

അവൻ ചായ മോത്തിക്കുടിച്ചു. പിന്നെ എഴുന്നേറ്റ് പോയി കുളിച്ച് ഒരു തോർത്തും തല തൂവർത്തിക്കൊണ്ട് ചുറ്റി  പുറത്തേക്കിറങ്ങി.

 

” അയ്യേ… ” എന്ന ശബ്ദം കേട്ടാണ് അവൻ മുഖമുയർത്തുന്നത്

 

ദേ നിൽക്കുന്നു മുന്നിൽ ദേവിക.

അവനാകെ ചമ്മൽ ആയിപ്പോയി. അവൻ പെട്ടന്ന് തലത്തുവർത്തിക്കൊണ്ടിരുന്ന തോർത്തെടുത്തു നെഞ്ചിലേക്കിട്ടു.

 

അവന്റെ കാട്ടിക്കൂട്ടൽകണ്ട് അവൾക്ക് പിന്നേം ചിരിപ്പൊട്ടി. അവൾ കളിയാക്കിയതാണെന്ന് മനസിലായപ്പോ അവനും ചിരിവന്നു. എന്നാലും അത് വിദഗ്ദമായി മറച്ചുവച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ ചെവിയിൽ പിടുത്തമിട്ടു.

 

” ഇനി മേലാൽ വയസിന് മൂത്തവരെ കളിയാക്കരുത്… കേട്ടോ…. “

 

” ആ…. ഉയ്യോ…. ആ കേട്ടു കേട്ടു…. ന്നെ വിട്…. ഊ…. അപ്പേട്ട… പ്ലീസ്… നോവുന്നു… അമ്മേ… “

അവൾ അലറി വിളിച്ചു 

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.