?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് അപ്പു അറിയാതെ പൊട്ടിച്ചിരിച്ചുപോയി.

 

ദേവൂന്റെ മുഖത്തും ചിരിയുണ്ടായിരുന്നു.

 

” ഓ… ഇങ്ങനൊരു ഐസ്ക്രീം കൊതിച്ചി… ഇവിടിരിക്ക് ഞമ്പോയി വാങ്ങിയിട്ട് വരാ “

അവൻ ചിരിയോടെ തന്നെ പറഞ്ഞു. പിന്നെ ഐസ്ക്രീം സ്റ്റാൾ നോക്കി നടന്നു.

 

” ഏട്ടാ… എനിക്ക് വാനില മതീട്ടോ… “

അവൻ പോകുന്നത് നോക്കി അവൾ വിളിച്ചുപറഞ്ഞു.

 

അവൻ പോയി രണ്ട് വാനില കോൺ ഐസ് ക്രീം വാങ്ങിവന്നു.

അതൊക്കെ കഴിച്ച് കുറേ നേരം അവർ സംസാരിച്ചിരുന്നു.

 

” അപ്പുവേട്ടാ..എനിക്കൊരു കാര്യമ്പറയാനുണ്ട്… “

 

അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കിയിരുന്നു.

 

” അത്… പണ്ടേ പറയേണ്ടതായിരുന്നു… അന്ന് പറയാനെനിക്ക് ധൈര്യമില്ലായിരുന്നു.

 

എന്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ സന്തോഷിച്ചത് കുട്ടിക്കാലത്താ…

അത് മനോഹരമാക്കാൻ അപ്പുവേട്ടനും എന്റൊപ്പം ഉണ്ടായിരുന്നു. ബാംഗ്ലൂർക്ക് പോയപ്പോ ഞാനേറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് അപ്പുവേട്ടന്റെയൊപ്പം കുളപ്പടവിലുള്ള ഇരുത്തമായിരുന്നു.

 

12 വയസീന്ന് 18 വയസിലേക്കുള്ള യാത്രയിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് അപ്പുവേട്ടനാ.. എന്റെ ഒപ്പം നമ്മുടെ സൗഹൃദവും വളർന്നു. അത് ഏട്ടനോടുള്ള ബഹുമാനമായി… പിന്നെ പിന്നെ അത് പ്രേമമായി. “

 

അവൾ പറയുന്നത് കേട്ട് അവൻ അവളെതന്നെ നോക്കിക്കൊണ്ടിരുന്നു.

 

” കോളേജിൽ പോയിതുടങ്ങിയപ്പോ കൂട്ടുകാർക്കൊക്കെ ലവേഴ്സ് ഉണ്ടായിരുന്നു. അവരുടെ കാര്യമൊക്കെ പറയുമ്പോ എന്റെ മനസ്സിൽ ആദ്യം എത്തുക ചിരിച്ചോണ്ട് നിക്കുന്ന അപ്പുവേട്ടന്റെ മുഖാ… കോളേജിന്നും അത് കഴിഞ്ഞും ഒക്കെ ഒത്തിരി പേര് പിന്നാലെ വന്നതാ… എന്തോ ഏട്ടന്റെ മുഖം മാത്രം മനസീന്ന് മായ്ച്ചു കളയാൻ ദേവൂനെക്കൊണ്ട് പറ്റിയില്ല.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.