?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

ഇതും പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് പടികൾ ഓടിക്കയറി.

 

” ഏഹ്….!!! “

രണ്ട് അമ്മമാരും ഒന്നിച്ച് ആശ്ചര്യപ്പെട്ടുകൊണ്ട് അപ്പുവിനെ നോക്കി.

അവന് നാണിച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു

 

******************

 

പിന്നീടങ്ങൊട്ട് കാര്യങ്ങൾ വളരെ വേഗത്തിൽ നടന്നു. അഖിലും ദേവികയും തമ്മിലുള്ള വിവാഹം അടുത്ത ശുഭമുഹൂർത്തത്തിൽ നടത്താൻ നിശ്ചയിക്കപ്പെട്ടു.

 

ദേവികയെ രാവിലെ ആശുപത്രിയിൽ ഡ്രോപ്പ് ചെയ്യുന്നതും അവളെ തിരിച്ചു വീട്ടിൽ കൊണ്ടുചെന്നാക്കുന്നതും ഇപ്പോൾ അപ്പുവിന്റെ ജോലിയാണ്.

 

അങ്ങനെ ഒരു ദിവസം,

 

” അപ്പുവേട്ട… ഇന്നുച്ചയ്ക്ക് വരാമ്പറ്റുവോ… നമ്മക്കൊരു സിനിമക്ക് ഒക്കെ പോയിട്ട് വീട്ടിലേക്ക് പോവാ “

ദേവു അപ്പുവിനോടായി പറഞ്ഞു.

 

” ഓ പിന്നെന്താ… ഞാൻ വരാം… “

ഉടനെ അവൻ മറുപടിയും പറഞ്ഞു.

 

” എന്നാ വാ… ഇവിടെല്ലാർക്കും എന്റപ്പുവേട്ടനെ പരിചയപ്പെടണം എന്ന് പറഞ്ഞു. “

ദേവിക അവന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് ചിണുങ്ങി.

 

” അത് വേണോ… “

അവനൊന്ന് സംശയിച്ചു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.