?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

ലക്ഷ്മിയമ്മയ്ക് സരസ്വതി പോയതിലുള്ള സങ്കടം ആവോളമുണ്ടായിരുന്നു.കാരണം അവർ തമ്മിൽ അങ്ങനെ ഒരു ആത്മബന്ധം ഉടലെടുത്തിരുന്നു. അത് അവർക്ക് ഒത്തിരി സങ്കടാമാണ് നൽകിയത്. അതുകൊണ്ട് തന്നെ അവർ മിക്കപ്പോഴും റൂമിനകത്ത് തന്നെ ചിലവഴിച്ചു.

 

ലക്ഷ്മിയമ്മ മുറിക്കകത്ത് ചടഞ്ഞിരിക്കാൻ തുടങ്ങിയതോടെ അപ്പു തീർത്തും ഒറ്റപ്പെട്ടുപോയി. അവൻ ആ കുളപ്പടവിലും പാടത്തും ഒക്കെ ഒറ്റയ്ക്ക് ഇരിക്കാൻ തുടങ്ങി. ആ ഏകാന്തത പയ്യെ പയ്യെ അവനെ ഡിപ്രെഷൻ സ്റ്റേറ്റിലേക്ക് തള്ളിവിടുകയായിരുന്നു. അത് മനസിലാക്കിയപ്പോ ബാലകൃഷ്ണൻ ആലത്തൂരിലെ വീടൊക്കെ വിറ്റു.

 

അപ്പുവിന്റെ കോളേജിൽ പോക്ക് എളുപ്പമാക്കാൻ വേണ്ടി അവർ ടൗണിലേക്ക് താമസം മാറി. കോളേജിൽ അവന് അധികം കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ക്ലാസിലൊക്കെ അത്യാവശ്യം ആക്റ്റീവ് ആയിരുന്ന അവൻ ഇപ്പൊ ആരോടും മിണ്ടാത്തെ ഒരു മൂലയിൽ ഇരിക്കാൻ തുടങ്ങി.

അങ്ങനെ ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞ് അപ്പു ഒരു കമ്പനിയിൽ ജോലിക്ക് കയറി. അപ്പോഴും അവന്റെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും വന്നില്ലായിരുന്നു. ആരോടും മിണ്ടാത്തെ ഒതുങ്ങിക്കൂടുന്ന ഒരു സ്വഭാവക്കാരനായി അവൻ മാറിയിരുന്നു. അങ്ങനെ കുറച്ചുനാളുകൾ കടന്നുപോയപ്പോ ഓഫിസിലേക്ക്  പുതുതായി ഒരു കുട്ടി വന്നു.

 

അനാമിക. അതായിരുന്നു അവളുടെ പേര്.

അവൾ ഭയങ്കര ആക്റ്റീവ് ആയിരുന്നു. വന്നപ്പോൾ തന്നെ എല്ലാവരെയും പരിചയപ്പെട്ടു.

അങ്ങനെ അവസാനം അവൾ അപ്പൂവിന്റെ അടുത്തും എത്തി.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.