?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

പുച്ഛം വാരിവിതറിയുള്ള അവളുടെ മറുപടി ഉടനെ വന്നു.

 

” ഞാൻ അതല്ല ചിന്തിക്കുന്നേ… ഉപ്പും പഞ്ചസാരയും തിരിച്ചറിയാൻ പറ്റാത്ത നീ എങ്ങനെ ഓപ്പറേഷൻ ഒക്കെ ചെയ്യുന്നു. ഇക്കണക്കിനു നീ അവയവം ഒക്കെ മാറി ഓപ്പറേറ്റ് ചെയ്യില്ലാന്ന്  ആര് കണ്ടു.,…. “

 

ഇത് പറഞ്ഞ് സരസ്വതി വീണ്ടും ചിരി തുടങ്ങി.

 

” അതെന്താ സംഭവം സരോ? “

ലക്ഷ്മി ആകാംഷയോടെ ചോദിച്ചു.

 

പറയല്ലേ എന്ന് ദേവിക കണ്ണുകൊണ്ടും മുഖം കൊണ്ടും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു.

 

പറയും എന്ന് ഉറപ്പായപ്പോ അവൾ അവിടന്ന് വലിയാൻ ഒരു ശ്രമം നടത്തി. പക്ഷെ ലക്ഷ്മിയമ്മ അവളെ പിടിച്ച് നിർത്തി.

 

” രണ്ടാഴ്ച മുന്നെയാ ഇവൾ ആദ്യായിട്ട് അടുക്കളേൽ കേറുന്നത്. ഞാൻ പണ്ടേ നിർബന്ധിച്ചാലും ആ വഴി തിരിഞ്ഞുപോലും നോക്കാത്ത ആളാ. അന്ന് വന്നു പറയാ ഇന്ന് അവളു ചായ വെക്കാം എന്ന്.

സന്തോഷത്തിന്റെ പുറത്ത് ഞാൻ സമ്മതിച്ചു. പിന്നെയല്ലേ അത് കുരിശായത്.

പഞ്ചസാര ഇടണേനു പകരം ഇവൾ ഉപ്പെടുത്തു തട്ടി… “

 

” അത്… അത്പിന്നെ… ഉപ്പും പഞ്ചസാരയും അടുത്തടുത്തു വച്ചപ്പോ…. ഞാൻ… വേറെന്തോ ചിന്തിച്ച്..… “

സരസ്വതി പറഞ്ഞവസാനിപ്പിച്ചപ്പോൾ അവൾ നിന്ന് പരുങ്ങി.

 

ഇതൊക്കെ കണ്ട് രണ്ട് അമ്മമാരും ആർത്തുചിരിക്കാൻ തുടങ്ങി.

 

“ഹ്മ്മ്… ” അവൾ ഇതൊക്കെ കണ്ട് വെട്ടിതിരിഞ്ഞു ചവിട്ടിക്കുലുക്കി പുറത്തേക്ക് നടന്നു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.