?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

” അത് വേണോ “

അവനും അത് ആഗ്രഹിച്ചിരുന്നു. അവളോട് മനസുതുറക്കാൻ ഇങ്ങനെയൊരു യാത്ര അനിവാര്യമാണെന്നവന് തോന്നി. എങ്കിലും അവൻ സംശയം പോലെ അവളോട് ചോദിച്ചു.

 

” വേണം.. വേണം.. നമുക്ക് ബീച്ചിലൊക്കെ പോയി ഒരു ഐസ്ക്രീമൊക്കെ തിന്ന്… പയ്യെ വീട്ടിപ്പോവ “

അവൾ പറഞ്ഞു.

 

അവൻ അത് സമ്മതിച്ചു.

 

അങ്ങനെ വണ്ടി ബീച്ചിലേക്കുള്ള വഴിയിലേക്ക് തിരിച്ചു.

ഉച്ചകഴിഞ്ഞ സമയമായ കൊണ്ട് തിരക്ക് നന്നേ കുറവായിരുന്നു.

 

കാറ്റടിമരങ്ങൾ തണലുതീർത്ത ഒരിടത്ത് കുറേ സിമന്റ് ബെഞ്ചുകൾ. അപ്പുവും ദേവൂവും അതിലൊരെണ്ണത്തിലിരുന്നു.

ദേവിക അപ്പുവിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവൻ എല്ലാം മൂളികേൾക്കുക മാത്രം ചെയ്തു.

 

” അപ്പുവേട്ടാ… ഞാമ്പറയുന്നത് കേൾക്ക്ണിണ്ടോ… “

അവന്റെ മൂളൽ കേട്ട് അവൾ ശബ്ദം കടുപ്പിച്ചു.

 

” കേക്കണിണ്ട്  ദേവു… നീ പറഞ്ഞോ “

അവൻ അവളോട് പറഞ്ഞു.

 

” പിന്നെ കേക്കണിണ്ട്… അപ്പുവേട്ടനിതെന്തുവാ ചിന്തിച്ചോണ്ടിരിക്കണേ.. “

 

അവൾ കെറുവിച്ചു.

 

” ദേവൂ… അത്… അത് ഞാൻ…”

അവൻ പരിഭ്രമിച്ചു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.