?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

” ന്നെ നാണംകെടുത്തീപ്പോ നിനക്ക് സമാധാനായില്ലേ… “

 

അപ്പു അവളോട് ശബ്ദം കടുപ്പിച്ചു.

 

” ഓ… നമ്മുടെ അമ്മമാരല്ലേ….

അതൊക്കെ പോട്ടേ… ന്നെ വേഗം കൊണ്ടുചെന്നാക്ക്… ഇന്ന് ലീവ് എടുക്കാന്ന് വിചാരിച്ചയാ… ഒരു മുന്നേ ഡേറ്റ് പറഞ്ഞ ഒരു ഓപ്പറേഷൻ ഉണ്ട്. അത് മാറ്റാൻപറ്റാത്തോണ്ടാ. വേഗം വേഷമ്മാറിവാ… ഞാൻ താഴെ നിക്കാ… “

അവൾ അതും പറഞ്ഞ് താഴെക്കിറങ്ങി.

 

അപ്പു ആശുപത്രിയിൽനിന്ന്  വന്നപ്പോൾ കൊണ്ടുവന്ന ബാഗിൽനിന്ന് ഒരു നീല ഷർട്ടും

കടുംനീല ജീൻസും എടുത്തിട്ടു. മുടിയൊന്ന് കോതിയൊതുക്കിയവൻ താഴേക്ക് ചെന്നു.

 

ടേബിളിൽ നിരത്തിയ രണ്ട് പാത്രങ്ങളിലേക്ക് പുട്ടും കടലയും വിളമ്പുന്ന തിരക്കിലായിരുന്നു ദേവിക അവനെ കണ്ടവളൊന്ന് പുഞ്ചിരിച്ചു.

 

” വാ അപ്പുവേട്ടാ… കഴിച്ചിട്ടിറങ്ങാ… അവൻ കഴിക്കാൻ ചെന്നിരുന്നു.

കഴിക്കുന്നതിനിടെ ദേവിക അവനെത്തന്നെ നോക്കിക്കൊണ്ടായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. അതവൻ കണ്ടു.

അവൻ എന്തേ എന്ന് പുരികമിളക്കി. അത് കണ്ടപ്പോ അവളുടെ മുഖം ചുമന്നു തുടുത്തു. 

അവളൊന്നുമില്ല എന്ന അർത്ഥത്തിൽ ചുമലുകൂച്ചി. പിന്നെ പയ്യെ കഴിച്ചുതുടങ്ങി.

 

********************

 

” അമ്മേ…. ഞങ്ങളിറങ്ങുവാ…. പോയിട്ട് വരാ… “

 

മുറ്റത്തുകിടന്ന സ്വിഫ്റ്റ് കാറിന്റെ ചാവി അപ്പുവിന്റെ കയ്യിൽ വച്ചുകൊടുത്തിട്ട് ദേവിക അകത്തേക്ക്‌നോക്കി വിളിച്ചുപറഞ്ഞു. 

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.