?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

അവൾ നാണിച്ച ഒരു ചിരി നൽകിക്കൊണ്ട് പറഞ്ഞ്.

 

” മ്മ്… മ്മ്മ്.. മനസിലാവുന്നുണ്ട് മോളേ…

ശ്യോ… നാണം നോക്കിക്കേ. “

അവർ കളിയായി പറഞ്ഞു.

 

അതുകൂടെ കേട്ടപ്പോൾ ദേവികയ്ക്ക് വല്ലാതെ നാണം തോന്നി. ചുണ്ടിൽ വിടർന്ന പുഞ്ചിരി മറച്ചുപിടിക്കാനെന്നോണം അവൾ തലകുനിച്ചു.

 

അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നപ്പോഴാണ് ദേവികയുടെ ഫോൺ റിങ് ചെയ്തത്.

അത് അപ്പു ആയിരുന്നു.

 

” ആ.. ഞാൻ ദേ വരുന്നു “

അവൾ മറുപടിയെന്നോണം പറഞ്ഞ് ഫോൺ കട്ടാക്കി.

 

” രേണുവേച്ചി ഞാനിറങ്ങുവാ.. അപ്പുവേട്ടൻ താഴെയുണ്ട്. നാളെ കാണാം “

 

രേണുകയോട് യാത്ര പറഞ്ഞ് ദേവിക ലിഫ്റ്റിലേക്ക് വേഗത്തിൽ നടന്നു.

താഴെ പാർക്കിങ്ങിൽ കിടക്കുന്ന വെള്ള സ്വിഫ്റ്റ് കാറിൽ ചാരി നിന്ന് എന്തോ ആലോചിക്കുകയായിരുന്നു അപ്പു.

 

” അപ്പുവേട്ട… പോകാം.. “

 

ദേവികയുടെ വിളിയാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്.

 അവൻ പുഞ്ചിരിച്ചുകൊണ്ട് പോകാമെന്ന് തലയാട്ടി.

അപ്പു പയ്യെ കാർ മുന്നോട്ടെടുത്തു. ഹൈവേ കയറി നേരെ വച്ചുപിടിച്ചു.

 

” അപ്പുവേട്ട… നമുക്കെവിടെങ്കിലും കറങ്ങീട്ടൊക്കെ വീട്ടിപ്പോയാപോരെ? “

വണ്ടി കുറച്ച് നീങ്ങിതുടങ്ങിയപ്പോ ദേവിക അവനോടായി ചോദിച്ചു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.