?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1242

ഞാൻ കണ്ണനോട് പ്രാർത്ഥിച്ചപ്പോ കണ്ണൻ തന്ന കൂട്ടല്ലേ… അത് മായ്ക്കാൻ എന്നെ കൊണ്ട് പറ്റില്ലല്ലോ…

ഇനീം ഇത് പറയാണ്ടിരുന്ന ചിലപ്പോ… ചിലപ്പോ ഞാൻ ചത്തുപോകും അപ്പുവേട്ടാ..”

 

അത് പറഞ്ഞപ്പോഴേക്ക് അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു.

 

അവന് അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോ എന്തോപോലെ തോന്നി.

അവനവളെ ചേർത്തുപിടിച്ചു.

 

” ദേവൂ… നിന്നെയെനിക്കെന്തിഷ്ടാന്ന് നിനക്കറിയോ… തുറന്ന് പറയാൻ പേടിയായിരുന്നു… നീ എന്നെ അവഗണിച്ചാൽ എനിക്ക്… എനിക്കത് താങ്ങാൻ പറ്റൂല… അതാ ഞാൻ പറയാണ്ടിരുന്നേ… നീഎന്നെ അവഗണിച്ചാ ഞാൻ മരിച്ചു….. “

 

അത് പൂർത്തിയാക്കാൻ അവനെയവൾ സമ്മതിച്ചില്ല. അവളുടെ നീളൻവിരലുകൾ അവനെ ചുണ്ടിന് വിലങ്ങുവച്ചു.

നിറകണ്ണുകളോടെ അവൾ അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. രണ്ടുപേരുടെയും കണ്ണുകളിൽ പ്രണയം നിറഞ്ഞുനിന്നു.

കുറേ നേരം ആ ഇരുത്തം തുടർന്നു.

 

അവളുടെ നനുത്ത ചുണ്ടുകൾ അപ്പുവിന്റെ നെറ്റിയിൽ അമർന്നു. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

 

പെട്ടന്നാണ് അവൾക്ക് അവർ ബീച്ചിലാണ് ഇരിക്കുന്നതെന്ന ബോധം വന്നത്. അവൾ അവനിൽനിന്ന് കുറച്ച് അകന്നിരുന്നു.

നാണംകൊണ്ട് അവളുടെ കവിളുകൾ ചുവന്നുതുടുത്തിരുന്നു. തലയുയർത്തി അവനെ നോക്കാൻ അവൾക്കെന്തോ ചമ്മൽ തോന്നി.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.