?Life of pain-the game of demons 5 [Demon king] 1552

‘”” ആരാടാ…. ആരാ അവൻ….. അവനെ ഇതിനേക്കാൾ പേടിപ്പിച്ചു കൊല്ലാം……'””

ഷാഫിർ : അറിയില്ല ഇക്കാ…. ഏതോ ഒരു മനുവാണ്…..

‘”” മുസ്തഫാ…… ‘””
‘”” ഭായ്… ‘””

:”” ഓൻ ഏത്‌ കോലോത്തെ തമ്പുരാൻ ആണേലും ഇന്ന് വൈകീട്ട് നമ്മുടെ കസ്റ്റഡിയിൽ അവനെ കൊണ്ടുവന്നിരിക്കണം…. എത്രപേരെ വേണമെങ്കിലും ഇറക്കിക്കോ…..'””

‘”‘ ഓനെ നമ്മൾ ഇന്ന് പിടിച്ചിരിക്കും….'””

‘”” ആട്ടെ…. ഓന്റെ പേരെങ്ങനെ നീ അറിഞ്ഞേ….

ഷാഫിർ : അത് അവൻ തന്നെ പറഞ്ഞതാ….

‘””അവൻ തന്നെയോ….'””

ഷാഫിർ : അതേ ഇക്കാ…. ധൈര്യം ഉണ്ടെങ്കിൽ വരാൻ പറഞ്ഞു…

‘”” അതേതാടാ അങ്ങോനൊരു മനു….”

ഷാഫിർ : അറിയില്ല ഇക്കാ…. ഓന് ഇക്കാനെ അറിയാം….

‘”” എന്നെ അറിയന്നോ… അതരാ….'””

ഷാഫിർ : അത് ഇക്കാനോട് സ്വയം ചോയ്ച്ചു നോക്കാൻ പറഞ്ഞു…..

”’ ഓന് വട്ടാണോ…. അതെത് മനു ആണ്….. എന്നോട് സ്വയം ചോയ്ക്കാനോ…..'””

പെട്ടെന്ന് അവിടുള്ള ഒരു കണ്ണാടിയിൽ അവന്റെ രൂപം അവൻ സ്വയം നോക്കി…

‘”‘ മനു…

മനു….

മനു….'”‘

അവൻ ആ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു. അവന്റെ മുഖത്തെ ഇടതു ഭാഗത്തെ പകുതി വെന്ത് ഉണങ്ങിയ ഭാഗം അവൻ ശ്രദ്ധിച്ചു…

”’ അതേ….. അവൻ…. മനു….. ‘””

അവന്റെ കണ്ണുകളിൽ ഭയം ഇരച്ചു കയറി… ഹൃദയ മിടിപ്പ് വർധിക്കുവാൻ തുടങ്ങി… ശ്വാസോശ്വാസം വേഗത്തിൽ ആയി…

‘”” ഷാഫിറെ…… ‘”

ഷാഫിർ : ഇക്കാ ..?

‘”” അവന്റെ വേറെ ബല്ല അടയാളൂം അനക്ക് അറിയോ…… ‘””

 

ഷാഫിർ : ഹാ…. ഓന്റെ പുറത്ത്… പരുന്തിന്റെ ചിത്രം പച്ച കുത്തിട്ടുണ്ട്….

സാലിഹ് പെട്ടെന്ന് പിറകോട്ട് ആഞ്ഞു…. ശരീരം വിറക്കാൻ തുടങ്ങി. ഒറ്റ നിമിഷംകൊണ്ടവാൻ വിയർത്തു കുളിച്ചു. അവന്റെ ചെവിയിൽ കൊറേപേരുടെ അലർച്ചയുടെ ശബ്ദം കേൾക്കാൻ തുടങ്ങി… കൂടെ ഒരു 17 വയസ്സുകാരന്റെ അട്ടഹാസവും… അതേ… മനുവിന്റെ അട്ടഹാസം…

സാലിഹ് അവിടെയുള്ള കുപ്പിയിൽ നിന്നും വെള്ളം മട മടാന്ന് കുടിക്കാൻ തുടങ്ങി. മുസ്തഫ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്… ആരെയും പേടിക്കത്ത സാക്ഷാൽ സാലിഹ് അവന്റെ പേര് കേട്ട് പേടിക്കുന്നു…

അയാളുടെ മനസ്സിലും ഇത് കേട്ട് പേടി ഉടലെടുത്തു.

‘”” മു..മുസ്തഫാ…..'””

അവൻ മുസ്തഫയെ വിളിച്ചു.

‘” ആഹ്…. പറ….

”” ന..നമ്മുടെ പിള്ളേരോട് അവനെയും അവന്റെ കൂടെയുള്ളവരെയും നോക്കി വയ്ക്കാൻ പറ…..'”

‘”” അപ്പൊ ആദ്യം അവരെ തൂക്കം അല്ലെ…… :”‘

“” അവരെ പൊക്കാൻ അല്ല…… ഇനി അവരുടെയൊന്നും മുന്നിൽ പോലും പോയി ചാടതിരിക്കാൻ ആണ്…. ‘””

അത് കേട്ട് മുസ്തഫയും ഷാഫിറും അത്ഭുതത്തോടെ സാലിഹിനെ നോക്കി. അന്നാദ്യമായി ഷാഫിർ പേടികൊണ്ട് വിറക്കുന്ന തന്റെ ഇക്കാനെ കണ്ടു.

‘”” നീയെന്താ പറയണേ…. ‘””

മുസ്തഫാ ചോദിച്ചു….

‘”” ഇങ്ങോട്ട് ചോദ്യം വേണ്ടാ…. ഞാൻ പറഞ്ഞത് കേട്ടാൽ മതി….'””

സാലിഹ് മുസ്തഫയെ നോക്കി പറഞ്ഞു. അയാൾ പുറത്തേക്ക് നടന്ന് പോയി.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.