അഥർവ്വം 2 [ചാണക്യൻ] 180

Views : 17384

അഥർവ്വം 2

Adharvvam Part 2 | Author : Chankyan | Previous Part

 

 

രാവിലെ തന്നെ അനന്തു ഉഷാറോടെ എണീറ്റു. കുളിയും പല്ലു തേപ്പും കഴിഞ്ഞു ഷർട്ടും ജീൻസും ഇട്ട്‌ കണ്ണാടിയുടെ മുൻപിൽ നിന്നും അവൻ തന്റെ സൗന്ദര്യം ആസ്വദിച്ചു.തന്റെ ജിമ്മൻ ബോഡിയിലൂടെ കൈകൊണ്ട് അവൻ തഴുകി.സ്ഥിരമായി വർക്ക്‌ഔട്ട്‌ ചെയ്യുന്നതുകൊണ്ടും ചെറുപ്പം മുതലേ കളരി പഠിക്കുന്നത് കൊണ്ടും ആരോഗ്യമുള്ള ശരീരം അനന്തുവിന്  പണ്ടേ പ്രാപ്തമാണ്.

അനന്തുവിന്റെ അച്ഛച്ചൻ രാജേന്ദ്രന്റെ നിർബന്ധമായിരുന്നു അവൻ കളരി പഠിക്കണം എന്നുള്ളത്.തന്റെ ചുരുണ്ട മുടി ചീർപ് കൊണ്ടു ചീകിവച്ചു താടിയിലൂടെ വിരൽ ഓടിച്ചു അവൻ അടുക്കള ലക്ഷ്യമാക്കി നീങ്ങി.

അടുക്കളയിൽ എത്തിയതും മാലതി ദോശ ചുടുന്ന തിരക്കിൽ ആയിരുന്നു. ശിവ ആണേൽ അതു കഴിക്കാൻ ഉള്ള തത്രപ്പാടിലും. അവൻ പതിയെ അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു.

“അമ്മേ എനിക്കും ദോശ തന്നേ… വല്ലാണ്ട് വിശക്കുന്നു.”

അനന്തു കൊഞ്ചലോടെ പറഞ്ഞു.

“അയ്യോ ഒരു ഇള്ള കുട്ടി .”

ശിവ അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു.

“അതിനെന്താടി പെണ്ണെ.. അവനിപ്പോഴും എന്റെ കുഞ്ഞ് തന്നാ”

മാലതി ചിരിയോടെ ദോശയും കറിയും എടുത്തു അനന്തുവിനു നേരെ നീട്ടി.
അവൻ പതിയെ അത് ആസ്വദിച്ചു കഴിച്ചു ഉള്ളിലെ വിശപ്പിനു ശമനം വരുത്തി. കൈകൾ കഴുകി ബാഗും എടുത്തു ശിവയും അനന്തുവും അമ്മ മാലതിയുടെ കവിളുകളിൽ അമർത്തി ചുംബിച്ചു.

ചാവിയുമായി പുറത്തേക്ക് ഇറങ്ങിയ അനന്തു  ബൈക്കിൽ കയറി ചാവി ഇട്ട് സ്റ്റാർട്ട്‌ ചെയ്തു. ശിവ അമ്മക്ക് ടാറ്റാ കൊടുത്തു അവന്റെ  പിന്നിൽ കയറി.

രണ്ടുപേർക്കും നേരെ മാലതി കൈ വീശി കാണിച്ചു.
അനന്തു പതിയെ വണ്ടി മുൻപോട്ടു എടുത്തു.

റോഡിലേക്ക് ഇറങ്ങി വലത്തോട്ട് വെട്ടിച്ചു കയറിയതും ഇന്ദു റോഡ് സൈഡിൽ നിന്നും അവർക്ക് നേരെ കൈ നീട്ടി.

അനന്തു ഇന്ദുവിനു സമീപം വന്നു വണ്ടി നിർത്തി. ഇന്ദുവിനെ കണ്ടതും അനന്തു അല്പം ഈർഷ്യയോടെ അവളെ നോക്കി.

ചുവന്ന ചുരിദാർ ടോപ്പും ബ്ലാക്ക് കളർ ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം. ഇന്ദുവിന്റെ കണ്ണുകൾ അനന്തുവിന്റെ സൗന്ദര്യത്തിൽ മതിഭ്രമിച്ചു പോയി. അനന്തു ബൈക്ക് അവൾക്ക് സമീപം കൊണ്ടു വന്നു നിർത്തി.

“എന്താ ഇന്ദു ചേച്ചി? ”

“അനന്തു …ചേച്ചിയുടെ വീട്ടിലെ കംപ്യൂട്ടറിനു എന്തോ കംപ്ലയിന്റ്. അതൊന്നു നീ റിപ്പയർ ചെയ്തു തരുമോ ? ”

ഇന്ദു അനന്തുവിനെ നോക്കി വശ്യതയോടെ ചിരിച്ചു.

“ഞാൻ വരാലോ ചേച്ചി.. ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം എത്താം. ”

“അനന്തു ചേച്ചി കാത്തിരിക്കുവേ”

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com