?Life of pain-the game of demons 5 [Demon king] 1548

അതും പറഞ്ഞ് മനു അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അയാൾ അപ്പുറത്തുള്ള ബാത്റൂമിന്റ കതവ് പൊളിച്ച് അകത്തേയ്ക്ക് വീണു.

ഇതെല്ലാം കണ്ട് ഷാഫിറും കൂട്ടുകാരും നിന്നിടത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റാതെ വിറച്ചു നിന്നു. കാലനേ മുന്നിൽ കണ്ട പ്രതീതി ആണ് എല്ലാവർക്കും.

മനു : സഹോദരാ….. അങ്ങയുടെ മിത്രങ്ങൾ വളരെ വീക്ക് ആണ്…. ഓരോരുത്തർ വരാതെ എല്ലാവരോടും ഒരുമിച്ചു വരാൻ പറയാമോ…. ഇത്‌വേഗം തീർത്തിട്ടുവേണം ആ സിനിമ പോയി കാണാൻ…. നല്ല സിനിമയാണ്… മിസ്സ് ചെയ്യാൻ വയ്യ….

ദയ ഭക്തി വിനയത്തോടെ മനു ഷാഫിറിനോട് പറഞ്ഞു. അവന്റെ ഭാവവും ശക്തിയും കണ്ട് ഷാഫിർ മരണത്തെ മുന്നിൽ കണ്ടപോലെ ആയി.

ഷാഫിർ : ചെ…ചേട്ടാ….. ഞ.. ഞങ്ങൾക്ക് ആള് മറിപ്പോയതാ…. ഞങ്ങളെ വെറുതെ വിടണം…..

അവൻ പേടിയോടെ മനുവിനെ നോക്കി പറഞ്ഞു.

മനു : ഹ  ഹ ഹ ഹ  ഹ ഹ……………… ഹ ഹ ഹാ ഹ ഹ ഹാ………. വെറുതെ വിടാനോ……….

അവൻ അവരെ നോക്കി അട്ടഹസിച്ചു

മനു : എനിക്ക് ഈയൊരു മൂഡ് വല്ലപ്പോഴുമൊക്കെ വരൂ….. എന്നെ മൂഡ് കേറ്റിയിട്ടു വെറുതെ വിടാനോ……. ഹ ഹ ഹ ഹ ………. ഇലയിട്ടിട്ട് ചോറില്ല എന്നോ…… ഹ ഹ ഹ ഹ……….

അവൻ പിന്നെയും പിന്നെയും  അട്ടഹസിക്കാൻ തുടങ്ങി.അവിടെ അവന്റെ അട്ടഹാസത്തിന്റെ ശബ്ദ ധ്വനി മുഴങ്ങിക്കൊണ്ടിരുന്നു.

ഷാഫിർ : ചേട്ടാ…. ഞങ്ങളെ വെറുതെ വിടണം…. ഇനി ഒരു പ്രശ്നത്തിനും വരില്ല….. ആരോടും പോകില്ല.

ഷാഫിർ യാചന സ്വരത്തിൽ വിളിച്ച് പറഞ്ഞു.

മനു : ഹ ഹ ഹ ഹ ഹ…….. വെറുതെ വിടണം അല്ലെ…… ശരി……. നിങ്ങൾക്ക് ഞാൻ 5 മിനിറ്റു സമയം തരാ….. എന്നെ കൊന്നിട്ട് നിങ്ങൾ നിങ്ങളെ രക്ഷിച്ചോ…..

അവർക്ക് വീണ്ടും വീണ്ടും ഭയം കണ്ണുകളിലേക്ക് ഇരച്ചു കയറി. അവിടെനിന്ന് ഓടിരക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. തല്ലുവാനായി പോയവർക്ക് ജീവൻ അവശേഷിക്കുന്നുണ്ടോ എന്നുപോലും സംശയം ആണ് ഷാഫിർ അവന്റെ ബാക്കി മൂന്ന് കൂട്ടുകാരെയും മനുവിനെ തല്ലുവാനായി ഉന്തി തള്ളി വിട്ടു. അവർ പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ പേടിച്ച് അവിടേതന്നെ നിലയുറപ്പിച്ചു.

മനു: വാടാ……………….. വാ………….

മനു അവരെ നോക്കി അലറി. അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു… കൊല്ലാൻ ഉള്ള വെറിമാത്രം ആണ് ആ മുഖത്ത്.. കണ്ണുകൾ ചുവന്ന് മറ്റേതോ രൂപമാകുന്ന പോലെ…

വേറെ രക്ഷയില്ലെന്നു മനസ്സിലാക്കിയ ആ മൂന്നുപേരും അവന്റെ നേരെ ഓടിയാടുത്തു. ആദ്യം വന്നവൻ മനുവിന്റെ നെഞ്ചിലേക്ക് ചവിട്ടിയപ്പോൾ അതിൽനിന്നും ഒഴിഞ്ഞു മാറി രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി.

ചവിട്ടിന്റെ ശക്തിയിൽ അവൻ ദൂരേക്ക് തെറിച്ചു വീണു. മൂന്നാമൻ അരയിൽ നിന്നും കത്തിയെടുത്തു മനുവിന്റെ അടിവയറിലേക്ക് കത്തി കുത്തിയിറക്കാൻ കൊണ്ടുപോയി.

എന്നാൽ അത് വെറും പൂ പറിക്കുന്ന ലാഘവത്തിൽ അവൻ ഒറ്റക്കയ്‌കൊണ്ട് തടുത്തു. ദൃഢ വേഗത്തിൽ ആ കൈ തിരിച് മനു ആ കത്തി ആ
കരസ്ഥമാക്കി. അപ്പോഴും അവന്റെ കയ്യിൽ നിന്നും പിടിവിട്ടിട്ടില്ലായിരുന്നു.

‘”” ഡാ………. ‘”

ആദ്യം വന്നവൻ മനുവിന്റെ നേരെ ഓടിയെത്തി. അവൻ മൂന്നാമനെ വലിച്ച് ദൂരേക്ക് തള്ളി. അവൻ അവിടത്തെ ചുമരിലേക്ക് പുറമിടിച്ചു വീണു.

ഒന്നാമൻ മുഷ്ട്ടി ചുരുട്ടി മനുവിന്റെ മുഖത്തിനു നേരെ കൊണ്ടുവന്നു. എന്നാൽ എല്ലാം പെട്ടെന്നായിരുന്നു. ആ മുഷ്ട്ടി ചുരുണ്ട കയ്യിൽ മനുവിന്റെ കയ്യിലെ കത്തി കുത്തികയറി. അതിലെ ചോര മനുവിന്റെ കയ്യിലും ദേഹത്തും തെറിച്ചു.

‘”””  ആഹ്……………. ‘””
അവൻ അലറി…

മനു : മിണ്ടാതെ ഇരിക്ക് നായെ……….

അതും പറഞ്ഞ് മനു ചാടി കാലുകൊണ്ട് അവന്റെ തലയുടെ പുറകിലേക്ക് ഒരു ടോർണാഡോ കിക്ക്‌ ചെയ്തു. ആ കിക്കിന്റെ ശക്തിയിൽ ഒരുവട്ടം വായുവിൽ കറങ്ങി അവൻ നിലമ്പത്തിച്ചു.

ഇപ്പോൾ ആ ശരീരത്തിൽ വേദനയുടെ രോദനം ഇല്ല.എന്തിന് ഒരു അനക്കം പോലും ഇല്ല. അയാൾ പൂർണമായും അബോതാവസ്ഥയിലേക്ക് പോയിരുന്നു.

അപ്പോഴേക്കും ആദ്യം ചവിട്ടു കിട്ടിയ ഒന്നാമൻ എഴുന്നേറ്റിരുന്നു.

മനു : ഹ ഹ  ഹ ഹാ…………….

മനു ഒരു മൃഗത്തെ പോലെ അവന്റെ അടുത്തേക്ക് ഓടിയാടുത്തു. അവന് ആദ്യം കിട്ടിയ തല്ലിന്റെ ക്ഷീണവും തളർച്ചയും ഇനിയും പോയിട്ടില്ലായിരുന്നു.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.