?Life of pain-the game of demons 5 [Demon king] 1548

അഞ്ചു : ആതി….. അത് നിന്റെ ഏട്ടനാ…..

ആതി: ആരുടെ ഏട്ടൻ…..

അഞ്ചു : നീ ഇങ്ങനെയൊന്നും പറയരുത്…. അത് ഏട്ടന് താങ്ങാനാവില്ല….

ആതി : ഓഹ്…. ഏട്ടൻ … ഏട്ടൻ…. ഏട്ടൻ… ചേച്ചിക്കറിയോ…. ഞാൻ അമ്മയുടെ ഒപ്പം പുറത്തു പോയപ്പോ പോലും ഇനിക്കിങ്ങനെ ഒന്നും ഉണ്ടായിട്ടില്ല….

അഞ്ചു : ഡീ….. മതി നിർത്ത്…..

ആതി : ചേച്ചിക്ക് ഇപ്പൊ എന്താ വേണ്ടേ…..

അഞ്ചു : നീ ഏട്ടനെ അവിടെ ഒന്നു പോയി നോക്കിയിട്ട് വാ…..

ആതി : എനിക്കൊന്നും പറ്റില്ല…..

റോഷൻ: എന്താ ചേച്ചി…. വല്ല പ്രശ്നവും ഉണ്ടോ…..

ഇവരുടെ തല്ലുകൂടൽ കണ്ട് റോഷൻ ഇടപെട്ടു.

അഞ്ചു : ഏട്ടൻ കുറച്ചു നേരമായി പോയിട്ട്….

റോഷൻ : ടോയ്‌ലറ്റിൽ പോയതാവും ചേച്ചി….

അഞ്ചു : എനിക്കെന്തോ പേടിയാവുന്നു…..

റോഷൻ : ചേച്ചി എന്തിനാ പേടിക്കുന്നത്…. മനു ഏട്ടൻ ഇപ്പൊ വരും… കൊച്ചു കുട്ടിയൊന്നും അല്ലല്ലോ…..

അഞ്ചു : ഡീ….. ആതി…. നീ റോഷൻ ചേട്ടന്റെ ഒപ്പം പോയി ഒന്ന് നോക്കിയിട്ട് വാടി…..

ആതി : ഞാൻ പോവില്ല ചേച്ചി….. അയാൾ ഇനി എന്റെ ആരുമല്ല……

ആതി ദേഷ്യത്തോടെ അഞ്ജുവിനോട് പറഞ്ഞു. അത് കേട്ടപ്പോൾ അവൾ വല്ലാതെയായി. ഓർമകൾ അവളെ പഴയ കാലത്തെക്ക് കൊണ്ടുപോയി…

‘ ഈ വാക്കുകൾ ഏട്ടൻ കേട്ടാൽ ചങ്ക് പൊട്ടി മരിച്ചു  പോവും…. ഇവളെ എന്ത് പറഞ്ഞ് മനസ്സിലാക്കും എന്നും അറിയില്ല…. ഏട്ടന്റെ ദേഷ്യം നേരിൽ കണ്ടവളാ ഞാൻ…. ആ മുഖം ഇന്ന് കണ്ടിരുന്നെങ്കിൽ എന്തൊക്കെ ഇവിടെ നടക്കുമെന്നത് എനിക്ക് മാത്രമേ അറിയൂ….’

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ആതിയുടെ വാക്കുകൾ അവളുടെ മനസ്സിൽ പെരുമ്പാറ മുഴക്കമ്പോലെ മുഴങ്ങാൻ തുടങ്ങി.

‘ ആതി….
അവൾക്ക് എന്തെങ്കിലും മനസ്സിൽ കയറിക്കഴിഞ്ഞാൽ ആളും തരവും നോക്കാതെ അവരെ വേദനിപ്പിക്കും…. ഏട്ടന് ആതി എന്ന് വച്ചാൽ ജീവനാണ്… അവൾ ഏട്ടനെ അവോയ്ഡ് ചെയ്താൽ എന്റെ ഏട്ടൻ ആകെ തളർന്ന് പോകും… ഈ ഒരു നിമിഷം കൊണ്ട് ഏട്ടന്റെ സ്നേഹവും ലാളനയും ഒക്കെ അവൾ മറന്ന് പോയി. …

ഏട്ടനോട് അവൾ വെറുപ്പ് കാണിച്ചാൽ ആ മനസ്സ് വേദനിക്കുന്നത് ഞാൻ കാണേണ്ടി വരുമല്ലോ ഈശ്വരാ…..’

ചിന്തകൾ അവൾക്ക് മരണ വേദന തന്നു.ഇടക്ക് സിനിമയിൽ നിന്നും കണ്ണെടുത്ത ആതി അഞ്ജുവിനെ തിരിഞ്ഞു നോക്കി.അവൾ കാണുന്നത് ശബ്ദം പോലും ഉണ്ടാക്കാതെ കരയുന്ന ചേച്ചിയെ ആണ്.

‘ ചേച്ചി എന്തിനാ ഇങ്ങനെ കരയുന്നത്…. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…. ഒരു പെണ്ണിനും കേൾക്കാൻ പറ്റാത്ത വാക്കുകൾ അല്ലെ ആ വൃത്തികെട്ടവന്മാർ പറഞ്ഞത്….മനു ഏട്ടൻ ഒരു ആണയിരുന്നു എങ്കിൽ ഇന്നവർ ജീവനോടെ കാണില്ലായിരുന്നു. പൊതുവെ ചേച്ചിക്കും ഏട്ടനോട് ദേഷ്യം വരേണ്ട കാര്യമല്ലേ ഇത്…. പിന്നെ എതിനാ ചേച്ചി ഇങ്ങനെ കരയുന്നത്…. ഇതിനും മാത്രം ഏട്ടൻ എന്താണ് ചേച്ചിക്ക് വേണ്ടി ചെയ്തത്….. ‘

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.