?Life of pain-the game of demons 5 [Demon king] 1552

മനു : എന്റെ അച്ഛന്റെ കൂട്ടുകാരൻ ജാഫറിക്കയുടെ ഐറ്റം ആണിത്… പുള്ളിടെ കടയുടെ മുന്നിൽ കൂടെ പോകുമ്പോൾ ഈ ബിരിയാണിയുടെ മണം അടിക്കും. അത് വേണ്ടാന്ന് പറഞ്ഞു പോകാൻ മനസ്സ് അത്രപെട്ടന്നൊന്നും സമ്മദിക്കുലാ….

‘അമ്മ : ഹമ്മ്….. സംഗതി ഗംഭീരം…..

മനു : അച്ഛൻ പറഞ്ഞിട്ടുണ്ട്….അച്ഛന്റെയും അമ്മയുടെയും കല്യാണ റിസപ്ഷനിൽ ഭായിയുടെ ബിരിയാണി ആയിരുന്നു എന്ന്….. 25 വർഷമായി മലപ്പുറം ജില്ലയുടെ മുഹബത്താണ് ഭായുടെ ആ കട…..

‘അമ്മ കഴിക്കുന്നതും കണ്ട് ആതി വെള്ളമിറക്കിയാണ് നിൽക്കുന്നത്.

‘അമ്മ : ഡീ…. ഇവിടെ വന്നിരിക്ക്…..

മനു : അവൾ കഴിച്ചു രാധമ്മേ….

ആതി : ഒന്ന് പോടാ ചേട്ടാ….. അന്നോട് തെറ്റിട്ടു കഴിച്ചതോന്നും ശരീരത്തിൽ പിടിച്ചിട്ടില്ല…

അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് അമളി പറ്റിയത് അവൾ തിരിച്ചറിഞ്ഞത്.

‘അമ്മ : തെറ്റിയെന്നോ….. എന്താടി…. എന്താ പറ്റിയെ….

അവൾ എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി.

അഞ്ചു : അ.. അത് അമ്മേ ഈ പെണ്ണ് ഐസ് ക്രീം വേണമെന്ന് പറഞ്ഞു…. ഏട്ടൻ വാങ്ങികൊടുക്കില്ല നല്ലതല്ല എന്ന് പറഞ്ഞു… അതിനാ തെറ്റിയെ….

അഞ്ചു എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

‘അമ്മ : ആഹ്…. അത് നന്നായി…. പെണ്ണിന് ഈ ഐസ് ക്രീമും ബേക്കറി സാധാനകളും തിന്നൽ കുറച്ചു കൂടുതലാ….

അതും പറഞ്ഞ് ഒരു വലിയ ഉരുള എടുത്ത് അവളുടെ വായിൽ കുത്തിക്കേറ്റി….?

*************************************************

ഷാഫിർ അബോധാവസ്ഥയിൽ നിന്നും പതിയെ ബോധത്തിലേക്ക് വന്നു. കാഴ്ച പതിയെ തെളിഞ്ഞു വന്നു. വേദനക്കുള്ള മരുന്ന് തിന്നത് കൊണ്ട് ദേഹത്തു മുഴുവൻ മരവിപ്പാണ്…
രണ്ടു കയ്യിലും plaster ചുറ്റിയിട്ടുണ്ട്… കഴുത്തിന് ചുറ്റും ബെൽറ്റും വച്ചിട്ടുണ്ട്… അവൻ പതിയെ ചുറ്റും നോക്കി..

തൊട്ടടുത്ത് ചെയറിൽ സാലിഹും മുസ്തഫയും ഉണ്ട്.

‘”” ഇക്കാ….. ‘””

അവൻ പതിയെ വിളിച്ചു. അവന്റെ വിളി കേട്ട് സാലിഹ് ഞെട്ടി ഉണർന്നു..

‘”” ഡാ ഷാഫിറെ….. അനക്ക് എങ്ങനെ ഉണ്ടടാ……'””

ഷാഫിർ : അത് നിങ്ങളല്ലേ പറയേണ്ടത്….. എനിക്കിനി എന്തൊക്കെ ബാക്കി ഉണ്ട്…..

‘”” അനക്കൊരു കോഴപ്പോം ഇല്ല…. ‘””

ഷാഫി : ഇക്കാ….. അവനെ വെറുതെ വിടരുത്….

‘” അത് അറിയാനാ ഞങ്ങൾ കാത്തിരിക്കുന്നത്….. ആരൊക്കെയാ നിങ്ങളെ തല്ലിയത്….'””

ഷാഫിർ : ആരൊക്കെ അല്ല ഇക്കാ…. ആരാണെന്നാണ് ചോയ്ക്കേണ്ടത്…. എന്നെ തല്ലിയത് ഒരാൾ ആണ്….

:” ഒരാളോ….. അതും ഇങ്ങനെ…..'””

ഷാഫിർ : അവൻ സാധാരണക്കാരൻ അല്ല ഇക്കാ….. ഒരു സൈക്കോ ആണ്…. എനിക്ക് അവൻ അടുത്തുള്ളപ്പോ വേദനയെക്കാൾ പേടിയാണ് തോന്നിയത്…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.