?Life of pain-the game of demons 5 [Demon king] 1552

‘അമ്മ : അതിനി നിന്നോട് ആദ്യം പറഞ്ഞു തരണോ… രോഗികൾ ക്യു നിൽക്കുന്നുണ്ട്…..

മനു : ഹമ്മ്…. അല്ലെങ്കിലും നമ്മുടെ നാട്ടിൽ കുടിയൻമാരെക്കാൾ കൂടുതൽ രോഗികൾ ആണല്ലോ……

‘അമ്മ : എങ്ങനെ വരാതിരിക്കും…. അതുപോലെ ഉള്ളതല്ലേ കഴിക്കുന്നത്….

മനു : അതേ….. അത് ശരിയാ….. ഈ പച്ചക്കറിയൊക്കെ നമ്മൾ തന്നെ ഉണ്ടാക്കിയാൽ ആ പ്രശനം ഇല്ലല്ലോ…… ആര് കേൾക്കാൻ….

‘അമ്മ : പറയുന്ന ആള് കൊള്ളാം…. എടാ…. ആ ടെറസിൽ എത്ര സ്ഥലം ഉണ്ടെടാ…. കുറച്ച് പച്ചക്കറി നട്ടു പിടിപ്പിച്ചാലോ….

മനു : പിന്നെന്താ….. പക്ഷെ ആര് നോക്കും…..

‘അമ്മ : വീട്ടിൽ ഒരു പണിയും ചെയ്യാതെ ഏത് നേരവും pubg യും tv യും കണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ നോക്കിക്കൊള്ളും….

രാധമ്മ അർത്ഥം വച്ച് പറഞ്ഞ് മനുവിനെ നോക്കി ചെറുതായൊന്ന് ചിരിച്ചു. ആതി കുറച്ചുനേരം മിണ്ടാതിരുന്നു. അപ്പോളാണ് അവൾക്ക് കാര്യം കത്തിയത്…

ആതി : ‘അമ്മേ……. ‘അമ്മ എന്നെയാണോ ഉദ്ദേശിച്ചത്……

‘അമ്മ : പിന്നെ വേറാരേയാ ഉദ്ദേശിക്കേണ്ടത്…..

ആതി : നിക്കൊന്നും വയ്യ…….

‘അമ്മ : ദേ പെണ്ണേ….. നല്ല അടി മേടിക്കും ട്ടോ…..

ആതി : അതൊക്കെ ചെയ്യാൻ നല്ല പാടാണ് ‘അമ്മ……

‘അമ്മ : ഒരു പാടും ഇല്ല… ഞങ്ങൾ ഒക്കെ വച്ച് റെഡി ആക്കി തരാം… എന്റെ പൊന്നു മോൾ അതൊന്ന് സമയത്തിന് വെള്ളമൊഴിച്ചാൽ മതി….

ആതി : അത്രേ ഉള്ളു…..

മനു : ആഹ്…. തീർന്നില്ല….. വീടിന്റെ ബാക്കിൽ ഒരു 4 വാഴ നടണം …. ആയ കാലത്ത് രാധമ്മക്ക് അത് പറ്റിയില്ല…. ആഹ്…ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…..

അത് കേട്ട് അഞ്ജുവും രാധമ്മയും പൊട്ടിച്ചിരിച്ചു. ആതിയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു…

ആതി : ഡീ…. ചേച്ചി….. ഏട്ടൻ എന്നെമാത്രമല്ല…. നിന്നെയും കൂടെയാണ് ഉദ്ദേശിച്ചത്…….

മനു : ഹ ഹ ഹ ഹ ….. ഇതൊന്നും മനസ്സിലാവാതെ പൊട്ടിക്കാളി ചിരിക്കുന്നു….

അഞ്ചു മനുവിന്റെ വയറിൽ പിടിത്തമിട്ടു.

‘”” ഡീ….. ആഹ്… വിടടി…. വിടടി…… വേദനിക്കുന്നു…..'””

അഞ്ചു : ആരാ വാഴ….. ആരാ….. പറ……

മനു : ആഹ്…..നീയല്ല….. വിട്….. ആതിയാ…..

അഞ്ചു അവന്റെ വയറിൽ നിന്നും പിടിത്തം വിട്ട ആ സമയം തന്നെ ആതിയുടെ കൈകൾ അവിടെ പിടിത്തമിട്ടു..

ആതി : ഞാനോ…… ഞാനോ…… ഞാനാണോ…. വാഴ……

മനു : ആഹ്….. രാധമ്മേ…… ഇത്‌രണ്ടും എന്നെ കൊല്ലുമെന്നാ തോന്നുന്നെ…..

‘അമ്മ : മതി…. വിട്ടേ രണ്ടും….. നീ എന്തിനാട തല്ല് വാങ്ങാൻ പോകുന്നേ….. അതെങ്ങനെ….. 3 ഇന്റേയും കുട്ടിക്കളി മറിട്ടില്ലല്ലോ….

ആതി അവന്റെ വയറിൽ നിന്നും പിടിത്തം വിട്ടു. എന്നിട്ട് രാധമ്മയുടെ കൂടെ അകത്തേക്ക് പോയി.

ആതി : ‘അമ്മ വല്ലതും കഴിച്ചോ….

‘അമ്മ : ഇല്ല…. നല്ല വിശപ്പ്…. നീ വല്ലതും ഉണ്ടാക്കിയോ……

മനു : ഉണ്ടാക്കിയില്ല പുറത്തുനിന്ന് കഴിച്ചു… അമ്മക്കും കൊണ്ടുവന്നിട്ടുണ്ട്….

‘അമ്മ : എന്നാ എടുത്തോ…. നല്ല വിശപ്പ്…

അഞ്ചു അടുക്കളയിൽ പോയി ഒരു പ്ലേറ്റ് എടുത്തുകൊണ്ട് വന്നു. എന്നിട്ട് പൊതിയിൽ നിന്നും ബിരിയാണി പുറത്തെടുത്തു.

ആ വാട്ടിയ വാഴയില തുറന്നപ്പോൾ ആവി പറക്കുന്നില്ലെങ്കിലും ആ ദം ഇട്ട ബിരിയാണിയുടെയും ആ വാഴയിലയുടെയും ഇഴചേർന്ന വാസന അവിടമെങ്ങും പരന്നു
അതിന്റെ സുഖന്തത്തിൽ രാധമ്മ കണ്ണുകൾ അടച്ചുപോയി…

ആ വാഴയിലയോട്കൂടി തന്നെ ബിരിയാണിയെടുത്ത് പ്ലേയ്റ്റിലേക്ക് ഇട്ടു. ആ ചിക്കൻ കാലിൽ നിന്നും ഒരു കഷ്ണം പറിച്ചെടുത്ത് ചോറിൽ ഉരുട്ടി വായിൽ വച്ചു. നെയ്യിന്റെ വഴുവഴുപ്പ് ഉണ്ടായിരുന്നു അതിന്.

‘അമ്മ:””..മ്മ്…….'” ഇത്‌കൊള്ളാല്ലോ….. ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ട് കാലം മറന്നു.

മനു : ഇതാണ് ഭായ് ബിരിയാണി….

‘അമ്മ : ആഹാ…. പേര് കൊള്ളാല്ലോ……

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.