?Life of pain-the game of demons 5 [Demon king] 1552

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു

മനു : ഏട്ടനെ പേടിയല്ലേ…. ഏട്ടനെ വേണ്ടല്ലോ…. ഞാൻ ഏട്ടൻ അല്ലല്ലോ……….

അവൻ പിന്നെയും ഓരോന്ന് പറയാൻ തുടങ്ങി. ആതി അവനെ കൂടുതൽ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു.

ആതി : എന്നെ തല്ലിക്കോ ഏട്ടാ….. ഞാൻ അറിയാതെ പറഞ്ഞതാ…. എന്നെ വിട്ട് പോവല്ലേ….

അവളുടെ കണ്ണുനീർ അവന്റെ നെഞ്ചു നനയിച്ചു. അവളുടെ വാക്കുകൾക്ക് ഒന്നും പറയാതെ കെട്ടിപിടിച്ചിരിക്കാൻ മാത്രമാണ് അവന് സാധിച്ചത്.

ആതി : പറ…. പോവോ…. ന്നെ വിട്ട് പോവോ…..

മനു : നീ പറഞ്ഞാ പോവും…. പക്ഷെ കാണാൻ വരരുത് എന്നൊന്നും പറയരുത്….

ആതി: ഞാൻ അങ്ങനെ പറയോ….. ഏട്ടൻ പറ…. ഞാൻ പറയോ…..

മനു : അപ്പൊ ഏട്ടൻ പൊണ്ടാ….

ആതി ;: ഞാൻ വിടില്ല…..

മനു : എന്റെ അടുത്തിരിക്കാൻ പോലും പേടിയല്ലേ….

ആതി : എന്നിട്ടാണോ ഞാൻ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്നത്….

മനു : ഭാര്യയുടെ അനിയത്തി അല്ലെ….

ആതി: അവളോട് പോയി പണിനോക്കാൻ പറ…. ഞാൻ എന്റെ ഏട്ടന്റെ അനിയത്തിയാ…..

ആ കരച്ചിലിന്റെ ഇടയിലും രണ്ടുപേരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

ആതി : എന്റെ തലേ തൊട്ട് സത്യം ചെയ്യ് എന്നെ വിട്ട് എങ്ങും പോകില്ല എന്ന്….

മനു : സത്യം…..

ആതി : എന്റെ ഏട്ടൻ അല്ലെ….

മനു : പിന്നെ ആരുടെ ഏട്ടനാ…

ആതി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.

‘”” ആ കടിച്ചെന്റെ പാട് പോയോ….. ”’

ആതി : ആഹ്… പോയി….. ഇനിയും വേണോ…..

മനു : അയ്യോ വേണ്ടെയ്‌… എന്റെ ഭാര്യക്ക് വല്ലതും ബാക്കി വാക്കണ്ടേ…..

ആതി ;: ഹമ്മ്….ഹമ്മ്….. എന്ന മോൻ മോളിലേക്ക് ചെല്ല്…. ഞാൻ മിണ്ടാത്തതിൽ ചേച്ചി നല്ലോണം കരഞ്ഞു…

മനു : അതാ എന്റെ അഞ്ചു…..

ആതി : ഓഹ്…..സ്നേഹം…

മനു : ആഹ്…. സ്നേഹം തന്നാ…. എനിക്ക് വിഷമമാകുന്ന ഒരു കാര്യം കണ്ടാൽ അവൾ അന്ന് ഉറങ്ങില്ല….

ആതി : ഏട്ടന്റെ ഈ ഇടിയൻ മുഖം ചേച്ചി കണ്ടിട്ടുണ്ടോ….

മനു : ആഹ്…. ഒന്നുരണ്ട് വട്ടം…..

ആതി : എടാ കാമുക……. ആ കഥ ഒന്ന് പറഞ്ഞേ……

മനു :  ഏയ്‌…. അത് സീക്രെറ്റ് ആണ്….

ആതി : ഹും……പറഞ്ഞ് താ……

മനു : ഒന്ന് പോയേ പെണ്ണേ…. ഞാൻ പോട്ടെ…. എന്റെ ഭാര്യ അവിടെ വൈറ്റ് ചെയ്യാ…..

ആതി : ഹമ്മ്….. നടക്കട്ടെ നടക്കട്ടെ…..

മനു ആതിയെ നോക്കി ഒന്നു ചിരിച്ച ശേഷം റൂമിലേക്ക് പോയി.

**************************************

Icu വിന് മുന്നിൽ സാലിഹ് തന്റെ അനിയന് എന്ത് സംഭവിച്ചു എന്നറിയാതെ നിൽക്കുകയാണ്. ആ ഹോസ്പിറ്റൽ മുഴുവൻ അവന്റെ ഗുണ്ടകളാൽ നിറഞ്ഞിരിക്കുന്നു.

‘”” സാലിഹ്… പോലീസ് വന്നിട്ടുണ്ട്…. എന്ത് ചെയ്യണം എന്ന് ചോദിക്കുന്നു… ‘””

സാലിഹിന്റെ സഹായി മുസ്തഫ അവനോട് ചോദിച്ചു.

സാലിഹ് : ഇത് വല്ല അക്‌സിഡന്റ ആണെന്നോ അല്ലെങ്ങിൽ വേറെന്തെങ്കിലും എഴുതി വിട്ട് കളയാൻ പറ …. എന്റെ അനിയനെ തൊട്ടൊനെ ഒരു പോലീസിനും വിട്ടകൊടുക്കില്ല ഞാൻ….

‘””  അപ്പൊ ആ teater…. അവർ സാക്ഷി പറഞ്ഞാലോ…. കുറച്ചു നാശനഷ്ടം ഒക്കെ ഉണ്ടെന്നാണ് പറഞ്ഞത്…'”

സാലിഹ് : അവന്മാരുടെ അണ്ണാക്കിലേക്ക് എത്രയാന്ന് വച്ച കുത്തി കേറ്റ്…. എന്നിട്ടും വഴങ്ങാത്തവരെ തീർത്തേക്ക്….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.