?Life of pain-the game of demons 5 [Demon king] 1551

മനു : ഏഹ്…. അപ്പൊ കാശൊ…..

‘”” അത് ഞമ്മള് ഒരു വിരുന്ന് തന്ന്ന്നു കൂട്ടിക്കോ… ””

മനു : അയ്യോ ഇക്കാ…. അത് നിങ്ങൾക്ക് നഷ്ട്ടല്ലേ….

‘”‘ മോനെ… ഇയ്യ്‌ നഷ്ടോം ലാഭവും ഒന്നും ന്നെ പടിപ്പിക്കണ്ടാ…. ‘””

മനു : ഓഹ്…. നമ്മളില്ലേ…. at least ഈ പാഴ്സലിന്റെ പൈസയെങ്കിലും….

‘”” അന്നേ ഇന്ന് ഞമ്മള്…. ‘””

മനു : വേണ്ടാ…. വേണ്ടാ….. ഞാനൊന്നും പറഞ്ഞില്ല……

‘”” ഹ ഹ ഹ ….. എന്നാ നീ വിട്ടോ…. ഇടക്ക് ഇങ്ങോട്ടേക്ക് ഒന്നെറങ്….'”

മനു : അത് പറയാനുണ്ടോ…. വരാ…. പിന്നെ താത്താനെ അന്വേഷിച്ചുന്നു പറ….

‘” ഓഹ്… പറയാ…. ‘”‘

മനു ഭായിയോട് യാത്ര പറഞ്ഞിറങ്ങി….നേരെ വീട്ടിലേക്ക്….

അവർ അവിടെ എത്തിയപ്പോഴും രാധമ്മ വീട്ടിൽ എത്തിയിട്ടില്ല. പാർസൽ പൊതി മേശയിൽ വച്ച് അഞ്ചു മുകളിലേക്കു ഡ്രസ് മാറാൻ പോയി.ആതി അവളുടെ റൂമിലേക്ക്.ജീപ്പ് ഷെഡിൽ കേറ്റി മനു നേരെ വന്നത് ആതിയുടെ മുറിക്ക് മുന്നിൽ ആണ്….അവൻ അതിൽ മുട്ടി….

‘”” ആതി…. കതവ് തുറക്ക്… എനിക്ക് സംസാരിക്കണം…. ‘””

മുട്ടിയിട്ട് ഒട്ടും വഴുകാതെ തന്നെ അവൾ വാതിൽ തുറന്നു. പേടിയോടെ പുറകിലേക്ക് നീങ്ങിയൻ അവൾ നിൽക്കുന്നത്.

ആതി : എ… എന്താ ഏട്ടാ….

അവൻ ഒന്നും മിണ്ടാതെ മുറിയിൽ കയറി അവളുടെ ബെഡിന്റെ മുകളിൽ ഇരുന്നു. കുറച്ചുനേരം രണ്ടുപേരും നിശ്ശബ്ദർ ആയിരുന്നു.

മനു : ആതി…..

ആതി : അ.. ആഹ്….

മനു : എന്നെ പേടിയാണോ നിനക്ക്….

ആതി : എ… ഏയ്‌…. അങ്ങനൊന്നും ഇല്ല ഏട്ടാ….

മനു : ഹമ്മ്….. വെറുതെ കള്ളം പറയല്ലേ മോളെ…..

ആതി : അത് ഏട്ടാ…..

മനു : നീ ഇതൊന്നും കാണാൻ പാടില്ലായിരുന്നു….

ആതി : ഞാൻ ആരോടും പറയില്ല ഏട്ടാ…. സത്യമായും പറയില്ല…..

മനു : ഹ ഹ ഹ ഹ….. ഏട്ടന് വട്ടാണെന്ന് തോനിക്കാണും അല്ലെ മോളെ…..

ആതി :- ഇല്ല ഏട്ടാ… ഞാൻ….

മനു : ഇല്ലേ….. പിന്നെ എന്തിനാ പേടിക്കുന്നത്…..

ആതി : അത് പിന്നെ ഏട്ടാ…….

മനു : ഹമ്മ്…. ഒന്നും പറയണ്ട…. എനിക്കറിയാം…. ഞാൻ നിങ്ങളെയും മുറിവേല്പിക്കും എന്ന പേടി അല്ലെ…..

അവൾ ഒന്നും മിണ്ടിയില്ല. അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു.

മനു : മോള് പേടിക്കണ്ടാ…. എന്റെ ആതിക്ക് അങ്ങനെ ഒരു പേടി ഉണ്ടെങ്കിൽ ഏട്ടൻ ദൂരേക്ക് എവിടേലും പോയി ജോലി ചെയ്തോളാം….

ആതി : ഏട്ടാ….. ഞാൻ അങ്ങനെയൊന്നും….

മനു : ഹമ്മ്…. വേണ്ട മോളെ…. എനിക്കൊന്നും തരേണ്ട…. ഇടക്കൊന്നു എല്ലാവരെയും കാണാൻ പറ്റിയാൽ മതി…. ഒരു ഉപദ്രവും ഉണ്ടാക്കാതെ ഞാൻ പൊയ്ക്കോളാം……

അത് പറയുമ്പോൾ അവന്റെ ചങ്ക് ഇടറുന്നുണ്ടായിരുന്നു.

ആതി : ഏട്ടാ…..

മനു : എന്റെ ആതിക്ക് എന്നെ പേടിയാണ്…. അല്ലെ…

ഇത്ര നേരം പിടിച്ചു വച്ച കണ്ണുനീരെല്ലാം പുറത്തേയ്ക്ക് ചാടുവാൻ തുടങ്ങി.

ആതി : അങ്ങനൊന്നും പറയല്ലേ ഏട്ടാ….

അവൾക്ക് ഇപ്പോൾ പേടിമാറി തന്റെ പഴയ ഏട്ടനോട് ഉള്ള സ്നേഹം ഉടലെടുത്തു.

മനു : എന്റെ പെങ്ങൾ അല്ലാ….. ഭാര്യയുടെ അനിയത്തി ആണല്ലേ….. അപ്പൊ …. അപ്പൊ …. ഞാൻ നിന്റെ ഏട്ടൻ അല്ലെ ആതി…..

തകർന്ന മനസ്സുമായി അവൻ ആതിയെ നോക്കി പറഞ്ഞു.

ആതി : ഏട്ടാ…….

അവൾ ഓടിപ്പോയി മനുവിന്റെ നെഞ്ചിലേക്ക് വീണു.

മനു : ഏട്ടൻ പൊക്കോളാ…. ഞാൻ പൊക്കോളാ മോളെ…..

ആതി : ന്നെ വിട്ട് പോവോ ഏട്ടൻ…. അതിന് പറ്റോ ഏട്ടന്……..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.