?Life of pain-the game of demons 5 [Demon king] 1552

മനു : അപ്പൊ മോനെ…. റോഷ….. കാണാം….

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

റോഷൻ : പിന്നെ….. കാണാം….

അവർ പരസ്പ്പരം നോക്കി ചിരിച്ചു. റോഷൻ മനുവിന്റെ ചെവിയിൽ സ്വകാര്യം പോലെ.പറഞ്ഞു.

‘”‘ ഏട്ടാ…. താങ്ക്സ് ട്ടോ…..'””

 

മനു : എന്തടാ….

 

‘”” ഏട്ടൻ ഓടിച്ചത് അവളെ പിടിച്ച കൈ മാത്രമ അല്ല…. എന്റെ മായയെ പിടിച്ച കൈകൂടി ആണ്… ഞാൻ അത് അവളെ കൊണ്ടുപോയി കാണിക്കട്ടെ….

മനു : കാണിക്കുന്നൊക്കെ കൊള്ളാം…. പക്ഷെ എന്റെ പേര് പറയണ്ട….

റോഷൻ : ചേട്ടൻ പേടിക്കണ്ടാ…. അവൾ ആരോടും പറയില്ല… അത്രക്ക് കരഞ്ഞിട്ടുണ്ട് ആ പാവം…. എനിക്ക് പറ്റാത്തത് ഏട്ടൻ ചെയ്തു…. ഞങ്ങളിൽ നിന്നും ഈ വിവരം ആരും അറിയില്ല….

മനു : ഹമ്മ്….. എന്ന ഓക്കേ….

മായാ : എന്താ രണ്ടും കൂടി ഒരു രഹസ്യം…..

അവരുടെ അടക്കിപിടിച്ചുള്ള സംസാരം കേട്ട് മായാ ചോദിച്ചു.

അഞ്ചു : രണ്ടിന്റെ മുഖത്തും ഒരു കളളലക്ഷണവും ഉണ്ടല്ലോ…..

റോഷൻ : ഒന്നും ഇല്ലടി…. ഒന്നു കൂടുന്ന കാര്യം പറഞ്ഞതാ….

മായാ : ദേ… ഇച്ചായാ… വേണ്ടാട്ടോ….

അഞ്ചു : നീ പേടിക്കണ്ട മായെ….. അവൻ നല്ല ആളോടാ കമ്പനി ചോദിച്ചത്…. ഇതൊന്നും കൈകൊണ്ടു പോലും തൊടില്ല….

മായാ : ഹാ….. അതാ നല്ലത്…… ആണുങ്ങൾ ആയാ അങ്ങനെ വേണം…

അവർ തമ്മിൽ ചിരിച് യാത്ര പറഞ്ഞു. ആതി ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. അവളൊന്നും മിണ്ടാതെ വണ്ടിയുടെ പിൻസീറ്റിൽ പോയിരുന്നു.

അവരോട് യാത്ര ഒക്കെ പറഞ്ഞ് മനുവും അഞ്ജുവും ജീപ്പിൽ കയറി.എന്നിട്ട് പുറത്തേക്ക് വണ്ടിയോടിച്ചുപോയി.

റോഷൻ : ഡീ മായെ….

മായാ : ഹമ്മ്….

റോഷൻ : വാ ഒരു കാര്യം കാണിച്ചു തരാ…

മായാ: എന്താ ഇച്ഛായാ….

റോഷൻ :-ഇത്‌പറയാൻ ഉള്ളതല്ല…. കാണിച്ചു തരാൻ ഉള്ളതാ….. ഇങ് വാ പെണ്ണേ….

അവൻ അവളെ കൈ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോയി

***********************************************

വണ്ടിയിൽ അഞ്ജുവും മനുവും ഓരോന്ന് സംസാരിക്കുന്നുണ്ട് എങ്കിലും ആതി ഒന്നും മിണ്ടുന്നില്ല. അത് അഞ്ജുവിനെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ അവളുടെ മനസ്സിൽ എന്താണെന്ന് അഞ്ചുവിന് അറിയില്ലല്ലോ…

അഞ്ചു : ആതി……

അഞ്ചു ആതിയെ വിളിച്ചു.

ആതി : എന്താ ചേച്ചീ…….

അഞ്ചു : നീയെന്താ മിണ്ടാതെ ഇരിക്കുന്നത്….

ആതി : ഒന്നുല്ല ചേച്ചീ…..

മനു : എന്നോട് പിണങ്ങി ഇരിക്കണോ പെണ്ണേ……

ആതി : ഏഹ്…. അതൊന്നും അല്ല ഏട്ടാ…..

അവളിൽ നിന്നും വന്ന മറുപടി കേട്ട് അഞ്ചു ആകെ അത്ഭുതപ്പെട്ടു. സാധാരണ അവൾ ആരോടെങ്കിലും തെറ്റിയാൽ പെട്ടെന്നൊന്നും മിണ്ടത്തില്ല.

അഞ്ചു : ആതി…. നിനക്ക് ഏട്ടനോട് ദേഷ്യമൊന്നും ഇല്ലല്ലോ…..

ആതി : ഏയ്‌…. എനിക്കെന്തു ദേഷ്യം….

അവൾ അൽപ്പം ഭയത്തോടെ പറഞ്ഞു. അഞ്ചുവിന് അത് കേട്ട് സന്തോഷമായി എങ്കിലും മനുവിന് അത് വേദന ആണ് നൽകിയത്. കാരണം അവളുടെ മുഖത്തു ഇപ്പോൾ ഏട്ടനോടുള്ള സ്‌നേഹം അല്ല… പേടിയാണ് ഉള്ളത്….

അഞ്ചു : ഹോ…. എന്റെ പെണ്ണേ…. ഞാൻ ആകെ പേടിച്ചാണ് ഇരുന്നിരുന്നത്….

മനു : എന്താടി….

അഞ്ചു : അല്ല ഏട്ടാ…. ഈ പെണ്ണിന് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ഒന്ന് മിണ്ടിക്കാൻ ഇത്തിരി പാടാ…. എന്തൊക്കെയാ വായിനിന്നും വരാ എന്നൊന്നും പറയാൻ പറ്റില്ല…അത് കേട്ട് ഏട്ടന് വിഷമമാവുമോ എന്നായിരുന്നു എന്റെ പേടി…

മനു : അതിനെന്താ…. അവൾ കൊച്ചുകുട്ടി അല്ലെ…. എന്നെ വഴക്ക് പറയാനും തല്ലാനും ഒക്കെ അവൾക്ക് അധികാരം ഉണ്ടല്ലോ….

അഞ്ചു : മോളെ…. രാവിലത്തെ കാര്യം ആലോചിച്ച് വെറുതെ വിഷമിക്കണ്ടാ…. അതിനൊക്കെ അവർക്ക് ദൈവം കൊടുത്തോളും…

അത് കേൾക്കുമ്പോൾ അവൾ നോക്കിയത് മനുവിന്റെ മുഖത്തേയ്ക്ക് ആണ്.. ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവൻ വണ്ടിയോടിക്കുന്നു.

പെട്ടെന്നവന്റെ ഫോൺ ബെൽ അടിച്ചു.. മനു ജീപ്പ് സൈഡ് ആക്കി ഫോൺ എടുത്തു.

‘”” ഹാലോ….

ആ… അതേ….

ഒക്കെ….

അല്ല എനിക്ക് നാളെ വരാൻ പറ്റില്ല…. ഒരു 3 ദിവസം കഴിഞ്ഞ് വരാ….

ആഹ്….. ശരി……

ഇല്ല…. ഉറപ്പായും വരാം…..'””

മനു ഫോൺ വച്ചു.

അഞ്ചു : ആരാ ഏട്ടാ…..

മനു : ഷോപ്പ് തുറക്കല്ലേ…. അപ്പൊ കുറച്ച് സ്റ്റോക്ക് വാങ്ങാൻ ഊട്ടിയിൽ ഒരു കടയിൽ ഏല്പിച്ചിരുന്നു… അതിന്റെ ഓണർ ആണ് വിളിച്ചത്…

അഞ്ചു : എന്നിട്ടെന്ത് പറഞ്ഞു…

മനു : ഒരാഴ്ചക്കുള്ളിൽ വരാൻ പറഞ്ഞു…

അഞ്ചു : ഹമ്മ്…. ഇനി എന്നാ ഏട്ടാ പോണേ….

മനു : ആഹ്…. നോക്കട്ടെ…. ഒരാഴ്ച സമയം ഉണ്ടല്ലോ….

അഞ്ചു : നമുക്ക് എവിടേലും കേറി വല്ലതും കഴിച്ചാലോ… അമ്മ ഒന്നും ഉണ്ടാക്കി കാണില്ല…

മനു : ഹമ്മ്…. ഇവിടെ അടുത്ത് ഒരു കടയുണ്ട്… ഞാനും രാജീവും കേറി കഴിച്ചതാ… നല്ല ഫുഡ് ആണ്… പോയാലോ….

അഞ്ചു ;: പിന്നെ പോവാതെ….

അവർ വണ്ടി ആ ഹോട്ടലിൽ കൊണ്ടുപോയി നിർത്തി. അതിന്റെ മുന്നിൽ തന്നെ എഴുതിയിരുന്നു.

‘”‘ ഹോട്ടൽ  മുഹറം ‘””

അതിനുള്ളിൽ കേറിയപ്പോൾ തന്നെ ബില്ലിൽ ഒരു ഭായി ഇരിക്കുന്നു.

മനു : ജാഫറിക്കാ….. അസ്സലാമു വലയ്ക്കും…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.