?Life of pain-the game of demons 5 [Demon king] 1552

മനു : ഹ ഹ ഹ ഹ ഹ ഹ……

അവൻ റോഷൻ നോക്കി ചിരിക്കാൻ തുടങ്ങി.

മനു : ഞാനോ…… ഞാൻ ഒരു പാവം മനു…. അത്ര തന്നെ….. ഹ ഹ ഹ ഹ ഹ…..

റോഷൻ : പ.. പക്ഷെ…. ഇ.. ഇതൊക്കെ…..

മനു : ഏതൊക്കെ……

റോഷൻ : ഇവരെ എല്ലാം…….

മനു : ഹ ഹ ഹ ഹ ….. ഇതൊന്നും അതിന് റോഷൻ കണ്ടിട്ടപോലും ഇല്ല….. നമ്മൾ സിനിമ കാണുകയല്ലായിരുന്നല്ലോ……

റോഷൻ : പ… പക്ഷെ…

മനു :മോനെ റോഷ…. ഞാൻ നല്ലവനാ…. പക്ഷെ ഒരുപാട് നല്ലവൻ അല്ലാ….. അത് നീ എന്നും ഓർമ വച്ചോ….. അപ്പൊ.പറ…. നീ ഇവിടെ വന്നോ…..

അവന്റെ വാക്കുകൾ ഭയം എന്ന അഴക്കടലിലേക്ക് റോഷനെ തള്ളിയിട്ടു. മനുവിന്റെ ചോദ്യങ്ങൾക്ക് യാന്ത്രികമായി ഉത്തരം പറയാൻ തുടങ്ങി.

റോഷൻ: ഇ.. ഇല്ല…..

മനു : നീ വല്ലതും കണ്ടോ……

റോ: ഇല്ലാ…..

മനു : നിനക്ക് ഇനിയും കൊറേകാലം ജീവിക്കണ്ടേ……..

റോ : വേ.. വേണം…..

മ: ആഹ്…. അപ്പൊ നീ ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല….

റോ : ഹാ………

അവന്റെ മറുപടിയെല്ലാം കേട്ട് മനു തന്റെ പഴയ സ്ഥിതിയിലേക്ക്തിരിച്ചുവന്നു. അവൻ റോഷന്റെ തോളിൽ കൈ ഇട്ട് സിനിമ കാണുന്ന ഇടത്തേക്ക് നടന്നു.

മനു : നീ പേടിക്കണ്ടാ….. ഞാൻ ഇങ്ങനെയാണ്…. ചില സമയത്ത്…..

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് റോഷനിൽ ചെറിയ ആശ്വാസം ഉണ്ടാക്കി.

റോഷൻ : ഏട്ടാ…. അവരെ ഒക്കെ….

മനു : അവരെയൊക്കെ ആരെങ്കിലും പെറുക്കി കൂട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോകും…. നമ്മൾ ഇവിടെ വന്നിട്ടില്ലല്ലോ…. ഹ ഹ ഹ….


************

ആതി അഞ്ജുവിന്റെ അടുത്തേക്ക് വന്നിരുന്നു.

അഞ്ചു : ഡീ…. ഏട്ടൻ എവിടെ……

ആതി : വരുന്നുണ്ട്……

അത് പറഞ്ഞു തീരലും മനുവും റോഷനും ഉള്ളിലേക്ക് വന്നു….അവനെ കണ്ടതും അഞ്ചുവിന് സമാധാനം ആയി….

അഞ്ചു : എവിടെ ആയിരുന്നു…..

മനു : രാവിലെ കഴിച്ച ഫുഡ് പണി തന്നടി…..

അഞ്ചു : ഹമ്മ്….

അവളൊന്നു മൂളുക മാത്രം ചെയ്തു.

ആതി പടം കാണുന്നതിന്റെ ഒപ്പം ഇടക്ക് മനുവിനെ നോക്കുന്നുണ്ട്… ആ മുഖത്ത് യാതൊരു ആശങ്കയും ഇല്ല..പൂർണമായും പടം ആസ്വതിച്ചുകൊണ്ടിരുന്നു. അവളും സിനിമയിൽ മുഴുകി. അതിൽ ബേബി മോളോട് ഉള്ള ഷമ്മിയുടെ മാറ്റങ്ങളും ക്ലൈമാക്സിൽ ഷമ്മി ഹീറോ ആടാ ഹീറോ….അതിൽ ഒക്കെ മനുവിനെ അവൾ കണ്ടു.

‘ ഏട്ടൻ ആരാണ്…. പെട്ടെന്നെങ്ങനെ ഏട്ടൻ ഇങ്ങനെ മാറി…. ഇതെല്ലാം ചെയ്തിട്ടും ഒരു പേടിയോ റെൻഷനോ ആ മുഖത്തില്ലല്ലോ…. ശേരിക്കും ആരാണ് മനുവേട്ടൻ… ഈ പടത്തിലെ പോലെ മറ്റൊരു ഷമ്മി ആണോ….’

അവളിൽ പല പല ചോദ്യവും ഉടലെടുത്തു.പിന്നെ സിനിമ കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞു. എല്ലാവരും പുറത്തേക്ക് നടന്നു. അവരും നടന്നു. പുറത്ത് എത്തിയപ്പോൾ ജൻസ് ബാത്‌റൂമിൽ ആളുകൾ കൂടി നിൽക്കുന്നു.

അഞ്ചു : ഏട്ടാ…. അവിടെന്താ ആള് കൂടി നിൽക്കുന്നത്‌….

മനു : ആ…. അവിടെ പൈപ്പ് പൊട്ടിയിരുന്നു…. അത് നേരക്കാൻ ആയിരിക്കും..

അഞ്ചു : അതിനെന്തിനാ ആള് കൂടുന്നത്….

പിന്നെയും സംശയം….

മനു ; കാണാൻ ആയിരിക്കും…. നമ്മളെന്തിനാ അതൊക്കെ നോക്കുന്നത്…. അങ് നടക്ക്‌ പെണ്ണേ……

അതും പറഞ്ഞ് അവർ teater റിന്റെ വെളിയിലേക്ക് വന്നു. ആംബുലൻസ് ഒക്കെ നിൽക്കുന്നുണ്ട്.അവസാനം യാത്ര പറയാൻ ആയി മനു റോഷന്റെ അടുത്തേക്ക് പോയി.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.