?Life of pain-the game of demons 5 [Demon king] 1552

റോഷന്റെ മുഖത്തെ പേടി കണ്ട് ആതിയും അങ്ങോട്ടേക്ക് നോക്കി….

അവളുടെ ഹൃദയ മിടിപ്പ് കൂടി…… കയ്യും കാലുമെല്ലാം വിറക്കാൻ തുടങ്ങി…..തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവൾക്ക് മടിയായി….

ആദ്യമായി അവൾ പേടിയോടെ മനുവിനെ നോക്കി…. എല്ലാം കണ്ട സ്ഥിതിക്ക് ഇനി ഒന്നും മറക്കാൻ ഇല്ലെന്ന് മനസ്സിലാക്കിയ മനു നോർമലായി അവരെ നോക്കി….

മനു : ഞാൻ വരുമായിരുന്നല്ലോ…. പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്…..

അവൻ വളരെ സാധാരണമായി അവരോട് ചോദിച്ചു. അഞ്ചു എന്തുകൊണ്ട് പേടിച്ചു എന്നത് ആതിക്ക് മനസ്സിലായി….ഭയത്താൽ അവൾക്ക് സംസാര ശേഷി നഷ്ടമായി.

മനു : ആതി……

അവൻ ആതിരയെ വിളച്ചു… അവൾ വിറയലോടെ അവനെ നോക്കി.

മനു : എന്തായാലും കണ്ടു…. ഇങ് വാ….

അവൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി…..എന്നിട്ട് ഷാഫിറിന്റെ അടുത്തേക്ക് പോയി….
മനു : ദാ… നിന്നെ പിടിച്ചവന്റെ കൈ….

അതും പറഞ്ഞ് അവൻ ഷാഫിറിന്റെ w ആയി ഒടിഞ്ഞ കൈ കാണിച്ചു.

ആതി : അമ്മേ…..

അവൾ പേടിച്ച് മനുവിന്റെ പിന്നിലേക്ക് മുഖം പൂഴ്ത്തി.

ആതി : ഏട്ടാ….. വാ…. പോവാം….. എനിക്ക് പേടിയാവുന്നു……

അവൾ പേടിച്ചുകൊണ്ട് അവനോട് പറഞ്ഞു.

മനു : പേടിയോ….. എന്തിന്…..

ആതി :എനിക്ക് ഇതൊന്നും കാണാൻ പറ്റില്ല…. വാ പോവാം…..

അവളവനോട് കെഞ്ചി.

മനു : ഹ ഹഹ ….. നീയല്ലേ…. ഡോക്ടർ ആവാൻ പോകുന്നത്…. ഇതൊക്കെ പേടിച്ചാലോ…..

അവൻ വളരെ നിസ്സാരമായി അവളോട് പറഞ്ഞു.

ആതി : ഏട്ടാ….. പ്ളീസ്…… എനിക്ക് വയ്യ…. പോവാം…..

അവൾ ഇടറിയ ശബ്ദത്തിൽ അവനോട് പറഞ്ഞു.

മനു : ഹമ്മ്…. ശരി…. വാ……

അവൻ അവളെ പിടിച്ച് പുറത്തേക്ക് നടന്നു…റോഷൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവിടെ നിൽക്കുകയാണ്…

മനു : നീ ചേച്ചിയുടെ അടുത്തേക്ക് പൊയ്ക്കോ…. പിന്നെ ഇതൊന്നും ചേച്ചി അറിയരുത്….. മനസ്സിലായോ……

ആതി : ഹമ്മ്…..

അതും പറഞ്ഞ് അവൾ teater ലേക്ക് നടന്നു. കാല് മുതൽ തലവരെ ഒരു മരവിപ്പാണ് അവൾക്ക്…. എങ്ങനെയൊക്കെയോ അവൾ നടന്നുനീങ്ങി.

മനു : റോഷ……

മനു റോഷനേ വിളിച്ചു….

റോഷൻ: എ.. എന്താ…..

മനു : പേടിയുണ്ടോ…….

റോഷൻ : അ.. ആഹ്……

മനു : ഹമ്മ്….. പേടി വേണം….. പ്രത്യേകിച്ച് കാലനെ……

റോഷൻ : നി..നിങ്ങൾ ആരാ…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.