?Life of pain-the game of demons 5 [Demon king] 1552

ഷാഫിർ : അ.. ആഹ്….

മനു : നീ കൊന്നിട്ടുണ്ടോ….. കൊല്ലിച്ചിട്ടുണ്ടോ എന്നല്ല…. കൊന്നിട്ടുണ്ടോ എന്നാണ്….

ഷാഫിർ : ഇ.. ഇല്ല….. ഞ..ഞാൻ കൊന്നിട്ടില്ല.

മനു : ദേ…. എന്നോട് കള്ളം പറഞ്ഞാ ആ പൈപ്പ് ഊരി തലമണ്ട അടിച് പൊട്ടിക്കും…..

മനു അവനു നേരെ അലറി…

ഷാഫിർ : അയ്യോ… എന്നെ ഒന്നും ചെയ്യല്ലേ…. ഞാൻ കൊന്നിട്ടുണ്ട്…… കൊന്നിട്ടുണ്ട്….

മനു : എത്ര പേരെ …..

ഷാഫിർ : 4 പേരെ……

മനു : നാല് പേരോ…..

അതും പറഞ്ഞ് മനു അവന്റെ സാമനത്തിൽ മുറുകെ പിടിച്ചു.

‘””‘ ആ……… ‘”

വേദനയിൽ അവൻ അലറാൻ തുടങ്ങി.

മനു : എന്നോട് കള്ളം പറയുന്നോ…….

ഷാഫിർ : സത്യമാ ചേട്ടാ….. പിടി വിട്….. എന്റെ കൈകൊണ്ട് 4 പേരെ മരിച്ചിട്ടുള്ളൂ…. ബാക്കിയൊക്കെ ആളെ വിട്ടാണ്……

മനു അവനിൽ നിന്നും പിടിവിട്ടു. വേദനയിൽ സാമാനവും ചുറ്റിപ്പിടിച് ചുരുണ്ടു കിടന്നു.

മനു : ആ…. പറ…. എങ്ങനെ ഒക്കെ…. തെളിച്ചു പറഞ്ഞോ…..

ഷാഫിർ : ആദ്യത്തെ കൊല കോളേജിൽ വച്ചാണ്… ഒരു പെണ്ണിനെ തൊട്ടതിന് അവളുടെ കാമുകൻ എന്നെ തല്ലി.. അവനെ ഞാൻ രാത്രി ഒറ്റക്ക് കിട്ടിയപ്പോൾ കമ്പികൊണ്ട് തലക്കടിച്ചു കൊന്നു….

പിന്നെ ഞങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നത് ഒരു പെണ്ണ് കണ്ടു…. അവൾ അത് റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞപ്പോൾ വാട്ടർ ടാങ്കിന്റെ മുകളിൽ നിന്നും വലിച്ചു താഴെയിട്ടു കൊന്നു.

പിന്നെ ഒരു 17 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു

അവസാനമായി ഏട്ടന്റെ ഒരു കൊട്ടേഷൻ ഏറ്റെടുത്ത് അയാളുടെ കഴുത്തിൽ കത്തിയിറക്കി കൊന്നു.

മനു : ശേ…. ശേ…. നിർത്ത്…. നിർത്ത്….. ഇതിനെയാണോ കൊല എന്നൊക്കെ പറയുന്നത്…. ഛേ…… ആ പേരിനു പോലും കളങ്കം ആണല്ലോ……

ഷാഫിർ  : ചേട്ടാ… ഇനി എന്നെ വെറുതെ വിട്ടുടെ…..

മനു : ഹാ…. മിണ്ടാതെ കിടക്കട അവടെ…. നിന്റെ കൊലക്കഥ ഞാൻ കേട്ടില്ലേ…. നിനക്ക് എന്താണ് കൊലപാതകം എന്നറിയോ….

ഷാഫിർ : ഒ..ഒരാളെ കൊല്ലുന്നതല്ലേ…

അവൻ പേടിയോടെ മറുപടി പറഞ്ഞു.

മനു : ഹാ… അത് ലോ വേർഷൻ… ഈ കൊല്ലുമ്പോൾ ഒരു തരം ലഹരി കിട്ടും … അത് അനുഭവിച്ചിട്ടുണ്ടോ….

മനുവിന്റെ സംസാര രീതിയും ഭാവവും പാടേ മാറിയിരുന്നു….ഷാഫിറിന് ശരീരം ആകെ മരവിച്ചാണ് ഇരിക്കുന്നത്….

മനു :  ചുറ്റിക കൊണ്ട് തലക്കടിക്കുമ്പോൾ തലയോട്ടി പൊളിയുന്ന ഒരു ശബ്ദം ഉണ്ട്… ഹാ… അത് അനുവുഭവിച്ചിട്ടുണ്ടോ…

ഷാഫിർ പേടിയോടെ ഇല്ലായെന്നും തലയാട്ടി കണിച്ചു.

‘”” ഇരയെ കെട്ടിത്തൂക്കി കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച് അവന്റെ ശരീരത്തിലെ ചോര മുഴുവൻ വാർന്ന് പോയി മരിക്കുന്ന രംഗം കണ്ണടക്കാതെ കണ്ടിട്ടുണ്ടോ……'””

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.