?Life of pain-the game of demons 5 [Demon king] 1552

അവളുടെ മനസ്സിൽ മനുവിനോടുള്ള വെറുപ്പ് കൂടുകയും ചേച്ചിയുടെ കരച്ചിൽ കണ്ട് സങ്കടം സഹിക്കാനും പറ്റാതെ ആയി.

ആതി : റോഷൻ ചേട്ടാ…..

അവൾ അപ്പുറത്ത് ഇരിക്കുന്ന റോഷനെ വിളിച്ചു.

റോഷൻ : ആഹ്….

ആതി : എന്റെ ഒപ്പമൊന്ന് വരോ….മനു ഏട്ടനെയൊന്ന് നോക്കാൻ ആണ്….

റോഷൻ : എന്നാ വാ…. നോക്കിയേച്ചും വരാ…

അതും പറഞ്ഞ് അവൻ സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ആതി എഴുന്നേൽക്കുമ്പോൾ അഞ്ചു അവളുടെ കയ്യിൽ പിടിച്ചു. അവൾ ചോദ്യ ഭാവേന അഞ്ജുവിനെ നോക്കി.

അഞ്ചു : നീ എന്നോട് പറഞ്ഞ പോലെ ഏട്ടനോട് പറയരുത്…. തകർന്ന് പോകും ആ പാവം…. നിന്നെ അത്രക്ക് ഇഷ്ട്ടാ….

ഇടറിയ ശബ്ദത്താൽ അഞ്ചു അവളോട് പറഞ്ഞു.

ആതി : ഹമ്മ്………

ഒന്ന് മൂളുക മാത്രം ചെയ്ത് അവൾ പുറത്തേക്ക് വന്നു.
******************÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പതിയെ അവന്റെ കണ്ണുകൾ തുറന്ന് വന്നു….താൻ കമിഴ്ന്ന് കിടക്കുകയാണ്. പൊട്ടിയ പൈപ്പിൽ വെള്ളം അവിടമെങ്ങും ഉണ്ടായിരുന്നു. വെള്ളത്തിനു. ചോരയുടെ നിറം. തന്റെ കൂട്ടുകാർ ഓരോർത്തരും ഓരോ ഭാഗത്തായി കിടക്കുന്നു. തലയുടെ ഒരു ഭാഗം വീങ്ങിയിരിക്കുന്നു. അവന്റെ കൈ പതിഞ്ഞ ഭാഗമാണ്. തലക്ക് ഭാരം കൂടിയ പോലെ.അവൻ പതിയെ തിരിഞ്ഞു നോക്കി. മനു വാഷ് ബൈസനിൽ കയ്യിലെ ചോര കളയുകയാണ്.

മനു : ഹാ….. ഇത്ര പെട്ടെന്ന് എഴുന്നേറ്റോ…..

അവന്റെ അനക്കം തിരിച്ചറിഞ്ഞ മനു അവനോട് ചോദിച്ചു. മനുവിന്റെ സാനിധ്യം അവനെ കൂടുതൽ ഭീരു ആക്കി.

മനു : ഞാൻ വിളിക്കാൻ തുടങ്ങായിരുന്നു… അപ്പോഴാ കയ്യിലും ദേഹത്തും ഒക്കെ ചോര…. ഷർട്ട് ഊരിയത് നന്നായി….. ഇല്ലെങ്കിൽ അമ്മയെന്നെ കൊന്നേനെ…..

അവൻ പേടിയോടെ മനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി.

മനു : എന്താ ചെയ്യാ….. ഒരു തല്ലുണ്ടാക്കി കുറച്ച് നാളായി…. നിങ്ങൾ ആണെങ്കിൽ എന്നെ ഒന്ന് ക്ഷീണിപ്പിക്കുക പോലും ചെയ്തില്ല.

ഷാഫിർ : എ… എ.. എന്നെയൊന്നും ചെയ്യരുത്…….

മനു : ദേ പിന്നേം….. എടാ കെഴങ്ങാ…. നിനക്ക് എന്നോട് വേറെയൊന്നും പറയാനില്ല….വല്യയിടക്ക് പെണ്ണുങ്ങളെ കേറിപ്പിടിക്കുകയും കുട്ടികളെ കരയിക്കുകയും ഒക്കെ ചെയ്തപ്പോ ഞാൻ എന്തോ വിചാരിച്ചു….. ഈ ചങ്ക് മൊത്തം ചക്കപൂഞ് ആണല്ലോ…..

ഷാഫിർ : ഹ…. ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല….

മനു : ഛേ…. ഇവനെ കൊണ്ട്…..നിന്നോട് ഞാൻ ചെയ്യല്ലെന്നു പറഞ്ഞോ……

ഷാഫിർ : ഇ.. ഇല്ല…….

മനു : അങ്ങോട്ട് വരുന്ന ചോദ്യത്തിന്റെ ഉത്തരം ഇങ്ങോട്ട് കിട്ടിയാൽ മതി….. കേട്ടോടാ… ഷാഫിർ മോനെ…….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.