?Life of pain-the game of demons 5 [Demon king] 1552

ആ ക്ലോസെറ്റ് തവിട് പൊടിയായി….അതിന്റെയൊപ്പം അവന്റെ തലയിലൂടെ പൈപ്പ് പൊട്ടിയ പോലെ ചോര ഒലിക്കാൻ തുടങ്ങി.

ഇതെല്ലാം സെക്കന്റുകൾ കൊണ്ടാണ് നടന്നത്. ഷാഫിറും കൂട്ടരും ഇത്‌കണ്ട് ആകെ ഞെട്ടിതരിച്ചാണ് നിൽക്കുന്നത്.കാരണം.സമർ കാഴ്ചയിൽ അത്ര ബലശാലിയാണ്..

മനു താഴെ രക്തം ഒലിച് കിടക്കുന്നവന്റെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.

മനു : നിന്നോടല്ലേടാ ഈ സാനം ആരോഗ്യത്തിനു നല്ലതല്ല എന്ന് പറഞ്ഞത്…. എന്നിട്ട് നീ അത് എന്റെ മുഖത്തേക്ക് ഊതുന്നോ……

അത്രയും പറഞ്ഞ് മനു ആ പൊട്ടിയ ടോയ്ലറ്റിന്റെ അടുത്തുള്ള ടോയ്ലറ്റിലേക്ക് ഒന്നുകൂടി അവന്റെ തല കൊണ്ടുപോയി ഇടിപ്പിച്ചു…

അതോടു കൂടി അവന്റെ ബോധം പോയി.
അവിടം മൊത്തം അവന്റെ ചോര ആയിരുന്നു.ഷാഫിറും കൂട്ടരും പേടിയോടെ മനുവിനെനോക്കി

മനു തിരിഞ്ഞ് നിന്ന് തന്റെ ഷർട്ടൂരി അവിടെയുള്ളൊരു ഹങ്കറിൽ തൂക്കി. പരുന്തിന്റെ ചിത്രം പച്ചകുത്തിയ അവന്റെ പുറംഭാഗം മസിലുകൾ ഒത്തുകൂടി വലിഞ്ഞു മുറുകി.പേടിയുള്ള കണ്ണുകളുമായി അവർ അവനെ നോക്കി നിന്നു.
മനു പതിയെ അവർക്കുനേരെ തിരിഞ്ഞു നോക്കി.. ആ മുഖത്ത് ഇപ്പോഴും മായാത്ത അവന്റെ ചിരി ഉണ്ടാട്ടിരുന്നു.

മനു : ഷർട്ടിൽ ചോരയൊക്കെ ആയ ‘അമ്മ വഴക്ക് പറയും വേറൊന്നും വിജരിക്കല്ലേ…..

അവൻ അവരെ നോക്കി പറഞ്ഞു…

ഷാഫിർ : നീ ആരാ……

ഷാഫിർ ഭയത്തോടെ അവനോട് ചോദിച്ചു.

മനു : ശേ….. ഇതല്ല…. ഈ ഡയലോഗ് നീ അവസാനം പറയേണ്ട ഒന്നാണ്…. ഇപ്പൊ അതല്ല പറയേണ്ടത്…..

ഷാഫിർ : എ… എന്താ……

അവൻ വിക്കി വിക്കി ചോദിച്ചു…

മനു : എന്റെ ഈശ്വരാ….. ഇവന്മാർക്ക് ഇതൊന്നും അറിയില്ലേ…. ഈ സിനിമയിൽ ഒക്കെ പറയല്ലേ…. എന്താ അത്…….. ഹാ…… തല്ലി കൊല്ലടാ അവനെ….. അത് പറയുന്നില്ലേ………. ഹ ഹ ഹാ……..

അതും പറഞ്ഞ് മനു ചിരിക്കാൻ തുടങ്ങി.

ഷാഫിർ എവിടെനിന്നോ വന്ന ധൈര്യത്തിൽ വിളിച്ചു പറഞ്ഞു..

‘”” നോക്കി നിക്കാതെ പോയി കൊല്ലടാ അവനെ….'””

അവന്റെ കൂട്ടത്തിലെ ഒരുത്തൻ മനുവിന്റെ നേരെ ഓടിയെത്തി. അവന്റെ കൈകൾ അവനെ പിടിക്കുവാൻ വന്നതും മനു ഒഴിഞ്ഞു മാറി.

അവൻ കുറ്റിയിട്ട ഡോറിൽ പോയി തല ഇടിച്ചു.

 

മനു : തല്ലാൻ പറഞ്ഞുവിട്ടിട്ട് കോമഡി കളിക്കുന്നോ…………

മനു അവനെ നോക്കി അലറി … എന്നിട്ട് അവന്റെ ഇടത്തെ കാൽമൊട്ടിന്റെ ഭാഗത്ത്‌ ആഞ്ഞു ചവിട്ടി.

ആ നേരത്തു വെറും മരവിപ്പ് മാത്രമാണ് അവന് അനുഭവപ്പെട്ടത്… അടികൊണ്ടവൻ തല താഴ്ത്തി താഴ്ത്തി തന്റെ കാലിലേക്ക് നോക്കി.

 

ആ കാൽ ഒടിഞ്ഞ് പുറകോട്ട് തൂങ്ങി കിടക്കുന്നു.

‘””” ആ………………………. ‘””

വേദനയിൽ അവൻ അവൻ അലറാൻ തുടങ്ങി.പെട്ടെന്ന് മനു അവന്റെ കഴുത്തിൽ പിടിച്ചു പൊക്കി. അയാളുടെ കാലുകൾ മുകളിലേക്ക് പൊങ്ങി. ആ കരച്ചിൽ കഴുത്തിൽ പിടിച്ചിരിക്കുന്ന മനുവിന്റെ കൈകളിൽ ഒതുങ്ങി.

ശ്വാസം കിട്ടാതെ അവൻ പിടയാൻ തുടങ്ങി.

മനു : ഒച്ച വച്ച് ആളെ കൂട്ടുന്നോ നായെ…. ഞാൻ ഇപ്പോൾ അല്ലെ തുടങ്ങിയത്……. അപ്പോഴേക്കും നീ അത് അവസാനിപ്പിക്കുന്നോ….. ഇതിന്റെ ലഹരി എന്താന്ന് അറിയോടാ നിനക്ക്…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.