?Life of pain-the game of demons 5 [Demon king] 1552

അവിടെയുള്ളവർ ആ gunshot കിട്ടിയവനെ ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതെല്ലാം കണ്ട് ശിവ ആകെ ഭയന്നാണ് നിൽക്കുന്നത്.

ശിവ : ഭായ്…..

അവൻ സിംഗരയെ വിളിച്ചു.

ശിവ : ഇങ്കെ എന്ന താ നടക്കിറത്… അവരെല്ലാം യാര്…..

സിംഗര: അവരെല്ലാം ആരെന്നതിൽ പ്രസക്തിയില്ല… നീ അവരോട് പറഞ്ഞ സമയത്ത് ജോലി തീർത്തു കൊടുക്കണം… ഇല്ലെങ്കിൽ നിന്റെ ജീവന് തന്നെ ആപത്താണ്….

അത്രയും പറഞ്ഞ് സിംഗര ഉള്ളിലേക്ക് നടന്നു പോയി.

ശിവ ആകെ ഭയത്തിലാണ്. ബാഗിൽ നിന്നും കമ്പ്യൂട്ടറും സാധാനങ്ങളും വേഗത്തിൽ പുറത്തെടുത്തു സെറ്റ് ചെയ്ത് അവന്റെ ജോലി അവൻ ആരംഭിച്ചു.

****************************************

സ്ക്രീനിൽ ഇന്റർവെൽ എന്നെഴുതി കാണിച്ചപ്പോൾ teater നുള്ളിൽ എങ്ങും വെളിച്ചം പരന്നു. ഷാഫിറും കൂട്ടുകാരും സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. നേരെ പോയി നിന്നത് പെണ്ണുങ്ങളുടെ ടോയ്ലറ്റിന്റെ മുന്നിൽ ആണ്.

അവിടെ വരുന്ന ചില പെണ്ണുങ്ങളെ തോണ്ടുവാനും അശ്ലീലം പറയാനും ഒക്കെ തുടങ്ങി….പേടിയിൽ ആരും അവരോട് പ്രതികരിക്കാതെ നിന്നു. പലരും അവിടുന്ന് ഓടി മാറി…  ചിലർ അവിടേക്ക് പോകാതെ ഇരുന്നു. എല്ലാവർക്കും പേടി മാത്രം…

 

അതിലെ പോകുന്ന കൊച്ചു കുട്ടിയെ വരെ അവർ വെറുതെ വിട്ടില്ല. അതിനെ വരെ കരയിച്ചു സന്തോഷം കണ്ടെത്തി. കുറച്ചു കഴിഞ്ഞപ്പോ ഷോ തുടങ്ങി. പുറത്തു നിന്നവർ മുഴുവൻ ഉള്ളിലേക്ക് കയറിതുടങ്ങി. പക്ഷെ ഷാഫിറും കൂട്ടരും ടോയ്ലറ്റിലും പോയി….ഷോ തുടങ്ങിയത് കാരണം എല്ലാവരും പോയിരുന്നു…. അതുകൊണ്ട് അവിടെ ആരും ഇല്ലായിരുന്നു…

അവർ അതിന്റെ ഉള്ളിൽ കയറി അരയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു.

‘”” നല്ല ഫ്രഷ് സാധനം ആണെന്ന ജോയ് പറഞ്ഞത്… ഉണക്കി കവറിൽ ആക്കിയിട്ട് ഒരാഴ്‌ച ആയിട്ടെ ഉള്ളുത്രേ…'”

അവരിലെ ഒരുത്താൽ പറഞ്ഞു…

ഷാഫിർ:നിന്ന് വാജകമടിക്കാതെ ഇങ് എടുക്ക് ***…..

‘”” ഡാ…. ആരെങ്കിലും വരോ….””

ഷാഫിർ : വന്ന എനിക്ക് *****…..

അവർ ആ പാക്കറ്റിൽ സാധനം ഒരു കടലാസിലേക്ക് കൊട്ടി. അതിന് ശേഷം അതിലെ ചെറിയ കുരു എല്ലാം പെറുക്കി കളഞ്ഞു…. വേറൊരാൾ പോക്കറ്റിൽ നിന്നും കുറച്ച് rolling papper എടുത്ത് ആ സാധനം അതിൽ ഇട്ട് ചുരുട്ടാൻ തുടങ്ങി. ചുരുട്ടി കഴിഞ്ഞ് അതിന്റെ അറ്റം നാക്കുപയോഗിച് നക്കി ഒട്ടിച്ചു. അങ്ങനെ ഒരു 6 ചുരുട്ട് ഉണ്ടാക്കി എല്ലാവരും ഓരോന്ന് എടുത്ത് കത്തിച്ചു. അവർ ആദ്യ പഫ് എടുത്തപ്പോൾ തന്നെ ആ ടോയ്ലറ്റ് മുഴുവൻ പുകമായമായി.

റ്റിക് ടക്……..

വാതിൽ കുറ്റിയിടുന്നതിന്റെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞ് നോക്കിയത്. വാതിലിന്റെ അടുത്ത് ഒരു നീല ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരാൾ ചാരി നിൽക്കുന്നു.
ഷാഫിർ : ഏതവനാട അത്……

അവൻ ആ വാതിലിൽ ചാരിനിൽക്കുന്നവനെ നോക്കി വിളിച്ചു.

അവനിൽ നിന്നും ഒരു മറുപടിയും വന്നില്ല.

‘” ഡാ….. അത് രാവിലെ ആ രണ്ട് പീസുകളുടെ ഒപ്പം വന്നവൻ അല്ലെ….'””

ഷാഫിർ അയാളെ ഒന്ന് നേരെ നോക്കി…. അത് മനു ആയിരുന്നു.

ഷാഫിർ : എന്താടാ ഇവിടെ…… അവളുമാരെ കൂട്ടികൊടുക്കാൻ വന്നതാണോ……

അവൻ വിളിച്ചു ചോദിച്ചു… അത് കേട്ട് അവരുടെ കൂടെയുള്ളവർ ചിരിക്കാൻ തുടങ്ങി.പക്ഷെ മനുവിൽ നിന്നും യാതൊരു പ്രതികരണവും ഇല്ല…..

ഷാഫിർ: എന്താടാ നോക്കുന്നെ…..

മനു : ഇതൊക്കെ വലിക്കുന്നത് ശരീരത്തിന് കേടല്ലേ ചേട്ടന്മാരെ………

നീണ്ട നിശ്ശബ്ദതക്ക് ശേഷം അവൻ സംസാരിച്ചു. മുഖത്തു ഒരു ചിരിയോടെ…

ഷാഫിർ : നീ എന്താടാ എന്നെ പഠിപ്പിക്കാൻ വന്നതാണോ….

മനു :  ആഹ്…. ഇന്ന് ഈ ചേട്ടൻ ചിലത് പഠിക്കും…..

ഷാഫിർ: ആഹാ….. ഡാ…. കേട്ടോ…. ഹീറോ തല്ലുണ്ടാക്കാൻ വന്നതാ……

അവനും അവന്റെ കൂട്ടാളികളും മനുവിനെ നോക്കി ചിരിക്കാൻ തുടങ്ങി.

‘”” ഡാ മോനെ….. വെറുതെ തടി കേടാകാതെ അവടെ പോയി സിനിമ കണ്ടോ…..'”

”” വേണേൽ ഒരു പഫ് എടുത്ത് പൊയ്ക്കോ…..””

‘””‘ അധികം ഷോ കാണിക്കാതെ ഇറങ്ങി പോടാ….. ‘””

അവർ മനുവിനെ പലതും പറഞ്ഞു കളിയാക്കി. പക്ഷെ ഒരു ഭാവ ഭേതവും ഇല്ലാതെ ചുണ്ടിലെ മായാത്ത ചിരിയിമായി അവരെ തന്നെ നോക്കി നിന്നു.

ഷാഫിർ : ഡാ സമറെ….. അവനെ ഇങ്ങോട്ട് പിടിച്ച് കൊണ്ടുവാ…. കുറച്ച് അഹങ്കാരം ഉണ്ടവന്… അതൊന്ന് തീർത്തു കൊടുക്കണം.

ഷാഫിർ അവന്റെ കൂടെ ഉള്ള ഒരുത്താനോട് പറഞ്ഞു.
6 അടി പൊക്കവും നല്ല ഉറച്ച ജിം ബോഡിയുമാണവന് ഉള്ളത്….അവൻ വായിലെ ബീഡി വലിച്ചുകൊണ്ട് മനുവിന്റെ അടുത്തേക്ക് വന്ന്. ഉള്ളിലേക്ക് എടുത്ത ആ കഞ്ചാവ് പോക അവൻ മനുവിന്റെ മുഖത്തേക്ക് ഊതി…

മനുവിന്റെ ഷർട്ടിന്റെ കോളറിൽ അവന്റെ കൈ പതിഞ്ഞു.

‘”‘ എന്താടാ നോക്കുന്നെ…… ഇങ്ങോട്ട് വാടാ….'””

അത് പറഞ്ഞു തീരലും മനുവിന്റെ കായ്കൾ അവന്റെ കയ്യിന്റെ പിന്നിലൂടെ കൊണ്ടുപോയി അവന്റെ പിൻകഴുത്തിൽ പിടിച്ച് വേഗത്തിൽ അടുത്തുള്ള യൂറിന് ടോയ്‌ലറ്റിൽ കൊണ്ടുപോയി ശക്തിയായി തലയിടിപ്പിച്ചു.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.