?Life of pain-the game of demons 5 [Demon king] 1552

അവർ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനും ഒരു പെണ്കുട്ടിയും നിൽക്കുന്നു.

‘” നിങ്ങൾ ഇവിടെ വരുന്നത് ആദ്യമായിട്ട് ആണല്ലേ…..'”

മനു: ഹമ്മ്…..

‘” പ്രതികരിക്കാത്തത് നന്നായി….. അവരൊക്കെ വലിയ ടീം ആണ്…..

മനു: അവരെ അറിയോ…..

‘” അറിയാം…. ഞങ്ങൾക്കും ഇതിന് മുമ്പ് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്…. ആ ചുരുണ്ട മുടിയുള്ളോൻ ആണ് അവരുടെ മെയിൻ. ഷാഫിർ….. ഇവിടെ കോട്ടേഷനും ബ്ലൈടും ഒക്കെ നടത്തുന്ന സാലിഹിന്റെ അനിയൻ ആണ്…. മിക്ക ദിവസവും ഇവിടെ പ്രശനം ഉണ്ടാക്കും…

മനു: സാലിഹ്…… അത് മുമ്പ് പലിശ ബിസിനസ് ഉണ്ടായിരുന്ന അക്ബറിന്റെ മകൻ അല്ലെ…..

”’ ആഹ്…. അത് തന്നെ….. അയാൾ ഇപ്പൊ ബിസിനസ്സ് ഒക്കെ നിർത്തി. അയാളുടെ മോൻ ആണ് ഇപ്പോൾ അതൊക്കെ നോക്കി നടക്കുന്നത്.

മനു: ആരും പോലീസിൽ ഒന്നും പരാതിപ്പെട്ടില്ലേ……

‘”‘ പൊലീസിസോ….. അതൊക്കെ അവരുടെ കയ്യിൽ ആണ്. നല്ല പാർട്ടി സപ്പോർട്ട് ഉള്ള ടീമാ…. അതിന്റെ നെകിളിപ്പാണ് ഈ ഷാഫിറിന്…

മനു: ഹമ്മ്…. ഒന്നും ചെയ്യാഞ്ഞത് നന്നായി അല്ലെ….

മനു അത് പറഞ്ഞപ്പോൾ ആതിക്ക് അവനോടുണ്ടായിരുന്ന പുച്ഛവും വെറുപ്പും ഇരട്ടിയായി.

‘”” അതേ ബ്രോ…. ഒരു ദിവസം ഇവളോട് ഇതുപോലെ ഒക്കെ പെരുമാറിയപ്പോൾ ഞാൻ ഒന്ന് പ്രതികരിച്ചതാ…. എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി….. പേടിയാണ് എല്ലാവർക്കും….. നമുക്ക് നമ്മൾ തന്നെ അല്ലെ ഉള്ളു……

മനു അവന്റെ കൂടെ ഉള്ള പെണ്ണിനെ നോക്കി. അവൾ അൽപ്പം ദയനീയമായി അവനെ നോക്കി ചിരിച്ചു…ആ മുഖത്ത് ഇപ്പോഴും ഭയവും സങ്കടവും ഒക്കെ ഉണ്ട്…

മനു: ആഹ്….. അതും ശരിയാ…. നമ്മൾ നമ്മളെ സൂക്ഷിച്ചാൽ തടി കേടാകാതെ നോക്കാം…

‘”‘ അതേ ബ്രോ…. ഇവരുടെയൊന്നും മുന്നിൽ പോയി പെടാതെയിരുന്നാൽ മതി…. അത്രേ നമ്മളെകൊണ്ട് പറ്റു…. വേറെ വഴിയൊന്നും ഇല്ല…..

മനു: ഹമ്മ്….

‘” പിന്നെ ബ്രോ എന്റെ പേര് റോഷൻ…. ഇത്‌ മായാ….

അവർ സ്വയം പരിചയപ്പെടുത്തി. മനു രണ്ടുപേരെയും നോക്കി ചിരിച്ചു.

 

മനു: ഇത് എന്റെ ഭാര്യ …. അഞ്ജലി…
പിന്നെ ഇത് എന്റെ പുന്നാര പെങ്ങൾ … ആതിര….
പിന്നെ എന്റെ പേര് മനു

മനു സ്വയം പരിജയൽപെടുത്തി.

ആതി: ഞാൻ ഈ ചേച്ചിയുടെ പെങ്ങൾ ആണ്…
അല്ലാതെ….

അഞ്ചു : ആതി……

ആതി കുറച്ച് അമർഷത്തോടെ പറഞ്ഞു. പക്ഷെ അഞ്ചുവിന് അത് വല്ലാതെ വേദനിച്ചു.അവൾ മനുവിന്റെ മുഖത്തേക്ക് ഒന്നു നോക്കി. അവന് വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.

മനു: അതേ…. എന്റെ ഭാര്യയുടെ അനിയത്തി ആണ്…

അവൻ അതേ വേഗതയിൽ തിരിച്ചടിച്ചു.

റോഷൻ :'”” നിങ്ങൾ പോവാണോ…. അതോ സിനിമ കാണാൻ ഉണ്ടോ….. ‘””

മനു: പിന്നെ ഇല്ലാതെ…

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.