?Life of pain-the game of demons 5 [Demon king] 1552

ഇതെല്ലാം ഒരു ഞെട്ടലോടെ ആണ് അവൾ നോക്കിക്കണ്ടത്….അവനിൽ നിന്നും എന്തോ നഷ്ട്ടപ്പെട്ട പ്രതീതിയാണ് അവൾക്ക് തോന്നിയത്…
അഞ്ജുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ നേടുവീർപ്പും ഉയർന്നു….

ആതി: ഏട്ടാ… അവർ…..

മനു : ഒരു അവരും ഇല്ല…. നീ വാ…

അവൻ ആതിയുടെ കൈ പിടിച്ച് പുറകോട്ട് നടന്നു.

‘”” ഹാലോ….. ഹീറോ….. ഞങ്ങളെ തല്ലുന്നില്ലേ……

അവരിൽ ഒരുവൻ വിളിച്ച് പറഞ്ഞു. ആതിയിൽ അഭമാന ഭാരം തളം കെട്ടി. മനു അവളുടെ കയ്യിൽ പിടിച്ചതിനു പോലും അരിശം തോന്നി.

 

‘” ഡാ…. രണ്ടിനെയും താങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒന്നിനെ തന്നെരു…. ഉപയോഗിച്ച് തിരിച്ചു തരാ…..

അതിലെ ഒരുവൻ വിളിച്ച് ചോതിച്‌ ചിരിക്കാൻ തുടങ്ങി. ആതി അവർക്ക് മറുപടി കൊടുക്കാൻ തിരിങ്ങാതും മനു കൂടുതൽ ബലത്തിൽ അവളെ കൊണ്ടുപോയി.

ആതി: ഏട്ടാ…… അവർ പറഞ്ഞതൊന്നും ഏട്ടൻ കേൾക്കുന്നില്ലേ……

മനു: നടക്ക്‌ മുന്നോട്ട്…..

അവൻ അൽപ്പം സ്വരം കടുപ്പിച്ച് അവളോട് പറഞ്ഞു. അത് കേട്ടതോടെ മുഖം കുനിച്ച് ഒന്നും പറയാതെ മുന്നോട്ട് നടന്നു  പോകും മുമ്പ് മനുവിന്റെ ചെകുത്താൻ കണ്ണുകൾ അവരെ നോക്കി ചിരിച്ചു. വളരെ ക്രുതിരമായ ഒരു ചിരി.

അവർ അവിടെനിന്ന് കുറച്ച് അപ്പുറത്തേക്ക് മാറിനിന്നു. അഞ്ചുവിന് സങ്കടവും സമാധനും എല്ലാം ഉണ്ടായിരുന്നു.

അഞ്ചു: നമുക്ക് വീട്ടിൽ പോവാ ഏട്ടാ….

മനു: എന്തിന്…….

അഞ്ചു: ഇനി ഇവിടെ നിൽക്കുന്നതെന്തിനാ….

 

മനു: രാവിലെ തന്നെ കെട്ടിയൊരുങ്ങി പോന്നത് തിരിച്ച് പോകാൻ അല്ല….. വന്ന സ്ഥിതിക്ക് ഇനി സിനിമ കണ്ടേ പോകുന്നുള്ളൂ….

 

ആതി: എനിക്ക് വീട്ടിൽ പോയാൽ മതി….. മതിയായി ഏട്ടന്റെ ഒപ്പം പുറത്ത് വന്നത്.

ആതി കുറച്ച് അരിശമായി മനുവിനോട് പറഞ്ഞു.

അഞ്ചു: ആതി…….

ആതി: ഇതൊക്കെ കേട്ടിട്ടും ഏട്ടന് ഒന്ന് പ്രതികരിക്കാൻ പോലും പറ്റില്ലല്ലേ….എട്ടനൊരു ആണല്ലേ…

മനു: പല ഇടതും ഇതുപോലെ പല സംഭവങ്ങൾ ഉണ്ടാവും…. അതൊക്കെ പ്രതികരിക്കൽ അല്ല എന്റെ പണി…

അതേ വേഗതയിൽ അവൻ തിരിച്ചടിച്ചു. ആതി പുച്ഛം നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി.

‘”” ബ്രോ…….'”

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.