?Life of pain-the game of demons 5 [Demon king] 1552

അവൾ സാധനം ഓർഡർ ചെയ്തു. അത് കിട്ടുവാൻ വേണ്ടി വെയ്റ്റ് ചെയ്തു.

പെട്ടെന്ന് അവളുടെ പിന്നിൽ ഒരു ആറങ്ക സംഘം തൊട്ടുരുമ്മി നിന്നു. അവൾ അവരിൽ നിന്നും അകലം പാലിക്കാൻ നോക്കുന്നുണ്ട് എങ്കിലും അവർ വിടുന്ന ലക്ഷണമില്ല.

‘” ഡാ ചെർക്കാ…. ഓരോ റെഡ്ബുൾ…

അതിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു. ആതി അവരുടെ ഇടയിൽ ഡിസ്കോൻഫോർട് ആയി നിൽക്കുകയാണ്. അവരിൽ ഒരാൾ  അവളുടെ ഇടുപ്പിൽ ചെറുതായൊന്ന് നുള്ളി.

സംഭവം പ്രശ്നമാണെന്ന്‌ മനസ്സിലാക്കിയ ആതി അവരിൽ നിന്നും കുതറി പുറത്തേക്ക് വന്നു. പക്ഷെ അവരിൽ ഒരാൾ അവളുടെ കയ്യിൽ പിടിതമിട്ടിരുന്നു. ആതി ഒന്ന് തിരിഞ്ഞു നോക്കി.

6 അടിയോടടുത് പൊക്കവും ചുരുണ്ട മുടിയും ഉള്ള ഒരുത്തൻ . ഏകദേശം 25 വയസ്സെങ്കിലും കാണും…

കറുത്ത ചുണ്ടുകളും മഞ്ഞ പല്ലും കാട്ടി അവൻ അവളെ നോക്കി ചിരിച്ചു  . ആതിയുടെ കണ്ണിൽ ഭയത്തിന്റെ ധ്വനി കൊട്ടിപുറപ്പെട്ടു.

‘”‘ എങ്ങോട്ടാ മോളെ….. നീ പറഞ്ഞ സാധനം വാങ്ങിയില്ലല്ലോ…..

ഒരു വഷളൻ ചിരിയോട് അവൻ അവളോട് അത് പറഞ്ഞു. ആതി ചുറ്റും നോക്കി. എല്ലാവരും തങ്ങളെ തന്നെ നോക്കുന്നുണ്ട്… പക്ഷെ ആ കണ്ണുകളിൽ സഹതാപവും പേടിയും അല്ലാതെ മറ്റൊന്നും അവളിൽ കണ്ടില്ല.

ആതി: എനിക്ക് വേണ്ടതോണ്ടാ…. കയ്യിന്ന് വിട്… ക്ക് പോണം……..

‘” ഹാ…… എത്ര മനോഹരമായ ശബ്ദം……

അവൻ വശ്യമായി അവളെ നോക്കി. അയാളുടെ കണ്ണുകൾ അവളുടെ ശരീര ഭാഗങ്ങളിലൂടെ ഒഴികി നടന്നു. അവളുടെ കായ്കൾ വിറക്കുന്നുണ്ടായിരുന്നു.

” എന്താ മോൾക്ക് പേടിയുണ്ടോ …….

ആതി: ഹമ്മ്……..

‘” പേടിക്കണ്ടാ…. ചേട്ടന്മാർ ഇല്ലേ…. മോൾ വേണ്ടതെന്താന്നു വച്ചാ വാങ്ങിക്കോ….

അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ഇടുപ്പിലേക്ക് അവന്റെ കൈകൊണ്ട് ചുറ്റി. എന്നിട്ട് ഷോപ്പിലേക്ക് കൊണ്ടുപോവാൻ നോക്കി.

തന്റെ അരയിൽ അവന്റെ കാരസ്പർശം അറിഞ്ഞതും അവൾ കുതറാൻ തുടങ്ങി പക്ഷെ അതിനനുസരിച്ച് ആ പിടിതത്തിന്റെ ബലവും കൂടി.

ആതി: വിട്….. ന്നെ വിടടാ….. ചേച്ചി……. ചേച്ചി ………

കരഞ്ഞുകൊണ്ട് അവൾ കൂടുതൽ കൂടുതൽ പിടയാൻ തുടങ്ങി.

‘” ഹാ…. അടങ്ങി ഇരിക്ക് പെണ്ണേ…..

അവന്റെ കായ്കൾ അരയിലൂടെ ഷർട്ടിന്റെ ഉള്ളിലേക്ക് പോവാൻ തുടങ്ങി. അതിനു മുമ്പ് തന്നെ അവൾ അവനിൽ നിന്നും കുതറി രക്ഷപെട്ടു.

‘” മോളെ……..'”

അവളുടെ ശബ്ധം കേട്ട് അഞ്ചു അവിടേക്ക് ഓടിയെത്തി.അഞ്ജുവിനെ കണ്ടതും ആതി ഓടിപ്പോയി അവളുടെ നെഞ്ചിൽ വീണ് കരഞ്ഞു.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.