?Life of pain-the game of demons 5 [Demon king] 1552

മനു: മൂന്നു പേരോ…. അപ്പൊ അമ്മയോ…..

 

‘അമ്മ: ഓഹ് ഞാൻ ഇല്ലടാ….. എനിക്കിന്ന് പെരിന്തൽമണ്ണവരെ പോണം…..

 

മനു: എന്താ അമ്മേ…

 

‘അമ്മ: അവിടത്തെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു. പെരിന്തൽമണ്ണ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞിട്ടുണ്ടത്രേ…

ഇന്നൊന്നു പോയി കാണണം… ഒരു ഇന്റർവ്യൂ പോലെ…

പിന്നെ ഒരു മാസം കഴിഞ്ഞാൽ ജോയിൻ ചെയ്യാ….

 

മനു: അയ്യോ…. എന്നാ നമുക്ക് നാളെ പോവാ…..

 

അത് കേട്ടപ്പോൾ ആതി ഇടയിൽ കേറി.

ആതി: ഏട്ടാ….. നമുക്ക് ഇന്ന് പോവാ…. പടം ഇറങ്ങിട്ടു തന്നെ 7 ദിവസായി…. എനിക്കിനിയും വെയ്റ്റ് ചെയ്യാൻ വയ്യ…..

മനു: എടി പെണ്ണേ നമുക്ക് എല്ലാർക്കും നാളെ രാവിലെ പോവാം… അപ്പൊ അമ്മയും വരുമല്ലോ…..

ആതി: ഹമ്മ്….. പറ്റില്ല…… നിക്ക് ഇന്നെന്നെ കാണണം….. അമ്മയെ കൂട്ടി നാളെ നമുക്ക് വേറെ സിനിമക്ക് പോവാ….

മനു: ആഹ്…. ബെസ്റ്റ്…. ദിവസവും സിനിമ കണ്ട് നടക്കാൻ ആണോ പ്ലാൻ….

 

‘അമ്മ: ഡാ മനു…. നിങ്ങൾ പൊയ്ക്കോ…. നമുക്ക് പിന്നെ ഒരുമിച്ചു പോകാം…. ആ പെണ്ണിന് ഈ ടോവിനോ എന്ന് പറഞ്ഞാൽ ജീവനാ….

 

ആതി: ടോവിനോ അല്ല…. ഫഹദ്…… ഫഹദ് ഫാസിൽ….

 

‘അമ്മ: ആഹ്…. അതെങ്കിൽ അത്…. മനു നീ പൊക്കോ…. എനിക്ക് ഹോസ്പിറ്റലിൽ ഒക്കെ പോകാൻ ഉള്ളതല്ലേ….

 

അവൻ രാധമ്മയുടെ വാക്കുകൾക്ക് ശരിയെന്നു പറഞ്ഞ് തലയാട്ടി.

*********************************************

 

അലിയും ജോണും രാവിലെ ബംഗ്ലാവിലേക്ക് വണ്ടി ഓടിച്ചു കയറ്റി. തങ്ങളെ കാത്ത് സിംഗര പുറത്തുതന്നെ നിൽപ്പുണ്ട്. വണ്ടി നിന്നതും അയാൾ ആ കാറിന്റെ ഡോർ തുറന്നുകൊടുത്തു.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.