?Life of pain-the game of demons 5 [Demon king] 1552

മനു കിടന്നിടത്തുകിടന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

അഞ്ചു: ആതി….

 

ആതി: ചേച്ചി……

 

അഞ്ചു: അറ്റാക്ക്…….

 

അവർ രണ്ടും നിലത്തു കിടന്ന് പൊട്ടിച്ചിരിക്കുന്ന മനുവിന്റെ ദേഹത്തേക്ക് ചാടി കയറി.

 

മനു: അയ്യോ….. ഡീ വേണ്ടാ……. ഹാ….. രാധമ്മേ…… ആ…..

അരിപ്പൊടി share ചെയ്യുന്നതിന്റെ കൂടെ ആതി അവന്റെ കയ്യിൽ കടിച്ചു.

 

‘” അയ്യോ….. ആ…….  രാധമ്മേ…… tt…… എന്നെ പട്ടി കടിച്ചു………

 

ആതി: ആരാടാ പട്ടി…..
ചേച്ചി….. കൈ കൂട്ടിപ്പിടി…..

 

അഞ്ചു അവന്റെ കൈ കൂട്ടിപിടിച്ചു. ആതി അവന്റെ കവിളിലും പല്ലുകൾ അമർത്തി.

 

മനു: അയ്യോ…… രാധമ്മേ….. പിടിച്ചു മാറ്റ്….. ഇല്ലെങ്കിൽ ഞാൻ ബാക്കി കാണില്ല……

അവൻ നിലത്തു കിടന്ന് കാറാൻ തുടങ്ങി.

അമ്മ: മതി മതി….. വിട്ടേ രണ്ടും…..

അമ്മ രണ്ടുപേരെയും പിടിച്ചു മാറ്റി…

ഇപ്പൊ വാട്‌സ്ആപ്പിൽ പുതിയ ഗ്രൂപ്പിൽ ആഡ് ആവുമ്പോൾ പറയുന്ന പോലെ അഞ്ചു ആൻഡ് ആതി ആഡ് മനു ഇൻ അരിപ്പൊടി ഭൂതങ്ങൾ…. എന്ന് പറഞ്ഞപോലെ ആയി.

മൂന്നും കിതക്കുന്നുണ്ട്… അമ്മക്ക് അത് കണ്ട് ചിരി പൊട്ടി… പക്ഷെ ചിരിച്ചില്ല…. ചിരിച്ചാൽ ഈ കുട്ടിപട്ടാളങ്ങളുടെ അടുത്തയിര ഒരുപക്ഷേ താൻ ആവുമെന്ന് അമ്മക്ക് അറിയാം. മുഖത്ത് ഗൗരവം നടിച്ച് അവരോട് മൂന്ന് പേരോടും  പറഞ്ഞു.

‘അമ്മ: ഇനി പോയി മൂന്നും കുളിച്ചു വൃത്തിയായി വന്നേ…. ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം…. ഇന്ന് ഏതോ സിനിമക്ക് പോണം എന്നൊക്കെയല്ലേ പറഞ്ഞേ….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.