വൻ പോലീസ് സംഘം തന്നെ ലൊക്കേഷൻ ലക്ഷ്യമാക്കി കുതിച്ചു…..
മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം പാർക്കിന്റെ അവസാനത്തെ ഹട്ട് കഴിഞ്ഞു ഉള്ളിലോട്ട് കണ്ടൽ കാടുകളുടെ ഇടയിൽ നിന്നും രണ്ടു ചാക്കുകൾ പോലീസിന് ലഭിച്ചു…..
Day 16/21
കോഴിക്കോട് മെഡിക്കൽ കോളേജ്, ഫോറെൻസിക് ഡിപ്പാർട്മെന്റ്.
ഐജി മീര, മിഥുൻ എന്നിവർ മനസ്സിൽ ഒരുപാടു ചോദ്യങ്ങളുമായി ഫോറെൻസിക് ഡിപ്പാർട്മെന്റ് HOD Dr ഫ്രാൻസിസ് ജോർജിന്റെ മുന്നിൽ ഇരുന്നു…..
“ശരീരത്തിലെ തോല് മുഴുവൻ ഉരിഞ്ഞ് എടുത്തിട്ടുണ്ട്… മാംസപേശികൾ ഏകദേശം ഒരെ വലിപ്പത്തിൽ സൂക്ഷ്മതയോടെ കട്ട് ചെയ്തിട്ടുണ്ട്…. സർജിക്കൽ പ്രസിഷനോടെ….. എല്ലുകൾ ഒന്നൊഴിയാതെ പ്രത്യേകം പാക്ക് ചെയ്തിട്ടുണ്ട്… അതിൽ തലയൊട്ടി മാത്രം ആണ് ഡിസ്ഫിഗർ ആയിട്ടുള്ളത്..
“സർ.. തലയൊട്ടി….???”
“കനം ഉള്ള മൂർച്ചയെറിയ ആയുധം കൊണ്ട് തലയൊട്ടി വെട്ടി പൊളിക്കുകയാണ് ചെയ്തത്…. മറ്റൊരു കാര്യം… ജനനേന്ദ്രിയം അഴുകിയ നിലയിൽ ആണ് ഉള്ളത്……. അതിൽ കുറെ റബ്ബർബാന്റ്കൾ ചുറ്റിയിട്ടുണ്ട്… സച്ചിന്റെ മരണത്തിന് മുൻപ് തന്നെ രക്തയോട്ടം നിലച്ചു സെൽസ് ഒക്കെ നശിച്ചിട്ടുണ്ട്… ഇത്രയും ആണ് ഒബ്സെർവഷൻ…”
“സോ ക്രൂവൽ……”
“യെസ്… പക…. അത് മാത്രം ആണ് ഇതിനു പിന്നിലെ റീസൺ…. കുറച്ചു വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1996, അന്ന് കോളിളക്കം ഉണ്ടാക്കിയ ഒരു കേസ് ഉണ്ടായിരുന്നു, ഡോക്ടർ ഓമന കാമുകനെ കൊന്നു കഷ്ണമാക്കി ബാഗിൽ ആക്കിയ ഒരു ഇൻസിഡന്റ്… ആൾമോസ്റ്റ് സെയിം പാറ്റേൺ ആണ്…”
“മ്മ്…”
“DNA പ്രൊഫൈലിങ്ങിനു അയച്ചിട്ടുണ്ട്… സംശയം ഒന്നും ഇല്ല.. എന്നാലും ഓതെന്റിക് ആയിക്കോട്ടെ…”
“താങ്ക് യു സർ…”
*********************************************
Aaha pwoli saanam…!????❤️
Tnku?
??
?????
???
???